വേറിട്ട ഇതിവൃത്തങ്ങളും ആഖ്യാനസമീപനങ്ങളും ഇന്ത്യന്‍ സിനിമയ്ക്ക് ഒരു കാലത്തും അപരിചിതമല്ല. സത്യജിത് റായ്, മൃണാ ള്‍സെന്‍, ഋത്വിക് ഘട്ടക്, അപര്‍ണ സെന്‍, ഋതുപര്‍ണഘോഷ്... തുടങ്ങി കെ.ബാലചന്ദറും ഭാരതിരാജയും ബാലുമഹേന്ദ്രയും ഭരതനും പത്മരാജനും ഫാസിലും വരെ നീളുന്ന സമാന്തര-മധ്യവര്‍ത്തി സിനിമകളുടെ വക്താക്കള്‍ കാലാകാലങ്ങളില്‍ ഇത്തരം ധീരപരീക്ഷണങ്ങള്‍ക്ക് മുതിരുകയും അവയില്‍ പലതും ബോക്‌സ് ഓഫിസില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സിനിമകളുടെ വിപണനവിജയത്തിന് പരിധികളുണ്ടായിരുന്നു. ഹിറ്റില്‍ നിന്ന് ബംപര്‍ ഹിറ്റുകളിലേക്ക് നീങ്ങുന്ന കാഴ്ച അപൂര്‍വമായിരുന്നു. അതേസമയം ഷോലെയും കാക്കിച്ചട്ടൈയും കാതലനും മുത്തുവും റിക്ഷാക്കാരനും പോലുളള തട്ടുപൊളിപ്പന്‍ സിനിമകള്‍ കോടികളുടെ കിലുക്കത്തിന്റെ കഥ പറയുമ്പോള്‍, ഒരേസമയം വിപണന വിജയവും മികച്ച സിനിമ എന്ന മാധ്യമ-നിരൂപകാഭിപ്രായവും നേടിയ സിനിമകളുടെ വക്താക്കള്‍ തങ്ങള്‍ക്ക് അപ്രാപ്യമായ മഹാവിജയങ്ങള്‍ക്ക് മുന്നില്‍ പകച്ചിരിക്കുന്ന കാഴ്ച പതിവായിരുന്നു. ബാലു മഹേന്ദ്രയുടെ യാത്ര, ഫാസിലിന്റെ മണിച്ചിത്രത്താഴ് പോലെ ചില അപവാദങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല. എന്നാല്‍ ഐ.വി.ശശി-ജോഷി-ശശികുമാര്‍ തുടങ്ങിയ ഹിറ്റ്‌മേക്കര്‍മാര്‍ കരിയറില്‍ ഉടനീളം വന്‍വിജയങ്ങള്‍ ആവര്‍ത്തിച്ചു. ഇവിടെയെല്ലാം വിജയത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമായിരുന്നു. ആരൂഢം പോലുള്ള ശശിയുടെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ വന്‍പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍ എന്നീ സിനിമകള്‍ സാമാന്യവിജയത്തിലൊതുങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ ക്ലാസും മാസും...

ക്ലാസ് ടച്ചുളള, ഐ.വി. ശശിയുടെ മാസ് പടമായ ദേവാസുരം ബംപർ ഹിറ്റായിരുന്നു. സിനിമാ ചരിത്രത്തിലെ മറ്റൊരു അപൂര്‍വത. എന്നാല്‍ ശശിയുടെ മുന്‍കാല സിനിമകളില്‍ വന്‍വിജയം വരിച്ച ഈനാട്, ഏഴാംകടലിനക്കരെ, ആവനാഴി തുടങ്ങിയവയെല്ലാം തന്നെ വാണിജ്യസിനിമകളുടെ ഫോര്‍മാറ്റില്‍ രൂപപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. ശശി അവിടെയും വ്യത്യസ്തനായിരുന്നു. വിദേശത്ത് പൂര്‍ണമായി ചിത്രീകരിച്ച ആദ്യസിനിമ, ആദ്യത്തെ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്നീ ഗണങ്ങളൊക്കെ പരീക്ഷിച്ച് പുതുമകള്‍ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍ പതിവ് മട്ടിലുള്ള മാസ് പടങ്ങള്‍ക്ക് നൂതനായ ഇതിവൃത്തങ്ങളോ പരിചരണരീതികളോ ആവശ്യമില്ല. സോപ്പുപെട്ടിക്കഥകളില്‍ ഊന്നി നിന്ന് മഹാവിജയങ്ങള്‍ കൊയ്യാനുളള  ചെപ്പടി വിദ്യകള്‍ ഇവര്‍ക്ക് നന്നായറിയാം. ശശികുമാറിന്റെ പത്താമുദയവും ചാള്‍സ് ശോഭ രാജും മുതല്‍ പുതുതലമുറയുടെ ട്വന്റി ട്വന്റിയും പുലിമുരുകനും വരെ പരീക്ഷിച്ചത് ഇതേ സൂത്രവാക്യങ്ങളായിരുന്നു. തമിഴില്‍ എംജിആര്‍ മുതല്‍ രജനീകാന്ത്, വിജയ്, അജിത് തുടങ്ങിയവർ പിന്തുടര്‍ന്ന രീതിയും വിഭിന്നമല്ല. രണ്ട് കാരണങ്ങളാണ് ഇത്തരം സമീപനങ്ങള്‍ക്ക് അവരെ പ്രേരിപ്പിച്ചത്. ഡപ്പാംകൂത്ത് ഡാന്‍സും കിടിലന്‍ ഫൈറ്റും ഇന്റർവല്‍ പഞ്ചും ട്വിസ്റ്റുകളും പോലുളള പരമ്പരാഗത വിപണനഘടകങ്ങള്‍ക്കും പതിവ് നായകസങ്കല്‍പ്പത്തിനും മാത്രമേ ആളുകളെ ഇളക്കിമറിക്കാനും തീയറ്ററുകളില്‍ എത്തിക്കാനും കഴിയൂ എന്ന വിശ്വാസം. അതേ ജനുസിലുളള സിനിമകള്‍ക്ക് ലഭിച്ച വിപണനവിജയം ആ ധാരണ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

ADVERTISEMENT

∙ പുതിയകാല വാണിജ്യസിനിമകള്‍

ഇന്നും അത്തരം സിനിമകളുടെ സ്വീകാര്യത പൂര്‍ണമായി മാഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. തട്ടുപൊളിപ്പന്‍ എന്ന് പുറമെ തോന്നിക്കുമ്പോഴും ഉളളടക്കത്തില്‍ കാതലായ എന്തെങ്കിലുമൊന്നില്ലെങ്കില്‍ സിനിമകള്‍ ഭീമമായ പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച കാണാം. ബോളിവുഡില്‍ സമീപകാലത്ത് അക്ഷയ്കുമാറിന്റെയും ഖാന്‍മാരുടെയും ശതകോടി സിനിമകളില്‍ പലതും മൂക്കുംകുത്തി വീഴാനിടയായതും ഇതേ കാരണം കൊണ്ടാണ്. വിജയ്‌യെ നായകനാക്കി നെൽസൺ ഒരുക്കിയ ബീസ്റ്റ് സിനിമയുടെ പരാജയവും കണ്ടന്റിന്റെ കുറവുകൊണ്ട് സംഭവിച്ചതാണ്. ചരിത്രകഥയിലൂന്നി നിര്‍മിക്കപ്പെട്ട പൊന്നിയന്‍ ശെല്‍വം പോലൊരു ചിത്രം ഇന്ത്യന്‍ വിപണി കീഴടക്കിയപ്പോള്‍ അവിചാരിത വിജയം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു ഋഷഭ് ഷെട്ടിയുടെ കാന്താരയും കെജിഎഫും. മൂന്നും മൂന്നു തരം സിനിമകളായിരുന്നു. എങ്കിലും പൊതുവായി ഈ സിനിമകളെ പരസ്പരം ബന്ധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. കെജിഎഫ് ഒരു അധോലോക കഥയാണ് പറയുന്നതെങ്കിലും സമീപനം വ്യത്യസ്തമായിരുന്നു. പൊന്നിയന്‍ സെല്‍വം ഇതിവൃത്തത്തിലെ പുതുമയ്ക്ക് പുറമെ സാങ്കേതിക മികവും സൗന്ദര്യശാസ്ത്രപരമായ മികവും പുലര്‍ത്തിയ സിനിമയാണ്. എല്ലാറ്റിലുമുപരി ആസ്വാദനക്ഷമമായിരുന്നു ചിത്രം. കാന്താര ഒരു നാടോടി മിത്തിനെ അവംബിച്ച് രൂപപ്പെടുത്തിയതാണെങ്കിലും ആക്‌ഷനിലും കാഴ്ചാമികവിലും ഉൾപ്പെടെ ആ സിനിമ സമ്മാനിക്കുന്ന ഫീല്‍ സമാനതകളില്ലാത്തതാണ്.

ADVERTISEMENT

∙ ഹിറ്റുകളുടെ സാമ്പത്തിക ശാസ്ത്രം

സിനിമകളുടെ ഹിറ്റ് നിര്‍വചനത്തിലും ചില വ്യതിരിക്തതകളുണ്ട്. കൂടുതല്‍ ദിവസങ്ങള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു എന്ന അര്‍ത്ഥത്തിലാണ് നാം പൊതുവെ സിനിമകളെ ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ എത്ര ദിവസം പ്രദര്‍ശിപ്പിച്ചു എന്നതിനപ്പുറം എന്ത് കലക്‌ഷന്‍ നേടി എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ വിജയസിനിമകളെ പോലും മിനിമം ഹിറ്റ്, ഹിറ്റ്, മെഗാഹിറ്റ് എന്ന് വര്‍ഗീകരിക്കേണ്ടി വരും. ചെറിയ ബജറ്റില്‍ പൂര്‍ത്തിയായ ‘ദൃശ്യം’ എല്ലാ പ്രതീക്ഷകള്‍ക്കുമപ്പുറം കലക്‌ഷന്‍ നേടി. അതേസമയം വലിയ ബജറ്റില്‍ പൂര്‍ത്തിയായ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സിനിമയുടെ കലക്‌ഷനും ബജറ്റും തമ്മില്‍ വിലയിരുത്തുമ്പോള്‍ വിജയം എവിടെ നില്‍ക്കുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒറ്റ ലൊക്കേഷനില്‍ വലിയ താരമൂല്യമില്ലാത്ത അഭിനേതാക്കളെ വച്ച് ഒരുക്കിയ അപ്പന്‍ പോലും മികച്ച അഭിപ്രായം നേടി. വമ്പൻമാർ വീണിടത്ത് വാഴുന്നത് ജയ ജയ ജയ ഹേയും പാല്‍തൂ ജാന്‍വറും പോലുളള എക്‌സ്ട്രീം ലോബജറ്റ് സിനിമകളാണ്.

എന്തു പറയുന്നു, എങ്ങനെ പറയുന്നു?

സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനെങ്കിലും ബേസില്‍ ജോസഫ് വിപണനമൂല്യമുളള നടനായിരുന്നില്ല; ജാനേമൻ റിലീസ് ചെയ്യും വരെ. ഓണം റിലീസായി പാൽത്തു ജാൻവറും എത്തിയതോടെ പൊടുന്നനെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ജനം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ രണ്ട് സിനിമകളും സ്വീകരിച്ചത്. ആര് അഭിനയിക്കുന്നു എന്നതല്ല സിനിമ എന്ത് പറയുന്നു, എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം. നടന്‍ നന്നായി അഭിനയിച്ചാല്‍ മാത്രം മതി. അദ്ദേഹത്തിന്റെ മുന്‍കാലചരിത്രം പരിഗണനാ വിഷയമാവുന്നില്ല എന്നാണ് ജയ ജയ ഹേയും കാന്താരയും കെജിഎഫുമെല്ലാം തെളിയിക്കുന്നത്. കെജിഎഫ് റിലീസ് ചെയ്യുമ്പോള്‍ യഷ് എന്ന നടന്‍ ഒരു മിനിമം ഗ്യാരന്റി ആർടിസ്റ്റ് പോലുമായിരുന്നില്ല. കാന്താരയിലെ ഋഷഭ്‌ ഷെട്ടിയാകട്ടെ ചെറിയ പടങ്ങള്‍ മാത്രം ചെയ്ത് പരിചയമുളള ഒരു സാധാരണ ചലച്ചിത്രകാരനും. ഒറ്റ സിനിമകൊണ്ട് ഇവരെല്ലാം ആഗോള വിപണിയില്‍ അറിയപ്പെടുന്ന താരമായി. 

16 കോടിയില്‍ പൂര്‍ത്തിയായ കാന്താരയുടെ കലക്‌ഷന്‍ ഇപ്പോൾ ശതകോടികള്‍ പിന്നിട്ടിരിക്കുന്നു. മുടക്കുമുതലിന്റെ പത്തിരട്ടിയിലേറെ കലക്ട് ചെയ്യപ്പെടുന്നു എന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നാണ്. ബാഹുബലി, പൊന്നിയന്‍ സെല്‍വന്‍, കെജിഎഫ് എന്നീ സിനിമകളുമായി കാന്താരയെ തുലനം ചെയ്യാനാവില്ല. മുന്‍പറഞ്ഞതെല്ലാം ബിഗ്ബജറ്റ് സിനിമകളാണ്. കാന്താര ചെറുബജറ്റില്‍ തീര്‍ത്ത് ബിഗ്ബജറ്റ് സിനിമകളെ അതിശയിപ്പിക്കുന്ന കലക്‌ഷന്‍ നേടി ചരിത്രം തിരുത്തിക്കുറിച്ചതാണ്. മര്‍മ്മപ്രധാനമായ രണ്ട് വസ്തുതകളാണ് ഈ വിജയം മുന്നോട്ടു വയ്ക്കുന്നത്. സിനിമയുടെ മുതല്‍മുടക്കോ വന്‍താരങ്ങളോ അല്ല പ്രധാനം. നൂതനമായ ഇതിവൃത്തങ്ങള്‍ പോലുമല്ല. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പര്യാപ്തമായ വിഷയവും ആസ്വാദനക്ഷമമായ ആഖ്യാനരീതിയുമാണ് പ്രധാനം. കാന്താരയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ മികവിനെക്കുറിച്ച് കർണാടകയിലെ ശരാശരി പ്രേക്ഷകര്‍ മുതല്‍ വിദേശികള്‍ വരെ ഒരേ മനസ്സോടെയാണു പറയുന്നതും കയ്യടിക്കുന്നതും. അപ്പോള്‍ സിനിമ നല്‍കുന്ന ഫീല്‍ തീര്‍ച്ചയായും പ്രധാനമാണ്.

The film is slated for release on November 18. Photo: YouTube video

∙ തിരക്കഥ, സാങ്കേതികതയ്ക്കും മേലെ

മാസ് സിനിമകളുടെ ആകര്‍ഷണഘടകങ്ങളെ ഒരു ചരിത്രകഥയുടെ ഫ്രെയിമിലേക്ക് അതിവിദഗ്ധമായി സന്നിവേശിപ്പിച്ച ബാഹുബലി സീരീസും ഇന്ത്യന്‍ സിനിമയ്ക്ക് ആഗോളമേല്‍വിലാസം സൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ മാതൃകകളില്‍ ഒന്നാണ്. നൂതനസാങ്കേതികവിദ്യകളുടെ സാധ്യതകളാണ് രാജമൗലി ചിത്രത്തിൽ സമര്‍ത്ഥമായി വിനിയോഗിച്ചത്. എന്നാല്‍ രാജ്യാന്തര നിലവാരമുളള വിഎഫ്എക്‌സ് സാങ്കേതികത സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിയ കുഞ്ഞാലിമരയ്ക്കാര്‍ വന്‍വിമര്‍ശനം നേരിടുകയുണ്ടായി. തിരക്കഥയാണ് സിനിമയ്ക്ക് വിനയായത്. അപ്പോള്‍ അടിസ്ഥാനപരമായ ഘടകം തിരക്കഥ തന്നെയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അതിനപ്പുറം വിവിധ ഘടങ്ങളുടെ സമര്‍ത്ഥമായ ജൈവസംശ്ലേഷണമാണ് എന്നും സിനിമയുടെ വിജയരഹസ്യം.

ഒരു കാലത്ത് തട്ടുപൊളിപ്പന്‍ സിനിമകള്‍ തീയറ്റര്‍ ഹിറ്റാവുമ്പോള്‍ നല്ല സിനിമകള്‍ സാമാന്യവിജയത്തില്‍ ഒതുങ്ങിയിരുന്നു. നിരൂപക-മാധ്യമ പ്രശംസയിലും വിവേചനശേഷിയുളള ആസ്വാദകന്റെ പ്രീതിയിലുമാണ് അത്തരം സിനിമകള്‍ നിലനിന്നു പോന്നത്. എന്നാല്‍ ഇന്ന് സ്ഥിതി പാടെ മാറിയിരിക്കുന്നു. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലെ കലാപരമായി മികച്ചു നില്‍ക്കുന്ന സിനിമകള്‍ ഒരേ സമയം വന്‍കലക്‌ഷനും മികച്ച അഭിപ്രായവും നേടി മൂന്നേറുന്നു. സമീപകാലഹിറ്റുകളായ, ന്നാ താന്‍ കേസ് കൊട്, ജയ ജയ ജയ ഹേ, പാല്‍ത്തു ജാന്‍വര്‍, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളെല്ലാം തന്നെ താരബാഹുല്യമോ വന്‍താരമൂല്യമോ ഇല്ലാതെ തന്നെ വിജയസോപാനത്തില്‍ എത്തിച്ചേരുകയായിരുന്നു.

∙ ഒടിടി വിജയഗാഥകള്‍

മറ്റൊരു തരം വിജയകഥകള്‍ പറഞ്ഞ സിനിമകളുമുണ്ട്. പുലിമുരുകന്‍, ദൃശ്യം എന്നിവയില്‍നിന്നാണ് ഇതിന്റെ തുടക്കം. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടര്‍ക്ക് ലോകമെമ്പാടും ആരാധകര്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ സിനിമകള്‍ക്കു വലിയ ബിസിനസ് സാധ്യത തുറന്നു. മോഹന്‍ലാല്‍ സിനിമകള്‍, വൈഡ് റീലീസിങ് എന്ന സാധ്യത സമർത്ഥമായി ഉപയോഗിച്ചു. ബോളിവുഡ്, കോളിവുഡ് സിനിമകള്‍ പോലെ ആഗോള റിലീസിലൂടെ ശതകോടികള്‍ കൊയ്യാന്‍ ലൂസിഫര്‍  അടക്കമുളള സിനിമകള്‍ക്ക് സാധിച്ചു. ഇവിടെയും മികച്ച കണ്ടന്റും മേക്കിങ്ങും പ്രധാനഘടകങ്ങളായി വിലയിരുത്തപ്പെട്ടു. മോഹന്‍ലാലിന്റെ തന്നെയായി ഈ വർഷം തിയറ്റർ റിലീസ് ആയി എത്തിയ സിനിമകൾക്ക് വമ്പൻ വിജയങ്ങൾ നേടാനായില്ല. എന്നാല്‍ കഴിഞ്ഞ വർഷം സംഭവിച്ച ദൃശ്യം 2 ഒടിടി റിലീസായിട്ടു പോലും തീയറ്റര്‍ റിലീസിനെ മറികടക്കുന്ന വ്യൂവര്‍ഷിപ്പും പൊതുജനാഭിപ്രായവും സ്വന്തമാക്കി. ഇതെല്ലാം അടിവരയിടുന്നത്, അഭിനയിക്കുന്നതോ സംവിധാനം ചെയ്യുന്നതോ തിരക്കഥ എഴുതുന്നതോ ആരുമാവട്ടെ സിനിമയുടെ ആകെത്തുക നന്നായോ എന്നതു മാത്രമാണ് പ്രേക്ഷകന്റെ മുഖ്യപരിഗണനാ വിഷയം എന്നതിനാണ്.

∙ പുത്തന്‍ താരോദയങ്ങള്‍

അന്ധമായ താരാരാധനയില്‍നിന്ന്, നല്ല സിനിമകള്‍ സമ്മാനിക്കുന്നവരെ താരങ്ങളാക്കി മാറ്റുക എന്ന പ്രക്രിയയിലേക്ക് പ്രേക്ഷകന്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. യഷും ഋഷഭും മുതല്‍ ബേസില്‍ ജോസഫ് വരെ ഈ പ്രവണതയുടെ ഗുണഭോക്താക്കളാണ്. ഇവരെയെല്ലാം പിന്‍തുണച്ചത് മികച്ച കണ്ടന്റ് തന്നെയാണ്. സണ്ണിവെയ്ന്‍, ഷറഫുദ്ദീന്‍, ബാലു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഏറ്റവും പുതിയ അഭിനേതാക്കളൊക്കെ മികച്ച ഉളളടക്കത്തെ കൂട്ടുപിടിച്ച് ചുവടുറപ്പിക്കാനുളള ശ്രമത്തിലാണ്. ഈ മാറ്റം ഉള്‍ക്കൊണ്ടാണ് പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം തുടങ്ങിയ പരീക്ഷണങ്ങളിലേക്ക് മമ്മൂട്ടിയും ചുവടുമാറ്റിയത്. മോഹന്‍ലാലും ഇപ്പോള്‍ അതേ പാതയിലേക്കാണ്. ലിജോ അടക്കമുളള പുതുതലമുറയ്‌ക്കൊപ്പമാകും ഇനിയുളള അദ്ദേഹത്തിന്റെ സിനിമകള്‍. ഈ ഓട്ടപ്പന്തയത്തില്‍ ബഹുദൂരം മൂന്നേറിക്കഴിഞ്ഞു പൃഥ്വിരാജ്. മികച്ച കണ്ടന്റിന് ഗ്രീന്‍ ഫ്‌ളാഗ് കാണിക്കാന്‍ ഒട്ടും മടിയില്ലാത്ത പൃഥ്വി ജനഗണമനയിലൂടെ ഒരേസമയം ഭീമമായ കലക്‌ഷനും മികച്ച സിനിമ എന്ന വ്യാപക സ്വീകാര്യതയും നേടിയെടുത്തു. കമേഴ്സ്യൽ മേഖലയിൽ അമൽ നീരദിന്റെ ഭീഷ്മപർവവും ഖാലിദ് റഹ്മാൻ–ടൊവിനോ ചിത്രം തല്ലുമാലയും വിനീത് ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ ടീമിന്റെ ഹൃദയവും പുതിയ ട്രെൻഡുകൾക്കും വഴിവച്ചു.

∙ പഴയ വീഞ്ഞും പുതിയ കുപ്പിയും

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്ന കടുവ, പാപ്പന്‍ എന്നീ സിനിമകള്‍ക്കും ഒരു ഫ്രഷ് ഫീല്‍ നല്‍കാന്‍ കഴിഞ്ഞത് മേക്കേഴ്‌സിന്റെ അപ്‌ഡേഷനും നൂതനമായ കാഴ്ചപ്പാടുകളും കൊണ്ടാണ്. പുതിയ ചലച്ചിത്രസമീപനങ്ങളെ സ്വാംശീകരിക്കുകയും ഒപ്പം അതുവരെ കണ്ടതില്‍നിന്ന് വിഭിന്നമായ അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിയുകയും ചെയ്യുക എന്നതു തന്നെയാണ് പ്രധാനം. മോശം സിനിമകള്‍ അല്ലാതിരുന്നിട്ടും സിബി മലയിലിന്റെ കൊത്ത്, ഏബ്രിഡ് ഷൈനിന്റെ മഹാവീര്യർ എന്നീ സിനിമകള്‍ ബോക്‌സ് ഓഫിസില്‍ പരാജയപ്പെട്ടപ്പോള്‍ പാപ്പനും കടുവയും വെന്നിക്കൊടി നാട്ടി. പ്രേക്ഷകന്‍ എന്തു കാണാന്‍ ആഗ്രഹിക്കുന്നു എന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഏത് വിഷയവും ആസ്വാദനക്ഷമമായി അവതരിപ്പിച്ചാല്‍ അവര്‍ സ്വീകരിക്കും എന്നതാണ് വസ്തുത. പഴകിയ വിഷയങ്ങള്‍ പോലും പുതിയ കണ്ണില്‍ അവതരിപ്പിച്ചാല്‍ സ്വീകരിക്കപ്പെടും എന്നതിന് ഉദാഹരണമായിരുന്നു കെജിഎഫ് പോലുളള സിനിമകള്‍.

എന്നാല്‍ വിഷയവും ആഖ്യാനവും ചര്‍വിതചര്‍വണം ചെയ്യപ്പെടുമ്പോള്‍ സിനിമ ദയനീയ പരാജയമായി മാറുന്നതും കാണാം. മഹാവീര്യര്‍ പുതിയ പരീക്ഷണമായിരുന്നിട്ടും ആസ്വാദനക്ഷമതയില്ലായ്മ സിനിമയ്ക്ക് വിനയായി. ചലച്ചിത്രകാരന്‍ അടിസ്ഥാനപരമായി ഒരു പ്രേക്ഷകനാവുകയും പ്രേക്ഷകന്റെ കണ്ണിലൂടെ ഒരു വിഷയത്തെ സമീപിക്കുകയും ചെയ്താല്‍ മലയാള സിനിമയ്ക്ക് ഇനിയും നിരവധി വന്‍വിജയചിത്രങ്ങള്‍ ഒരുക്കാനാവും. ആഗോളവിപണിയുടെ വാതില്‍ ഇപ്പോഴും അനന്തമായി തുറന്നു കിടക്കുകയാണ്.

ആത്യന്തിക വിശകലനത്തില്‍ നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുതയുണ്ട്. സമീപകാലം വരെ മലയാളത്തിന്റെ അത്ര പോലും ‘റിച്ച്’ അല്ലാതിരുന്ന ഒന്നാണ് കന്നഡ ചലച്ചിത്രവ്യവസായം. ഇന്ന് രാജ്യം ഒന്നടങ്കം പ്രതീക്ഷയോടെ അവിടേക്ക് ഉറ്റുനോക്കുന്നു. അവിടെനിന്നുള്ള പുതിയ അദ്ഭുതങ്ങള്‍ എന്തെല്ലാം എന്നു കണ്ണെറിയുന്നു. അതേസമയം ഇന്ത്യന്‍ സിനിമയുടെ ജിഹ്വയായി പരിഗണിക്കപ്പെട്ടിരുന്ന ബോളിവുഡ് ഏതാണ്ട് പൂര്‍ണമായിത്തന്നെ തകര്‍ന്നടിഞ്ഞിരിക്കുന്നു. ജീത്തു ജോസഫിന്റെ തലയില്‍ വിരിഞ്ഞ ദൃശ്യം 2 വിന്റെ റീമേക്ക് മാത്രമാണ് ഇന്ന് ബോളിവുഡിന് ഒരു ആശ്വാസഹിറ്റ്. അവിടെയും ഉളളടക്കത്തിന് തെന്നിന്ത്യന്‍ സിനിമയെ ആശ്രയിക്കേണ്ടി വന്നു.

പ്രാദേശികമായ മഹത്വം പറയുകയല്ല. ആശയങ്ങള്‍ക്കാണ് വില. ആകര്‍ഷണീയമായ പുതിയ ഉളളടക്കം കൊണ്ടുവരുന്നവന്‍ രാജാവ്. മറിച്ചായാല്‍ എത്ര പ്രതിഭാധനനും പരിചയസമ്പന്നനുമാണെങ്കിലും പോയ വഴി കാണില്ല. ഇന്റര്‍നെറ്റിന്റെ വ്യാപക പ്രചാരം മൂലം ലോകസിനിമകളുമായി നിത്യപരിചയം സ്ഥാപിച്ച പ്രേക്ഷകന്റെ ചലച്ചിത്രാവബോധത്തില്‍ വന്ന മാറ്റം വലുതാണ്. അതിനൊത്ത് ഉയരാന്‍ കഴിയാതെ സിനിമാ പ്രവര്‍ത്തകര്‍ വിഷമിക്കുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യന്‍ സിനിമ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം. ഇത് ഏറ്റവും പ്രകടമായ വർഷം കൂടിയാണ് കടന്നുപോകുന്നതും. 

English Summary: Unexpected Blockbusters, Low Budget but Huge Hit... Indian Cinema Proves again that Content is King