വെള്ളിത്തിരയിൽ ‘100’ ഒരു മാന്ത്രിക സംഖ്യയായിരുന്നു. ഇപ്പോഴല്ല, കുറേക്കൊല്ലം മുൻപ്! തീയറ്ററുകളിൽ 100 ദിവസം പ്രദർശിപ്പിക്കുന്ന സിനിമ ഒന്നൊന്നര സംഭവമായിരുന്നു ഒരു കാലത്ത്. കുറച്ചു സിനിമകളുടെ പേരുകൾ വായിക്കാം: ഒരു വടക്കൻ വീരഗാഥ, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, അമരം, ഹിറ്റ്‌ലർ, ദ് കിങ്, കമ്മിഷണർ, ആകാശദൂത്, ദൃശ്യം, പുലിമുരുകൻ... വായിച്ചല്ലോ? ഇനി, ഒരു കൊച്ചു ചോദ്യം. ഇവയ്ക്കെല്ലാം ഒരു പൊതു സവിശേഷതയുണ്ട്. അതെന്താണെന്നു ചുമ്മാതെ ഊഹിക്കാമോ? ഒരുപാട് ആലോചിക്കാനൊന്നുമില്ല. ഈ സിനിമകളെല്ലാം ബ്ലോക് ബസ്റ്റർ ഹിറ്റുകളായിരുന്നു. എന്നു പറഞ്ഞാൽ 'തള്ളി' ഹിറ്റാക്കിയതല്ല; തീയറ്ററുകളിൽ 100 ദിവസത്തിലേറെ പ്രദർശിപ്പിച്ച മെഗാ ഹിറ്റ് ചിത്രങ്ങളാണ്! ഞെട്ടരുത്, അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. തീയറ്ററുകളിലെ ആളിരമ്പത്തിൽ ഹൗസ്‌ഫുള്ളായി നൂറും നൂറ്റൻപതും ദിവസം സിനിമകൾ പ്രദർശിപ്പിച്ച കാലം! ഏറെ പഴക്കമില്ല, ആ ഒാർമകളിലേക്ക്. ഇനിയൊരിക്കലും ഒരു ചിത്രവും 100 സുവർണ ദിനങ്ങൾ ആഘോഷിക്കാൻ സാധ്യത തീരെയില്ല. അതിനു മുൻപേ, സിനിമകൾ ഒടിടിയിലെത്തുമെന്നതു തന്നെ കാരണം. 2023ൽ കേരളത്തിലെ തീയറ്റര്‍ വ്യവസായത്തിലും ഒടിടി മേഖലയിലും എന്തു വലിയ മാറ്റമാണു വരാനിരിക്കുന്നത്? അതിനുള്ള നീക്കം തീയറ്റർ ഉടമകൾ ആരംഭിച്ചു കഴിഞ്ഞു. തീയറ്ററിൽ കയറിയില്ലെങ്കിലും ഒടിടിയിൽ സിനിമ കാണാമെന്ന മനോഭാവത്തിലേക്കു മലയാളി മാറിയോ? അത് ആത്യന്തികമായി ആർക്കാണു നഷ്ടം സമ്മാനിക്കുക? തീയറ്റർ–ഒടിടി യുദ്ധത്തിലേക്കാണോ കാര്യങ്ങളുടെ പോക്ക്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിത്തിരയിൽ ‘100’ ഒരു മാന്ത്രിക സംഖ്യയായിരുന്നു. ഇപ്പോഴല്ല, കുറേക്കൊല്ലം മുൻപ്! തീയറ്ററുകളിൽ 100 ദിവസം പ്രദർശിപ്പിക്കുന്ന സിനിമ ഒന്നൊന്നര സംഭവമായിരുന്നു ഒരു കാലത്ത്. കുറച്ചു സിനിമകളുടെ പേരുകൾ വായിക്കാം: ഒരു വടക്കൻ വീരഗാഥ, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദർ, അമരം, ഹിറ്റ്‌ലർ, ദ് കിങ്, കമ്മിഷണർ, ആകാശദൂത്, ദൃശ്യം, പുലിമുരുകൻ... വായിച്ചല്ലോ? ഇനി, ഒരു കൊച്ചു ചോദ്യം. ഇവയ്ക്കെല്ലാം ഒരു പൊതു സവിശേഷതയുണ്ട്. അതെന്താണെന്നു ചുമ്മാതെ ഊഹിക്കാമോ? ഒരുപാട് ആലോചിക്കാനൊന്നുമില്ല. ഈ സിനിമകളെല്ലാം ബ്ലോക് ബസ്റ്റർ ഹിറ്റുകളായിരുന്നു. എന്നു പറഞ്ഞാൽ 'തള്ളി' ഹിറ്റാക്കിയതല്ല; തീയറ്ററുകളിൽ 100 ദിവസത്തിലേറെ പ്രദർശിപ്പിച്ച മെഗാ ഹിറ്റ് ചിത്രങ്ങളാണ്! ഞെട്ടരുത്, അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. തീയറ്ററുകളിലെ ആളിരമ്പത്തിൽ ഹൗസ്‌ഫുള്ളായി നൂറും നൂറ്റൻപതും ദിവസം സിനിമകൾ പ്രദർശിപ്പിച്ച കാലം! ഏറെ പഴക്കമില്ല, ആ ഒാർമകളിലേക്ക്. 

2015 നു ശേഷം വമ്പൻ തീയറ്റർ ഹിറ്റുകളുടെ എണ്ണം കുറഞ്ഞു. എങ്കിലും കോവിഡ് മഹാമാരി തീയറ്ററുകൾക്കു പൂട്ടിടുന്നതിനു മുൻപുള്ള കാലം വരെ വല്ലപ്പോഴുമെങ്കിലും നൂറടിച്ചു, അപൂർവം ചിത്രങ്ങളെങ്കിലും. പക്ഷേ, കോവിഡ് മഹാമാരി ജീവിതത്തിന്റെ സമസ്ഥ മേഖലകളിലും സൃഷ്ടിച്ച ‘പൊളിച്ചടുക്കൽ’ ചലച്ചിത്ര ലോകത്തും കൊടുങ്കാറ്റായി. ആ മാറ്റം ഏറ്റവും കൂടുതൽ തിരയിളക്കം സൃഷ്ടിച്ചതാകട്ടെ, നമ്മുടെ സ്വന്തം മോളിവുഡിലും! കോവിഡ് ലോക്ഡൗണിനു ശേഷം തീയറ്ററുകൾ തുറന്നിട്ടു മാസങ്ങളായെങ്കിലും 100 ദിവസം പ്രദർശിപ്പിച്ച ഒരു ചിത്രം പോലുമില്ല; എന്തിന്, 50 ദിവസം പോലുമില്ല! ഇനിയൊരിക്കലും ഒരു ചിത്രവും 100 സുവർണ ദിനങ്ങൾ ആഘോഷിക്കാൻ സാധ്യത തീരെയില്ല. അതിനു മുൻപേ, സിനിമകൾ ഒടിടിയിലെത്തുമെന്നതു തന്നെ കാരണം. 2023ൽ കേരളത്തിലെ തീയറ്റര്‍ വ്യവസായത്തിലും ഒടിടി മേഖലയിലും എന്തു വലിയ മാറ്റമാണു വരാനിരിക്കുന്നത്? അതിനുള്ള നീക്കം തീയറ്റർ ഉടമകൾ ആരംഭിച്ചു കഴിഞ്ഞു. തീയറ്ററിൽ കയറിയില്ലെങ്കിലും ഒടിടിയിൽ സിനിമ കാണാമെന്ന മനോഭാവത്തിലേക്കു മലയാളി മാറിയോ? അത് ആത്യന്തികമായി ആർക്കാണു നഷ്ടം സമ്മാനിക്കുക? തീയറ്റർ–ഒടിടി യുദ്ധത്തിലേക്കാണോ കാര്യങ്ങളുടെ പോക്ക്? വിശദമായി പരിശോധിക്കാം.

ADVERTISEMENT

∙ തീയറ്ററില്‍ എത്ര ദിവസം സിനിമ പ്രദർശിപ്പിക്കണം?

സിനിമകൾ തീയറ്റർ റിലീസിനു ശേഷം ഒടിടിയിൽ സ്ക്രീൻ ചെയ്യുന്നതു സ്വാഭാവികമായി മലയാള ചലച്ചിത്ര ലോകവും അംഗീകരിച്ചു കഴിഞ്ഞു. പക്ഷേ, വ്യവസ്ഥകൾ ലംഘിച്ച് അവ നിശ്ചിത കാലാവധിക്കു മുൻപേ ഒടിടിയിൽ റിലീസ് ചെയ്യുന്നുവെന്ന പരാതീയാണു തീയറ്റർ ഉടമസ്ഥ സംഘടനകൾ ഉന്നയിക്കുന്നത്. കർക്കശമായി അതിനെ നേരിടാനാണ് അവരുടെ നീക്കം. തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസം കഴിഞ്ഞു മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്നാണ്. പക്ഷേ അതിനു മുൻപ് ഒടിടിയിൽ പ്രദർശിപ്പിക്കുന്ന നിർമാതാക്കളുമായും ചിത്രത്തിലെ പ്രധാന താരങ്ങളുമായും സഹകരിക്കില്ലെന്ന നിലപാട് ജനുവരി ഒന്നു മുതൽ കർശനമായി നടപ്പാക്കാനാണ് തീയറ്റർ ഉടമകളുടെ തീരുമാനം. ഈ കാലാവധി ഏപ്രിൽ ഒന്നു മുതൽ 56 ദിവസമായി വർധിപ്പിക്കാനും തീരുമാനിച്ചു കഴിഞ്ഞു. 56 ദിവസ കാലാവധി കർശനമായി നടപ്പാക്കാൻ സാധിച്ചാൽ വീണ്ടും മലയാള സിനിമ തീയറ്ററുകളിൽ 50 ദിവസം പ്രദർശിപ്പിക്കുന്ന കാലം വരും! പക്ഷേ, തീയറ്റർ ഉടമസ്ഥ സംഘടനകൾ നിലപാടിൽ ഉറച്ചു നിന്നാൽ വെള്ളിത്തിരയിൽ വീണ്ടും സംഘർഷം ഉരുണ്ടു കൂടുമോ? കാത്തിരുന്നു കാണുകയേ വഴിയുള്ളൂ. വിലക്കുകളും നിസഹകരണവുമെല്ലാം പുതുമയല്ലെങ്കിലും വീണ്ടുമൊരു പോരിനുള്ള ആരോഗ്യമുണ്ടോ, മലയാള സിനിമയ്ക്ക് എന്ന ചോദ്യം പ്രസക്തം. 

ചിത്രം: മനോരമ
ADVERTISEMENT

∙ കാണികളില്ലാതെ സൂപ്പർ ഹിറ്റ് സംവിധായകന്റെ സിനിമ 

റിലീസ് ചെയ്തു 42 ദിവസത്തിനു ശേഷം മാത്രമേ ഒടിടിയിൽ പ്രദർശിപ്പിക്കുകയുള്ളൂവെന്നു ഫിലിം ചേംബറിൽ കരാർ ഒപ്പുവച്ച ശേഷം ആ വ്യവസ്ഥ ലംഘിക്കുകയാണ് പലരുമെന്ന് തീയറ്റർ ഉടമകൾ പറയുന്നു. തീയറ്ററിലെത്തി ഒന്നോ രണ്ടോ ആഴ്ച പോലും തികയും മുൻപേ ചിത്രങ്ങൾ‍ ഒടിടിയിൽ എത്തുകയാണ്. ഈ പ്രവണത മലയാള ചലച്ചിത്ര വ്യവസായത്തെ വൻ നഷ്ടത്തിലേക്കു നയിക്കുകയാണെന്നും ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള (ഫിയോക്) ഉൾപ്പെടെയുള്ള തീയറ്റർ അസോസിയേഷനുകൾ വ്യക്തമാക്കുന്നു. ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറിനെ കേൾക്കാം–

ADVERTISEMENT

‘‘ഹോളിവുഡ് ചിത്രം അവതാർ 2 തീയറ്ററുകളിൽ ഹൗസ്ഫുള്ളായി ഒാടുന്ന സമയം. മലയാളത്തിൽ ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പ്രശസ്ത സംവിധായകന്റെ ചിത്രം റിലീസ് ചെയ്തു. വമ്പൻ ഹിറ്റുകൾ ചെയ്ത സംവിധായകനാണ്. എന്തായാലും ആളു വരുമല്ലോ എന്നു കരുതി. ആദ്യ ദിവസം പോലും തീയറ്ററുകളിൽ ആളെത്തിയില്ല! പലയിടത്തും ആളില്ലാത്തതിനാൽ ഷോ പോലും നടന്നില്ലെന്നും പറയുന്നു. ആ സിനിമ നല്ലതാണോ, മോശമാണോ എന്നറിയാൻ പോലും ആളുകൾ വരാത്ത സ്ഥിതി! കുറച്ചു ദിവസം കഴിയുമ്പോൾ ഒടിടിയിൽ വരുമല്ലോ, അപ്പോൾ കാണാം എന്നു കരുതിയാകണം ആളുകൾ വരാത്തത്. അല്ലാതെ വേറെന്താണു കാരണം?’’– വിജയകുമാറിന്റെ ചോദ്യത്തിനു തൽക്കാലം ഉത്തരമില്ല. 

സൂഫിയും സുജാതയും എന്ന സിനിമയിൽ നിന്നും

∙ ‘തീയറ്ററില്ലെങ്കിലെന്താ, ഒടിടിയിൽ കാണാമല്ലോ’

ഒടിടി റിലീസുകൾക്കായി കേരള ഫിലിം ചേംബർ കൃത്യമായ മാനദണ്ഡം രൂപീകരിച്ചിട്ടു കാലമേറെയായി. തീയറ്ററുകളിൽ റിലീസ് ചെയ്തു 42 ദിവസത്തിനു ശേഷം ഒടിടി റിലീസ് എന്നാണു വ്യവസ്ഥ. അത്തരമൊരു ധാരണ ഒപ്പിട്ടു നൽകിയ ശേഷമാണു ചിത്രങ്ങൾ തീയറ്റർ റിലീസ് ചെയ്യുന്നതു തന്നെ. പക്ഷേ, പലപ്പോഴും ആ വ്യവസ്ഥ തീയറ്ററുകളിലെ ഇരുട്ടിൽ മുങ്ങിപ്പോകും. ‘‘വ്യവസ്ഥ ലംഘിച്ചു പടങ്ങൾ വളരെ നേരത്തേ ഒടിടിയിൽ കൊടുക്കുന്നതു മൂലം തീയറ്ററുകൾക്കു വലിയ നഷ്ടമാണ്. തീയറ്ററുകൾക്കു മാത്രമല്ല, ആത്യന്തികമായി സിനിമാ വ്യവസായത്തിനു തന്നയാണു നഷ്ടം. ഏതാനും പ്രധാന നടൻമാരുടെയും ചില പ്രമുഖ നിർമാണ കമ്പനികളുടെയും സിനിമകൾ കാണാൻ മാത്രമേ തീയറ്ററിൽ കാണികൾ വരുന്നുള്ളൂ. ബാക്കി പടമെല്ലാം ഉടൻ ഒടിടിയിൽ കിട്ടുമെന്നു കരുതി ജനം തീയറ്ററുകളെ ഒഴിവാക്കുകയാണ്. തീയറ്ററുകളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഹോട്ടലുകൾക്കും ഒാട്ടോ – ടാക്സിക്കാർക്കും തട്ടുകടക്കാർക്കും വരെ ഇതു നഷ്ടമാണുണ്ടാക്കുന്നത്. സർക്കാരിനു നികുതി നഷ്ടവും’’– വിജയകുമാറിന്റെ വാക്കുകൾ. 

സിനിമയെന്ന വ്യവസായത്തിന്റെ പരമ്പരാഗതമായ നട്ടെല്ലാണു തീയറ്ററുകൾ. ലോകത്തെ എല്ലാ വലിയ താരങ്ങളും സൃഷ്ടിക്കപ്പെട്ടതു തീയറ്ററുകളിൽ ഉയർന്ന ആരവങ്ങളിൽനിന്നാണു താനും. വലിയ മുതൽമുടക്കിൽ കേരളത്തിലെ തീയറ്ററുകൾ നവീകരിച്ചിട്ട് ഏറെക്കാലമായിട്ടുമില്ല. പല ഉടമകൾക്കും വലിയ വായ്പാ ബാധ്യതകളുമുണ്ട്. വ്യവസായമെന്ന നിലയിൽ മുന്നോട്ടു നീങ്ങാൻ റിലീസുകളും കാണികളുടെ ഒഴുക്കും കൂടിയേ തീരൂ. ഒടിടിയെ ആരും കണ്ണടച്ച് എതിർക്കുന്നുമില്ല ഇപ്പോൾ. പക്ഷേ, വ്യവസ്ഥകൾ ഏതു വ്യവസായത്തിലും പാലിക്കപ്പെടണമെന്നാണ് അവരുടെ ആവശ്യം. 

∙ കോവിഡിന്റെ ‘മാറ്റിമറിക്കൽ’

വർഷം 2020! കോവിഡ് ലോക്ഡൗണിൽ തീയറ്ററുകൾ മാസങ്ങളോളം പൂട്ടിക്കിടന്ന വർഷം. അപ്പോഴാണ് ആ പേരു മലയാളത്തിന്റെ വെള്ളിത്തിരയിൽ വൻ ചർച്ചയും ഒപ്പം വിവാദവുമായി മാറിയത്. അതെ, ഒാവർ ദ് ടോപ് മീഡിയ പ്ലാറ്റ്ഫോം അഥവാ ഒടിടി! പിന്നെയൊരു യുദ്ധമായിരുന്നു. ഒടിടിക്ക് അനുകൂലമായും എതിരായും ചലച്ചിത്രലോകം രണ്ടു പക്ഷത്തായിനിന്നു പൊരുതി. ചിലരൊക്കെ നിഷ്പക്ഷത പാലിച്ചു, മറ്റു ചിലർ പറഞ്ഞു: നമുക്കു തീയറ്ററുകളും വേണം, ഒടിടിയും. രണ്ടും സമാന്തരമായി വളരട്ടെയെന്നും അവർ പറഞ്ഞുവച്ചു. എതിർപ്പുകൾക്ക് ഒടുവിൽ മലയാളത്തിലെ ആദ്യ ഒടിടി റിലീസായി ‘സൂഫിയും സുജാതയും’ ടിവി – മൊബൈൽ സ്ക്രീനിൽ ചേക്കേറി ചരിത്രമായി. വിജയ് ബാബു നിർമിച്ച് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത ചിത്രം ഒടിടി കാഴ്ചയിലേക്കു മലയാളി പ്രേക്ഷകരെ ആകർഷിച്ചു. ആ വഴിയിലൂടെ, ഫഹദ് ഫാസിൽ നിർമിച്ച്, മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘സീ യു സൂൺ’ ഉൾപ്പെടെ കൂടുതൽ ചിത്രങ്ങൾ വന്നു. അപ്പോഴെല്ലാം കോടികൾ മുടക്കി നിർമിച്ച തീയറ്ററുകൾ അടഞ്ഞുകിടക്കുകയായിരുന്നു. തീയറ്റർ ജീവനക്കാർക്കു ശമ്പളം പാതിയോ മൂന്നിലൊന്നോ ആയി കുറഞ്ഞ നാളുകൾ. വരുമാനമില്ലാതെ, തീയറ്ററുകൾ പരിപാലിക്കാൻ കഴിയാതെ, വൈദ്യുതി ഫിക്സഡ് ബിൽ അടയ്ക്കാൻ പണമില്ലാതെ തീയറ്റർ ഉടമകൾ വലഞ്ഞ കാലം. 

∙  ‘ദൃശ്യം 2’ തീയറ്ററുകളിൽ വന്നിരുന്നെങ്കിൽ! 

കോവിഡിനു മുൻ‌പേ പൂർത്തിയാക്കിയ സിനിമകൾ പലതും, മാസങ്ങളോളം കാത്തിരുന്നു. പക്ഷേ തീയറ്ററുകൾ അടഞ്ഞുതന്നെ കിടന്ന. അതോടെ ഒടിടി മാത്രമേ രക്ഷയുള്ളൂവെന്ന നിലയിലായി പല നിർമാതാക്കളും. എതിർപ്പുകളോടെ തീയറ്റർ ഉടമകളും ആ യാഥാർഥ്യം അംഗീകരിച്ചു. അങ്ങനെ, മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ദൃശ്യം 2’ പോലും അവതരിപ്പിച്ചത് ഒടിടിയിൽ. ആ ചിത്രം തീയറ്ററിൽ വന്നിരുന്നെങ്കിൽ എന്തൊരു സംഭവമായേനേ എന്നു പലരും സങ്കടത്തോടെ പറഞ്ഞു. അവരുടെ വിശ്വാസം ശരിയെന്നു തെളിഞ്ഞത് അടുത്ത കാലത്താണ്. ബ്രഹ്മാണ്ഡ ചിത്രങ്ങളെല്ലാം പൊട്ടിത്തകർന്നു മാനവും ആത്മവിശ്വാസവും തകർന്ന ബോളിവുഡ് ചലച്ചിത്ര ലോകത്തിനു ജീവശ്വാസം നൽകിയതു ‘ദൃശ്യം 2’ ന്റെ ഹിന്ദി റീമേക്കാണ്! അജയ്ദേവ് ഗൺ നായകനായ ചിത്രം തീയറ്ററുകളിൽ നിന്നു വാരിയെടുത്തത് ഏകദേശം 240 കോടി രൂപ! മോഹൻലാലിന്റെ ‘ദൃശ്യം 2’ ഒടിടിയിൽ കണ്ടതിനു ശേഷമാണ് അതേ ചിത്രത്തിന്റെ റീമേക്ക് കാണാൻ ഹിന്ദി പ്രേക്ഷകർ തീയറ്ററുകളിൽ നിറയുന്നത്. അപ്പോൾ ലാലിന്റെ ദൃശ്യം തീയറ്ററുകളിൽ റിലീസ് ചെയ്തിരുന്നെങ്കിലോ! 

ഒന്നുറപ്പ്: തീയറ്ററുകൾക്കു പ്രാധാന്യം നൽകി സിനിമകളെടുക്കുമ്പോൾ സ്വാഭാവികമായും അവയുടെ നിലവാരം ഉയരാൻ സാധ്യതയേറേ. കൊച്ചു സ്ക്രീനിൽ കാണുന്നതുപോലെയല്ലല്ലോ വലിയ സ്ക്രീനിലെ ദൃശ്യ, ശ്രാവ്യ വിരുന്ന്. അവതാർ പരമ്പര മൊബൈൽ സ്ക്രീനിൽ കാണുന്നതും തീയറ്ററിലെ ബിഗ് സ്ക്രീനിൽ കാണുന്നതും തമ്മിലുള്ള വ്യത്യാസം ആലോചിക്കുക തന്നെ രസകരം. അതേസമയം, തീയറ്റർ പ്രദർശനം കഴിഞ്ഞ് ഒടിടിക്കായി കാത്തിരിക്കുന്നവർക്ക് അതാകാം. ചിലപ്പോൾ ഇനി മുതൽ കാത്തിരിപ്പ് 56 ദിവസം വരെ നീണ്ടേക്കാം എന്നു മാത്രം! 

English Summary: Release of Theatre Films on OTT Only after 56 days; Do FEUOK's New Move Help Film Industry?