സിനിമ പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ബിജെപി നേതാക്കളോടും പ്രവർത്തകരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നല്‍കിയതിന്റെ ചൂടാറിയിട്ടില്ല. ഷാരുഖ് ഖാന്റെ ‘പഠാൻ’ ഉൾപ്പെടെയുള്ള സിനിമകൾക്കും ഒട്ടേറെ വെബ് സീരീസുകൾക്കുമെതിരെ ബിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രം ഒരു ഘട്ടത്തിൽ പറഞ്ഞത്, പഠാനിലെ ചില രംഗങ്ങൾ നീക്കിയില്ലെങ്കിൽ റിലീസ് തന്നെ തടയുമെന്നാണ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തനായിക്കൊണ്ടിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളിലൊന്ന്, സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്നതാണ്. സിനിമയിലൂടെയും വെബ് സീരിസിലൂടെയും യുപിക്കു വന്ന ചീത്തപ്പേര് സിനിമാവ്യവസായത്തിലൂടെ തന്നെ ഇല്ലാതാക്കുകയെന്നതാണ് ഇതിനു പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുമ്പോഴും ലക്ഷ്യമിടുന്നതു കോടികളുടെ ഇടപാടും വരുമാനവുമാണെന്നതാണു വാസ്തവം. യുപിയിൽ ചിത്രീകരിക്കുന്ന സിനിമകൾക്കും വെബ് സീരീസുകൾക്കും ഇനി മുതൽ ഒരു കോടി രൂപ വരെയാണ് സബ്സിഡി ലഭിക്കുക. ഇതിനെല്ലാം പക്ഷേ ചില നിബന്ധനകള്‍ ഉണ്ടാകുമെന്നു മാത്രം. എന്തുകൊണ്ടാണ് യുപിയെ ഫിലിം ഹബാക്കാൻ യോഗി കൊതിക്കുന്നത്? നിർദ്ദിഷ്ട ഫിലിം സിറ്റിയിൽ എന്തെല്ലാം സൗകര്യങ്ങളായിരിക്കും സിനിമാ–വെബ്സീരീസ് നിർമാതാക്കൾക്കു ലഭ്യമാക്കുക? വെബ് സീരീസ്–സിനിമാ വിവാദങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായാ നഷ്ടത്തിൽനിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ യോഗിക്കും യുപിക്കും സാധിക്കുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ പോലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ബിജെപി നേതാക്കളോടും പ്രവർത്തകരോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നല്‍കിയതിന്റെ ചൂടാറിയിട്ടില്ല. ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിലായിരുന്നു ഇത്. ഷാരുഖ് ഖാന്റെ ‘പഠാൻ’ ഉൾപ്പെടെയുള്ള സിനിമകൾക്കും ഒട്ടേറെ വെബ് സീരീസുകൾക്കുമെതിരെ ബിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രം ഒരു ഘട്ടത്തിൽ പറഞ്ഞത്, പഠാനിലെ ചില രംഗങ്ങൾ നീക്കിയില്ലെങ്കിൽ റിലീസ് തന്നെ തടയുമെന്നാണ്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തനായിക്കൊണ്ടിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സ്വപ്നപദ്ധതികളിലൊന്ന്, സംസ്ഥാനത്തെ സിനിമാ വ്യവസായത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്നതാണ്. സിനിമയിലൂടെയും വെബ് സീരിസിലൂടെയും യുപിക്കു വന്ന ചീത്തപ്പേര് സിനിമാവ്യവസായത്തിലൂടെ തന്നെ ഇല്ലാതാക്കുകയെന്നതാണ് ഇതിനു പിന്നിലെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുമ്പോഴും ലക്ഷ്യമിടുന്നതു കോടികളുടെ ഇടപാടും വരുമാനവുമാണെന്നതാണു വാസ്തവം. 

ADVERTISEMENT

നിക്ഷേപം നടത്തിയതുകൊണ്ടു മാത്രം കാര്യമില്ലെന്നു യോഗിക്കു നന്നായി അറിയാം. സിനിമാ–വെബ് സീരീസ് നി‍ർമാതാക്കളെ ഇവിടേക്ക് ആകർഷിക്കേണ്ടതുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച സബ്സിഡി അതു ലക്ഷ്യമിട്ടാണ്. യുപിയിൽ ചിത്രീകരിക്കുന്ന സിനിമകൾക്കും വെബ് സീരീസുകൾക്കും ഒരു കോടി രൂപ വരെയാണ് ഇളവ് ലഭിക്കുക. ഇതിനെല്ലാം പക്ഷേ ചില നിബന്ധനകള്‍ ഉണ്ടാകുമെന്നു മാത്രം. എന്തുകൊണ്ടാണ് യുപിയെ ഫിലിം ഹബാക്കാൻ യോഗി കൊതിക്കുന്നത്? നിർദ്ദിഷ്ട ഫിലിം സിറ്റിയിൽ എന്തെല്ലാം സൗകര്യങ്ങളായിരിക്കും സിനിമാ–വെബ്സീരീസ് നിർമാതാക്കൾക്കു ലഭ്യമാക്കുക? വെബ് സീരീസ്–സിനിമാ വിവാദങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായാ നഷ്ടത്തിൽനിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ യോഗിക്കും യുപിക്കും സാധിക്കുമോ?

യോഗി ആദിത്യനാഥ് (ഫയൽ ചിത്രം)

∙ ഫിലിം സിറ്റിയെന്ന യോഗിയുടെ സ്വപ്നം

ADVERTISEMENT

ഗ്രേറ്റർ നോയിഡയിൽ ഫിലിം സിറ്റി രൂപീകരിക്കുമെന്നു 2020 സെപ്റ്റംബറിലാണു യോഗി പ്രഖ്യാപിച്ചത്. 2021 ഓഗസ്റ്റിൽ രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടൻസി കമ്പനി ഇതിന്റെ വിശദമായ രൂപരേഖ അവതരിപ്പിക്കുകയും ചെയ്തു. 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഇവരുടെ റിപ്പോ‍ർട്ടിൽ പറയുന്നത്. നോയിഡ രാജ്യാന്തര വിമാനത്താവള പദ്ധതി കഴിഞ്ഞാൽ യുപി സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളൊന്ന്. ഒന്നാം യോഗി സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതി രണ്ടാം യോഗി സർക്കാരിന്റെ കാലത്ത് വീണ്ടും സജീവമായിരിക്കുകയാണ്. യമുനാ അതിവേഗപാതയ്ക്കു സമീപം നോയിഡ സെക്ടർ 21ൽ 1000 കോടി സ്ഥലത്താണു  ഫിലിം സിറ്റി രൂപീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. യമുനാ എക്സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റി (വൈഇഐഡിഎ) ഇതിനു വേണ്ടി രാജ്യാന്തര ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. യുഎസ്, യുകെ, സിംഗപ്പുർ എന്നീ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രമുഖ പത്രങ്ങളിൽ ഇതിനു വേണ്ടി പരസ്യം നൽകി. ആദ്യത്തെ കരാർ വ്യവസ്ഥകളിൽ പല മാറ്റവും വരുത്തിയാണു പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചതെന്നതും ശ്രദ്ധേയം. പുതിയ വ്യവസ്ഥ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്കും വിഎഫ്എക്സ് സ്റ്റുഡിയോകൾക്കുമെല്ലാം തങ്ങളുടെ ഓഫിസ് ഇവിടെ സ്ഥാപിക്കാം. 

Jackie Shroff recently met UP CM Yogi Adityanath in Mumbai.

ഇനി അൽപ്പം പഴങ്കഥ. ഒന്നാം യോഗി സർക്കാരിന്റെ കാലത്ത്, 2021 നവംബറിൽ ഒരു ടെൻഡർ നടപടി ആരംഭിച്ചിരുന്നു. 20 കമ്പനികളെ ചേർത്തു പ്രീ–ബിഡ് യോഗം നടന്നു. കഴിഞ്ഞ ജനുവരിയിൽ  ഡിബിഒടി (ഡിസൈൻ–ബിൽഡ്–ഓപ്പറേറ്റ്– ട്രാൻസ്ഫർ) വ്യവസ്ഥയിൽ കരാർ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ടെൻഡർ സമർപ്പിക്കാനുള്ള സമയം 3 തവണ നീട്ടിയിട്ടും താൽപര്യവുമായെത്തിയത് ഒരു കമ്പനി മാത്രം. ടെൻഡറിനൊപ്പം നിശ്ചിത തുക കെട്ടിവയ്ക്കാൻ ഇവർക്കു സാധിച്ചില്ലെന്നു മാത്രമല്ല, മതിയായ പല രേഖകളും നൽകിയുമില്ല. ഇതോടെ ടെൻഡർ കാൻസൽ ചെയ്യാൻ എട്ടംഗ സമിതി ജൂലൈയിൽ തീരുമാനിച്ചു. ഇതിനു പിന്നാലെ സിഐഐ, നിക്ഷേപകർ, സിനിമാരംഗത്തെ പ്രമുഖർ എന്നിവരയുടെയെല്ലാം അഭിപ്രായം തേടിയ ശേഷമാണു കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. പഴയ കരാർ വ്യവസ്ഥയിൽ  കൺസഷൻ പീരിഡ് 40 വർഷമായിരുന്നത് പുതിയതിൽ 60 ആക്കി. ആവശ്യമെങ്കിൽ 30 വർഷം കൂടി ഉയർത്താമെന്നു വ്യവസ്ഥയും ഉൾപ്പെടുത്തി. പദ്ധതിയുടെ രൂപകൽപ്പനയിൽനിന്നു സർക്കാർ പൂർണമായും പിൻമാറാൻ തീരുമാനിച്ചു. കമ്പനിക്കാകും ഇതിന്റെ പൂർണ ഉത്തരവാദിത്തം. പദ്ധതിയുടെ തുക 7210 കോടിയായി പുനഃക്രമീകരിച്ചു. സ്ഥലവില ഒഴിവാക്കിയാണ് 10,000 കോടി രൂപയിൽനിന്നു കുറച്ചത്. പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിലാകും പദ്ധതി രൂപകൽപന ചെയ്യുക. 

ADVERTISEMENT

∙ മുംൈബയ്ക്കു ബദലോ? അതത്ര എളുപ്പമാണോ?

മിർസാപുർ വെബ് സീരിസ് പോസ്റ്റർ

മുംബൈയ്ക്കു ബദലാകാനാണ് നോയിഡയും യുപിയും ശ്രമിക്കുന്നതെങ്കിലും അതിന് ഏറെ കാത്തിരിക്കേണ്ടി വരുമെന്നതാണു വാസ്തവം. മുംബൈയിൽ സിനിമാ ഷൂട്ടിങ്ങിനും സെറ്റ് തയാറാക്കാനും സാധിക്കുന്ന 60 ഫ്ലോറുകളെങ്കിലും കുറഞ്ഞതുണ്ട്. പലയിടങ്ങളിലായി ഷൂട്ടിങ്ങിന് അനുയോജ്യമായ 100ലേറെ ബംഗ്ലാവുകളും ഇവർക്കുണ്ട്. ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങൾ പിന്നാലെയുണ്ട്. മുംബൈയിൽ തന്നെ നൂറ്റൻപതോളം സൗണ്ട്–ഓഡിയോ സ്റ്റുഡിയോയുണ്ട്. പൂർണസജ്ജമായ ഒരു സൗണ്ട് സ്റ്റുഡിയോയ്ക്ക് കുറഞ്ഞതു 15 കോടി രൂപയോളം നിക്ഷേപം ആവശ്യമുണ്ട്. അടിസ്ഥാന സൗകര്യമുള്ളതിനു പോലും വേണം 60–70 ലക്ഷം രൂപ. 

‘രക്താഞ്ചൽ’ വെബ് സീരീസിൽനിന്ന്.

സീരിയൽ പ്രൊഡക്‌ഷൻ കമ്പനികളാണ് ഈ ഷൂട്ടിങ് കേന്ദ്രങ്ങളിൽ 40 ശതമാനവും കയ്യാളുന്നത്. സിനിമയ്ക്ക് 15–20 ശതമാനം മാത്രമാണുള്ളത്. വെബ് സീരീസുകൾ 12–15 ശതമാനം ഫ്ലോർ കൈവശം വയ്ക്കുന്നു. പരസ്യം ഉൾപ്പെടെയുള്ള മറ്റു രംഗങ്ങൾക്കാണു ബാക്കിയുള്ളതെല്ലാം. കോവിഡ് ലോക്ഡൗൺ സമയത്തു മുംബൈയിൽനിന്നു മാറി പലരും താരതമ്യേന ചെറുകിട നഗരങ്ങളെ ഷൂട്ടിങ്ങിനു വേണ്ടി ആശ്രയിച്ചിരുന്നു. ഗുജറാത്തിലേക്കുള്ള ദേശീയപാത 8ന്റെ വഴിയോരങ്ങളിൽ പ്രൊഡക്‌ഷൻ സ്റ്റുഡിയോകൾ പ്രത്യക്ഷപെട്ടു. ബറോഡയിൽ 2 ഫിലിം പ്രൊഡക്‌ഷൻ ഹൗസുകൾ ഇന്നു സജീവമായുണ്ട്. മുംബൈയിൽനിന്നു ഗുജറാത്തിലേക്കു പറിച്ചു നട്ടവരിൽ ഏക്താ കപൂറിന്റെ  ബാലാജി ഫിലിംസുമുണ്ട്. ഡിഎൽഎഫിന്റെ നേതൃത്വത്തിൽ നോയിഡയിൽ 40 ഏക്കറിൽ ഫിലിം സ്റ്റുഡിയോ ആരംഭിച്ചിരുന്നെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ഇന്നു ടിവി ന്യൂസ് ചാനലുകളുടെ കേന്ദ്രമായി ഇവിടം മാറി. കാര്യമെന്തായാലും  യുപിയുടെ ഈ സ്വപ്നത്തിലേക്ക് ദൂരം ഇനിയുമേറെയുണ്ട്. 

ഇതിനു മുന്നോടിയായി സിനിമകളെയും വെബ്സീരീസുകളെയും ആകർഷിക്കാനാണു സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയിൽ പൂർണമായി ചിത്രീകരിക്കുന്ന സിനിമയുടെയോ സീരീസിന്റെയോ പകുതിയോ ഒരു കോടി രൂപയോ ഏറ്റവും കുറഞ്ഞത് ഏതാണോ ആ തുകയാണു സർക്കാർ നൽകുക. സിനിമാ സംബന്ധമായ ബിസിനസ് സംരംഭങ്ങൾക്കു 50 ലക്ഷം രൂപയും സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഫിലിം ബന്ധു’വെന്ന സർക്കാർ പദ്ധതി കൂടുതൽ സജീവമാക്കാൻ ഉദ്യോഗസ്ഥർക്കും യോഗി നിർദേശം നൽകിയെന്നാണ് അറിവ്. ജനുവരി ആദ്യവാരം മുംബൈയിലെത്തിയ യോഗി ആദിത്യനാഥ് ബോളിവുഡിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചലച്ചിത്ര നിർമാതാക്കളായ മൻമോഹൻ ഷെട്ടി, ബോണി കപൂർ, സുഭാഷ് ഘായ്, രവി കിഷന്‍, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരുമായിട്ടായിരുന്നു പ്രധാന കൂടിക്കാഴ്ച. ഇവരുടെ സിനിമാ പ്രവർത്തനങ്ങൾക്കായി യുപിയിലേക്കു ക്ഷണിക്കാനും യോഗി മുൻകയ്യെടുത്തു. നടനും ഗോരഖ്പുർ എംപിയുമായ രവി കിഷനും ഒപ്പമുണ്ടായിരുന്നു. അതിനിടെ നടൻ അക്ഷയ് കുമാറും യോഗി ആദിത്യനാഥിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത്, മുംബൈ ചലച്ചിത്ര വ്യവസായ ലോകത്തിന് യുപിയിലേക്ക് റെഡ് കാർപ്പെറ്റ് വിരിക്കുകയാണ് യോഗി എന്നാണ്.

∙ യുപി: വെബ് സീരീസുകളുടെ വിവാദ ഭൂമി

യുപിയെക്കുറിച്ചു സിനിമകളിലും വെബ് സീരീസുകളിലും കാണുന്നത് അത്ര നല്ല കാഴ്ചകളല്ലെന്നതാണു വാസ്തവം. യുപിയുടെ ഉൾപ്രദേശങ്ങളിലെ ഇരുണ്ട കഥകൾ പലതും ഇവയിലൂടെ പുറംലോകം കാണുകയും ചർച്ചയാകുകയും ചെയ്തിരുന്നു. വെബ്സീരീസുകളിലെ രംഗങ്ങളെക്കുറിച്ച് അസ്വസ്ഥരാകുന്ന ജനതയെയും ഏറെ കണ്ടത് യുപിയിലാണ്. ആമസോൺ പ്രൈം ‘താണ്ഡവ്’ എന്ന വെബ് സീരീസിലൂടെ കോടതി കയറാൻ കാരണം യുപി പൊലീസായിരുന്നു. മത–സാമുദായിക ഐക്യത്തെ തകർക്കുന്ന രംഗങ്ങളുണ്ടെന്നു പറഞ്ഞായിരുന്നു വെബ് സീരീസിനെതിരെ പരാതി. വിഷയത്തിൽ മുഖ്യമന്ത്രി യോഗിയും ഇടപെട്ടിരുന്നു. വിനോദത്തിന്റെ പേരിൽ ഹിന്ദു മതത്തെ അപമാനിക്കാന്‍ ശ്രമിച്ചാൽ ചലച്ചിത്ര നിർമാതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നായിരുന്നു യോഗിയുടെ ഭീഷണി.

ആമസോൺ പ്രൈമിന്റെ ഏറ്റവും ജനപ്രിയ വെബ്സീരീസുകളിലൊന്നിന്റെ പേര് യുപിയിലെ ഒരു സ്ഥലത്തിന്റേതാണ്; മിർസാപ്പുർ. വാരാണസിക്കു സമീപമുള്ള മിർസാപുർ പരവതാനികൾക്ക് ഏറെ പ്രസിദ്ധമായ ഇടമാണ്. അവിടെയുള്ള കലാകാരൻമാ‍ർ ലോകപ്രശസ്തമായ പരവതാനികൾ നിർമിക്കുന്നതിൽ അതിവിദഗ്ധരും. എന്നാൽ മിർസാപ്പുർ എന്നാൽ പുറംലോകത്തിന് ഇതൊന്നുമല്ല. വെടിക്കോപ്പുകളുടെയും  ചേരിപ്പോരിന്റെയും നാടായാകും ഈയിടം കേരളത്തിൽ ഉൾപ്പെടെ അറിയാൻ സാധ്യത. 2019ൽ മിർസാപുർ രണ്ടാം സീസൺ വന്നപ്പോൾ ജില്ലയിൽനിന്നുള്ള എംപി അനുപ്രിയ പട്ടേൽ (ഇന്നത്തെ കേന്ദ്ര വാണിജ്യ സഹമന്ത്രി) ഈ നെഗറ്റീവ് ഇമേജിനെക്കുറിച്ചു പരാതിപ്പെട്ടിരുന്നു. 

എല്ലാ സീരീസുകളും പക്ഷേ ഇത്തരത്തിൽ ഫിക‌്ഷൻ ആണെന്നല്ല. എംഎക്സ് പ്ലെയറിൽ 2020ൽ എത്തിയ ‘രക്താഞ്ചൽ’ വെബ് സീരീസ് യുപി–ബിഹാർ അതിർത്തിയിൽ നടന്ന മാഫിയപോരിന്റ യഥാർഥ കഥയാണു പറയുന്നത്. തന്റെ യഥാർഥ ചിത്രം ഉപയോഗിച്ചെന്നു പറഞ്ഞ് ‘പാതാൾ ലോക്’ എന്ന വെബ് സീരീസിനെതിരെ കേസ് കൊടുത്തത് യുപിയിലെ ലോണിയിൽനിന്നുള്ള എംഎൽഎ നന്ദകിഷോർ ഗുർജാറാണ്. സീരീസില്‍ ഒരു ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന സീനിലാണ് നന്ദകിഷോറിന്റെ ചിത്രം പശ്ചാത്തലമായി വന്നത്. അദ്ദേഹത്തിന്റെ മാത്രമല്ല, മുഖ്യമന്ത്രി യോഗിയുടെ ചിത്രവും ആ സീനിലുണ്ടായിരുന്നു. മതസൗഹാർദം തകർക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞു നൽകിയ കേസിൽ, പാതാൾ ലോകിന്റെ നിർമാതാവ് നടി അനുഷ്കയ്ക്കെതിരെ വരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഏറെ ഹിറ്റായ പാതാൾ ലോക് ഉത്തർ പ്രദേശിലെ ഒട്ടേറെയിടങ്ങളിൽ ചിത്രീകരിച്ചിരുന്നു.

എന്നാൽ ഇത്തരത്തിൽ വിവാദങ്ങവിലൂടെ കണ്ടതൊന്നുമല്ല യുപിയെന്നു ലോകത്തെ കാട്ടാനാണു യോഗി ശ്രമിക്കുന്നത്. ഗോവയിൽ നടന്ന 68–ാം ദേശീയ ചലച്ചിത്രമേളയിൽ മികച്ച സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം യുപിക്കായിരുന്നു. ഫിലിം സിറ്റി പ്രൊജക്ടിലൂടെ, സിനിമയുമായുള്ള ഈ സൗഹൃദം ഊട്ടിയുറപ്പിക്കാനാണു യോഗിയും യുപിയും ശ്രമിക്കുന്നത്.

English Summary: Yogi Adityanath's Dream to Make Uttar Pradesh A Film Hub; Is it Possible?