വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ട്രെയിലർ വൻ വരവേൽപ്പ്. രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകന് നൽകുന്നത് ഒരു ത്രില്ലർ അനുഭവമാണ്. നാടന്‍ പാട്ടോടെ തുടങ്ങുന്ന ട്രെയിലർ കെട്ടിലും മട്ടിലും കട്ടക്കലിപ്പ് ആയിട്ടാണ് വിഷ്ണുവും ബിബിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ട്രെയിലറിന് വൻ വരവേൽപ്പ്. രണ്ടര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലർ പ്രേക്ഷകന് നൽകുന്നത് ഒരു ത്രില്ലർ അനുഭവമാണ്. നാടന്‍ പാട്ടോടെ തുടങ്ങുന്ന ട്രെയിലർ കെട്ടിലും മട്ടിലും കട്ടക്കലിപ്പ് ആയിട്ടാണ് വിഷ്ണുവും ബിബിനും എത്തുന്നത്. ഗുണ്ടായിസവും പൊലീസും കോടതിയും ജയിലും പ്രണയവും ഒക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളിൽ ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഫെബ്രുവരി 3 മുതൽ തിയറ്ററുകളിലെത്തും. 

ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ഇവർ തന്നെയാണ്. പുതുമുഖ താരം ഐശ്യര്യ അനിൽകുമാറാണ് നായിക. ഇവർക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വി.സി. പ്രവീൺ, ബൈജു ഗോപാലൻ, ജിയോ ജോസഫ്, ഹന്നാൻ മാരമുറ്റം എന്നിവരാണ് സഹനിർമാണം. ശ്രീ ഗോകുലം മൂവീസാണ് കേളത്തിലെ 130ഓളം തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. 

ADVERTISEMENT

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ​ഗോപി എന്നിവരുടെ വരികൾക്ക് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുൺ രാജ് എന്നിവർ ചേർന്നാണ് സം​ഗീതം പകർന്നിരിക്കുന്നത്. അൽഫോൺസ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. കൃഷ്ണമൂർത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ADVERTISEMENT

കലാസംവിധാനം: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ.പി & ജിബിൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻൃ നിതിൻ ഫ്രഡ്ഡി, ചീഫ് അസോ. ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്– റോബിൻ അഗസ്റ്റിൻ, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, സൗണ്ട് മിക്സിംങ്: അജിത് എ ജോർജ്, അസോ.ഡയറക്ടർ: സുജയ് എസ് കുമാർ, ആക്ഷൻ: ഫീനിക്സ് പ്രഭു, മാഫിയ ശശി, കോറിയോ​ഗ്രഫി: ദിനേശ് മാസ്റ്റർ, ഗ്രാഫിക്സ്: നിധിൻ റാം, കളറിസ്റ്റ്: ലിജു പ്രഭാകർ, പിആർഒ: പി. ശിവപ്രസാദ്, മാർക്കറ്റിങ് – പ്രൊമോഷൻ: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻ: ടെൻപോയിൻ്റ്, ടൈറ്റിൽ ഡിസൈനർ: വിനീത് വാസുദേവൻ, സ്റ്റിൽസ്: അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.