സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ നാളെ തിയറ്ററുകളിലെത്തും. രാജ്യത്താകെ അയ്യായിരം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ‘പഠാന്‍’റെക്കോര്‍ഡ‍ിടും എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷാറുഖ് ഖാന്‍ ചിത്രം ‘പഠാന്‍’ നാളെ തിയറ്ററുകളിലെത്തും. രാജ്യത്താകെ അയ്യായിരം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ‘പഠാന്‍’റെക്കോര്‍ഡ‍ിടും എന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പോസിറ്റിവ് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ കേരളത്തിൽ നിന്നും ഏറ്റവുമധികം കലക്‌ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡും പഠാന് സ്വന്തമാകും.

ADVERTISEMENT

ദക്ഷിണേന്ത്യയിൽ‍‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് ടുവിന് ലഭിച്ചതിലേറെ മുന്‍കൂര്‍ ബുക്കിങ് പത്താന് ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എകദേശം 50കോടി രൂപയാണ് ആദ്യദിനം ബോക്സ് ഓഫിസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പിവിആര്‍ സിനിമാസില്‍ മാത്രം പത്തുലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. തിരുവനന്തപുരത്തെ ഐമാക്സിലും മികച്ച ബുക്കിങ് ആണ് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ 130 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ADVERTISEMENT

ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ബ്ലോക് ബ്ലസ്റ്ററുകള്‍ കൊണ്ട് മുടി ചൂടി നിന്ന ഹിന്ദി സിനിമാലോകം ബാഹുബലി, കെ.ജിഎഫ് എന്നീ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ വരവോടെ നിറം മങ്ങി. ഇതിനെല്ലാം ഒരു മറുപടിയാവും ഷാറുഖ് ചിത്രമെന്നാണ് ഹിന്ദി സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഷാറുഖ് ചിത്രം തിയറ്ററുകളിലെത്തുന്നത്. തമിഴിലും തെലുങ്കിലും ഇറങ്ങുന്ന പഠാന് ദക്ഷിണേന്ത്യയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഹിന്ദി പതിപ്പാണ് പ്രദര്‍ശനത്തിനെത്തുന്നത്.