ഷാറുഖ് ഖാന്‍ നായകനായെത്തിയ പഠാനെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. പഠാന്‍ വളരെ നന്നായി പോകുന്നുവെന്നും ഇത്തരം ചിത്രങ്ങള്‍ ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു. നടി സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ സംസാരിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാറുഖ് ഖാന്‍ നായകനായെത്തിയ പഠാനെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. പഠാന്‍ വളരെ നന്നായി പോകുന്നുവെന്നും ഇത്തരം ചിത്രങ്ങള്‍ ചിത്രങ്ങള്‍ വിജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു. നടി സംവിധാനം ചെയ്യുന്ന ‘എമർജൻസി’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഹിന്ദി സിനിമ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് പിന്നിലായിപ്പോയെന്നും സിനിമാ വ്യവസായത്തെ തിരികെക്കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. പഠാന്‍ ഭീമമായ ബജറ്റില്‍ നിര്‍മിച്ച വലിയൊരു സിനിമയാണെന്ന് കങ്കണയ്‌ക്കൊപ്പം ഉണ്ടായിരുന്ന അനുപം ഖേര്‍ ചൂണ്ടിക്കാട്ടി.

ADVERTISEMENT

അതേസമയം, വിവാദങ്ങള്‍ 'പഠാന്' ഗുണംചെയ്തുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആദ്യ ദിനം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആനന്ദ് സിദ്ധാര്‍ഥാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസ് ആണ് നിർമാണം. നൂറിലേറെ രാജ്യങ്ങളില്‍ റിലീസെന്ന റെക്കോഡുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിദേശരാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 

ADVERTISEMENT

അഡ്വാന്‍സ് ബുക്കിങ്ങിലും പഠാന്‍ നേട്ടം കൊയ്തിരുന്നു. കെജിഎഫ് 2(ഹിന്ദി)നെ തകർത്ത് ആദ്യ ദിനം ഏറ്റവുമധികം കലക്‌ഷൻ ലഭിക്കുന്ന ഹിന്ദി ചിത്രമെന്ന റെക്കോർഡും പഠാൻ സ്വന്തമാക്കി. 55 കോടിയാണ് പഠാൻ ഇന്ത്യയിൽ നിന്നും മാത്രം ആദ്യദിനം വാരിയത്.