‘ലവ്ഫുളി യുവേഴ്സ് വേദ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോളജില്‍ തിളങ്ങി രജീഷ വിജയൻ. കോളജിലെ കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ചും ഫോട്ടോയെടുത്തും രജീഷ ഏവരുടെയും മനംകവർന്നു. വെങ്കിടേഷ്, അനിക സുരേന്ദ്രൻ എന്നിവരും രജീഷ‌യ്ക്കൊപ്പം കോളജില്‍ എത്തിയിരുന്നു. രജീഷ വിജയനും, വെങ്കിടേഷും, അനിക സുരേന്ദ്രനും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ലവ്ഫുളി  യുവേഴ്സ് വേദ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോളജില്‍ തിളങ്ങി രജീഷ വിജയൻ. കോളജിലെ കുട്ടികൾക്കൊപ്പം ഡാൻസ് കളിച്ചും ഫോട്ടോയെടുത്തും രജീഷ ഏവരുടെയും മനംകവർന്നു. വെങ്കിടേഷ്, അനിക സുരേന്ദ്രൻ എന്നിവരും രജീഷ‌യ്ക്കൊപ്പം കോളജില്‍ എത്തിയിരുന്നു. രജീഷ വിജയനും, വെങ്കിടേഷും, അനിക സുരേന്ദ്രനും, ശ്രീനാഥ് ഭാസിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘ലവ്ഫുളി  യുവേഴ്സ് വേദ’

ADVERTISEMENT

ആർ 2 എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത് ശേഖർ, ചന്തുനാഥ്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ, വിജയകൃഷണൻ, അർജുൻ പി അശോകൻ, സൂര്യലാൽ, ഫ്രാങ്കോ എന്നിവരാണ് മറ്റു താരങ്ങൾ. ബാബു വൈലത്തൂരിന്റെ തിരക്കഥയിൽ ഒരു ക്യാംപസ് കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് വേദയിലൂടെ . കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടയാണ് വേദ സഞ്ചരിക്കുന്ന ഈ ചിത്രം ക്യാൻവാസിൽ പകർത്തിയിരിക്കുന്നത് ടോബിൻ തോമസ് ആണ്. ഈ കാലഘട്ടം ശക്തമായി ചർച്ചചെയുന്ന പാരിസ്ഥിതിക രാഷ്ട്രീയവും വേദയിലൂടെ മുന്നോട്ടു വയ്ക്കുന്നുണ്ട്

ADVERTISEMENT

കോ പ്രൊഡ്യൂസർ അബ്ദുൽ സലീം, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രോജക്റ്റ്  കൺസൾടന്റ് അൻഷാദ് അലി, ചീഫ് അസ്സോസിയേറ്റ് നിതിൻ സി സി, എഡിറ്റർ സോബിൻ സോമൻ, കലാസംവിധാനം സുഭാഷ് കരുണ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് ആർ.ജി. വയനാട്, സംഘട്ടനം ഫിനിക്‌സ് പ്രഭു, ടൈറ്റിൽ ഡിസൈൻ  ധനുഷ് പ്രകാശ്, പ്രൊഡക്‌ഷൻ കോണ്ട്രോളർ റെനി ദിവാകർ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, ഡിസൈൻസ് യെല്ലോടൂത്ത്, കളറിസ്റ്റ് ലിജു പ്രഭാകർ, ഫിനാൻസ് ഹെഡ് സുൽഫിക്കർ, സൗണ്ട് ഡിസൈൻ വിഷ്ണു പി.സി., പിആർഒ എ.എസ്. ദിനേശ്, മീഡിയ മാർക്കറ്റിങ് ഡിസൈൻ പപ്പെറ്റ് മീഡിയ, ഡിജിൽ മാർക്കറ്റിങ് വൈശാഖ് സി. വടക്കേവീട്.