2018ല്‍ തകര്‍ന്നടിഞ്ഞ ബോളിവുഡ് ചിത്രം ‘സീറോ’യ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ലെന്നും ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നെന്നും വെളിപ്പെടുത്തി ഷാറുഖ് ഖാൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പഠാനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ഹിന്ദി ചലച്ചിത്ര വ്യവസായത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018ല്‍ തകര്‍ന്നടിഞ്ഞ ബോളിവുഡ് ചിത്രം ‘സീറോ’യ്ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം തീരെ ഉണ്ടായിരുന്നില്ലെന്നും ചിലപ്പോഴൊക്കെ പേടിയുണ്ടായിരുന്നെന്നും വെളിപ്പെടുത്തി ഷാറുഖ് ഖാൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പഠാനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പം ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുതു ജീവന്‍ നല്‍കിയതിന് പ്രേക്ഷകരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഷാറുഖിന്‍റെ വാക്കുകൾ ഇങ്ങനെ: ‘‘സിനിമാ വ്യവസായത്തിന് ജീവൻ നൽകിയതിന് നന്ദി, ഒന്നും അസ്തമിച്ചിട്ടില്ല. എന്നെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ട്, സിനിമ അനുഭവം ഒരു പ്രണയാനുഭവമാണ്. അത് ആരെയും വേദനിപ്പിക്കാൻ പാടില്ല. ഞങ്ങളെല്ലാം നിങ്ങളെ രസിപ്പിക്കാൻ എത്തുന്നവരാണ്. സിനിമയിൽ വില്ലന്മാരായി വേഷമിടേണ്ടി വരും. പക്ഷേ ജീവിതത്തിൽ അവരെല്ലാം അങ്ങനാണെന്ന് കരുതരുത്. സിനിമയെ വിനോദോപാദിയായി മാത്രം കാണുക.’’

ADVERTISEMENT

പഠാന്റെ റിലീസിനെ തടസപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും ഇത്രയധികം പിന്തുണ നല്‍കിയതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണെന്നും ഷാറൂഖ് പറഞ്ഞു. ഷാറുഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ബോളിവ‍ുഡ് ചിത്രം പത്താൻ അഞ്ചാം നാളിൽ നേടിയത് 500 കോടിക്ക് മുകളിൽ  കളക്ഷനാണ്. ഇതോടെ റെക്കോർഡുകൾ തകർത്ത് സിനിമ കുതിക്കുകയാണ്. 

ADVERTISEMENT

അഞ്ച് ദിവസം കൊണ്ട് 542 കോടി രൂപയുടെ കലക്‌ഷനാണ് സിനിമ നേടിയത്. ഇന്ത്യയിൽ നിന്ന് 335 കോടിയും വിദേശ രാജ്യങ്ങളിൽ നിന്നായി 207 കോടിയും നേടി. ഇതോടെ, കടുത്ത പ്രതിസന്ധിയിലായിരുന്ന ബോളിവുഡിന്റെ പുതുജീവനായിട്ടാണ് പഠാൻ സിനിമയെ വിലയിരുത്തുന്നത്. ചിത്രം ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാരാന്ത്യ ഓപ്പണിങ് ആയി മാറുകയായിരുന്നു.