മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം പോലെയായിരുന്നു ആർആർആറും ഓസ്കറും. കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യത പ്രവചിക്കപ്പെട്ടു. ഒരേ തുലാസിൽ തൂങ്ങിയ ഈ സാധ്യതാ പ്രവചനം ഇന്ത്യയുടെ ഇടനെഞ്ചിൽ ഇടിനാദം പോലെ മുഴങ്ങി. പുരസ്കാരപ്രഖ്യാപനം വന്നപ്പോഴാകട്ടെ, പ്രതീക്ഷയും ആകാംക്ഷയും ഘനീഭവിച്ച് ആവേശത്തിന്റെ പേമാരിയായി അമേരിക്കൻ മണ്ണിലേക്കു പെയ്തിറങ്ങുകയായിരുന്നു. ഓസ്കറിലെ ഇന്ത്യയുടെ ഇരട്ട നേട്ടങ്ങൾ നൽകുന്ന ആവേശം അത്ര വേഗത്തിൽ പെയ്തൊഴിയുന്നതല്ല. കാരണം, അത്രമേൽ ആവേശഭരിതരാക്കുന്നുണ്ട് ഈ നേട്ടം രാജ്യത്തെ. ഒറിജിനൽ സോങ് വിഭാഗത്തിലുള്ള ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ചരിത്രത്തിൽ ഇന്ത്യ പുതിയ അധ്യായം തുറക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പാട്ടിന് ഓസ്കർ കിട്ടുന്നത്. ഒന്നിൽ തീർന്നില്ല നേട്ടം. ‘ദ് എലിഫന്റ് വിസ്പറേർസി’ന് മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. പത്തരമാറ്റുള്ള ആ ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചത്തിൽ രാജ്യമൊന്നാകെ തിളങ്ങുകയാണിപ്പോൾ. ഈ ഇരട്ട നേട്ടം രാജ്യത്തിനു നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. പ്രഗത്ഭരായ അനേകായിരം കലാഹൃദയങ്ങൾ ഇന്ത്യയിലുണ്ടായിട്ടും എന്തുകൊണ്ട് മരുഭൂമിലെ മഴ പോലെ മാത്രം ഓസ്കർ ഇന്ത്യൻ മണ്ണിലേക്കേത്തുന്നു എന്നതുകൂടി ഇതിനൊപ്പം ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. ഒരിടവേളയ്ക്കു ശേഷം ഓസ്കർ പ്രഭാവത്തിൽ ലോകത്തിനു മുന്നിൽ വീണ്ടും തല ഉയർത്തി നിൽക്കുകയാണ് ഇന്ത്യ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിൽനിന്ന്.
ADVERTISEMENT

∙ ആനക്കഥ പറഞ്ഞ പെൺപുലികൾ!

റസൂൽ പൂക്കുട്ടി.
ADVERTISEMENT

ദ് എലിഫന്റ് വിസ്പറേർസിന് മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആനയോളം തന്നെ തലയെടുപ്പോടെ നിൽക്കുകയായിരുന്നു ഇന്ത്യ. ആനക്കഥ പറഞ്ഞത് 2 പെൺപുലികൾ! ഗുനീത് മോങ്കയുടെ നിർമാണത്തിൽ കാർത്തികി ഗോൾസാൽവേസിന്റെ സംവിധാനം. ‘എന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല, ആദ്യ ഇന്ത്യൻ നിർമാണ സംരംഭത്തിന് ഓസ്കർ ലഭിച്ചിരിക്കുന്നു. അതെ രണ്ട് സ്ത്രീകൾ അതു നേടി’, എന്നാണ് ഓസ്കറിൽ ചുംബിച്ച് ഗുനീത് മോങ്ക പ്രതികരിച്ചത്. തമിഴ് ഗോത്രവിഭാഗത്തിൽപെട്ട ദമ്പതികളായ ബൊമ്മനും ബെല്ലിയുമാണ് ആനക്കഥയിലെ താരങ്ങൾ. കാട്ടിൽ ഉപേക്ഷിക്കപ്പെടുന്ന ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ഇരുവരും. തങ്ങൾ‌ വളർത്തുന്ന രഘു, അമ്മു എന്നീ ആനകളുമായുള്ള ബന്ധം ചിത്രത്തിന്റെ മുഖ്യാകർഷണമായി മാറുന്നു.

മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം ഹൃദയഹാരിയായി പറഞ്ഞുവയ്ക്കാൻ കാർത്തികി ഗോൾസാൽവേസിനു കഴിഞ്ഞു. തമിഴ്‌നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും മനോഹാരിത നിറഞ്ഞു നിൽക്കുന്നതാണ് ചിത്രത്തിലെ ഓരോ ഫ്രെയിമും. ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് ഇന്ത്യൻ ഹ്രസ്വചിത്രത്തിന്റെ നേട്ടം. 40 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. പുരസ്കാര നേട്ടത്തിൽ ബൊമ്മൻ, ബെല്ലി എന്നിവരാണ് താരങ്ങളെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്വീറ്റ് ചെയ്തു. കാർത്തികിയുടെയും ഗനീതിന്റെയും നേട്ടം ഓസ്കറിനു മേലുള്ള ഇന്ത്യയുടെ പ്രതീക്ഷകളെ കുത്തനെ ഉയർത്തുകയാണ്. ഇന്ത്യൻ സാംസ്കാരികത്തനിമ നിറച്ച് സാരി ധരിച്ചെത്തിയാണ് ഗുനീത്, ഓസ്കർ പുരസ്കാരം കൈനീട്ടി വാങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

2008ൽ ഓസ്കർ പുരസ്കാരങ്ങളുമായി എ.ആർ.റഹ്മാൻ

ADVERTISEMENT

പറഞ്ഞില്ലെങ്കിലും കേൾക്കും, അതാണ് ‘നാട്ടു നാട്ടു’

രാം ചരണും ജൂനിയർ എൻടിആറും രാജമൗലിക്കൊപ്പം, എം.എം.കീരവാണി, രാം ചരണ്‍ ഭാര്യ ഉപാസനയ്ക്കൊപ്പം

നാൻ പാട്ടു സൂടൂ എന്നു പറഞ്ഞാൽ ‘എന്റെ പാട്ട് കേൾക്കൂ എന്നാണർഥം’. ഇപ്പോൾ ലോകത്തോട് മൊത്തം നാട്ടു നാട്ടു പാട്ട് പറയുന്നതും അതാണ്‌. അങ്ങനെ പറഞ്ഞില്ലെങ്കിൽപ്പോലും ഇപ്പോൾ ലോകം തിരഞ്ഞുപിടിച്ച് നമ്മുടെ ‘നാട്ടു നാട്ടു’ കേൾക്കും. അത്രയ്ക്കും ഉന്നതിയിലല്ലേ ഇപ്പോൾ ഇന്ത്യയും ഈ പാട്ടും. രാജ്യാതിർത്തികൾ കടന്ന് ലോകം മുഴുവൻ ഏറ്റു പാടിയ, സന്തോഷത്തോടെ നൃത്തം ചവിട്ടിയ പാട്ടാണ് ഓസ്കാർ വേദിയിൽ ഇത്രയും ഉച്ചത്തിൽ മുഴങ്ങിക്കേട്ടത്. ആ പാട്ടിനു നൽകാൻ പറ്റുന്ന അതിരുകൾ ഇല്ലാത്ത സന്തോഷവും ഊർജവും ഒരിക്കൽ കൂടി ലോകം മുഴുവൻ നിറയുന്നു. രണ്ട് മാസം കൊണ്ട് കീരവാണി എന്ന മാന്ത്രികൻ സൃഷ്‌ടിച്ച നാട്ടു നാട്ടുവിന്റെ ഈണം ദൃശ്യാവിഷ്കാരത്തിലേക്കെത്താൻ രണ്ടാഴ്ചയിലേറെ സമയമെടുത്തു. ആയിരത്തോളം പാട്ടുകൾക്ക് വരികൾ എഴുതിയ ചന്ദ്രബോസ്, രാഹുൽ സിപ്ലിഗഞ്ചിന്റെയും കാല ഭൈരവായുടെയും ആലാപനം, രാജമൗലിയുടെ പൂർണതയുള്ള സംവിധാനം, പ്രേം രക്ഷിതിന്റെ നൃത്ത സംവിധാനം, നായകന്മാരടക്കം സ്ക്രീനിലെത്തിയവരുടെ സാന്നിധ്യം... ഇവയെല്ലാം ചേർന്നു പാട്ടിനെ ഒരു ‘എനർജി ബോബ്’ ആക്കി മാറ്റി. ഒരിക്കൽ കണ്ടവർക്കോ കേട്ടവർക്കോ ഒരിക്കലും മറക്കാൻ പറ്റാത്ത അത്രയും മികച്ച എന്തോ ഒന്ന് നാട്ടു നാട്ടുവിലുണ്ട്.

പാട്ട് കേൾക്കുമ്പോഴും കാണുമ്പോഴും ഇന്ത്യയുടെ തനത് ഈണവും താളവും ചടുലതയുമൊക്കെ നമ്മളിലേക്ക് പ്രവഹിക്കും. ഇന്ത്യ നിറഞ്ഞു നിൽക്കുന്ന പാട്ടാണിത്. ഒരു നാടൻ പാട്ടിന്റെ ഈണം, താളം, വാദ്യോപകരണ വിനിയോഗ ശൈലി ഒക്കെ നമ്മുടെ തനത് ജീവിത ശൈലിയിലേക്കും ആഘോഷത്തിലേക്കും വെളിച്ചം വീശുന്നു. ആ വെളിച്ചം കൂടിയാണ് ലോകത്തിന്റെ നെറുകയിലെത്തി പുരസ്കാരവും വാങ്ങി നമ്മളിലേക്ക് തിരിച്ചെത്തുന്നത്. ഒരുപാട് രാജ്യാന്തര വേദികളിൽ തിളങ്ങി ഇപ്പോൾ, ഇനിയൊന്നും നേടാൻ ബാക്കിയില്ലെന്നതിന് അടിവരയിട്ട് ഈ നാട്ടു നാട്ടു ഇന്ത്യയിലേക്കു തിരിച്ചൊഴുകുന്നു.

കാർത്തികി ഗോൾസാൽവേസും ഗുനീത് മോങ്കയും ഓസ്കർ സ്വീകരിച്ച ശേഷം വേദിയിൽ

ഓസ്കറിലെ ഇന്ത്യ!

ഒന്നാമത്തെയോ രണ്ടാമത്തെയോ അല്ല, 95ാമത് ഓസ്കർ ആണ് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്രയും വേദികൾ പിന്നിട്ടതിനിടയിൽ ഇന്ത്യയ്ക്ക് എത്രമാത്രം നേടാനായി എന്നതുകൂടി ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. ഓസ്കർ ഇന്ത്യയോടും ഇന്ത്യൻ സിനിമകളോടും അത്ര സൗഹൃദപരമായ സമീപനമല്ല ഇതുവരെ സ്വീകരിച്ചതെന്നു ചരിത്രത്തിൽ നിന്നു വ്യക്തമാണ്. ഭാഷാവൈവിധ്യത്തിന്റെ കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിൽ നിന്ന് വിവിധ ഭാഷകളിൽ, വിവിധ സംസ്കാരം പറയുന്ന, വിവിധ ആശയങ്ങളാൽ സമ്പുഷ്ടമായ അനേകായിരം ചിത്രങ്ങൾ പുറത്തുവന്നെങ്കിലും എന്തുകൊണ്ട് ഓസ്കറിൽ എത്തുമ്പോൾ ഇന്ത്യക്കാർക്കു ഫലം നിരാശയാകുന്നു. വിരലിലെണ്ണാവുന്ന ഓസ്കറുകൾ മാത്രമേ ഇന്ത്യൻ മണ്ണിലേക്ക് എത്തിയിട്ടുള്ളു. ഭാനു അതയ്യയുടെ പുരസ്കാര നേട്ടത്തിലൂടെയാണ് 1983ലാണ് ഓസ്കർ എന്നതിനൊപ്പം ഇന്ത്യയുടെ പേര് ആദ്യമായി എഴുതപ്പെട്ടത്. ‘ഗാന്ധി’ എന്ന ചിത്രത്തിലൂടെ മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരമാണ് അതയ്യ സ്വന്തമാക്കിയത്. പിന്നീടിങ്ങോട്ടുള്ള ഓരോ ഓസ്കർ വേദിയും ഇന്ത്യയ്ക്ക് പ്രതീക്ഷയുടേതായിരുന്നു.

നെഞ്ചിടിപ്പോടെ, ആകാംക്ഷയോടെ കണ്ണടച്ച്, കാതുകൾ കൂർപ്പിച്ച് ഓരോ പുരസ്കാര പ്രഖ്യാപനത്തിനു വേണ്ടിയും കാത്തിരുന്നു ഇന്ത്യ. എന്നാൽ 2008ലാണ് പിന്നീട് ഓസ്കർ ഇന്ത്യയിലെത്തിയത്. സ്ലം ഡോഗ് മില്ല്യണയർ എന്ന ചിത്രത്തിലൂടെ എ.ആർ.റഹ്‌മാനും റസൂൽപൂക്കുട്ടിയും നേട്ടത്തിന്റെ കൊടുമുടിയിലെത്തിയപ്പോൾ രാജ്യം തലയെടുപ്പോടെ, തെല്ല് അഹങ്കാരത്തോടെ ലോകത്തിനു മുന്നിൽ നിവർന്നു നിന്നു. പിന്നീട് ഓസ്കറിൽ നേട്ടം ആവർത്തിക്കാൻ ഇന്ത്യ വീണ്ടും കാത്തിരിക്കേണ്ടിവന്നത് നീണ്ട 15 വർഷങ്ങൾ. ഇപ്പോൾ കീരവാണിയുടെ ‘നാട്ടു നാട്ടു’ എന്ന ചടുലതാളം രാജ്യത്തിന്റെ ഹൃദയതാളമാണ്. അദ്ദേഹം നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുന്ന ഓസ്കർ ഇന്ത്യയുടെ ലോകവേദിയിലേക്കുള്ള ചവിട്ടുപടികൾ കൂടിയാണ്.

മോഹിപ്പിച്ചു, പക്ഷേ കിട്ടിയില്ല

പല വർഷങ്ങളിലും ഇന്ത്യയിൽ നിന്നുള്ള കലാസൃഷ്ടികൾക്ക് ഓസ്കർ നാമനിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ നേട്ടത്തിന്റെ പടിവാതിൽ വരെയെത്തിയിട്ട് നിരാശയോടെ മടങ്ങേണ്ടി വന്നു രാജ്യത്തിന്. മൂന്ന് തവണയാണ്‌ ഓസ്‌കറിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യൻ ചിത്രങ്ങൾ നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത്. 1958ൽ മെഹ്ബൂബ് ഖാന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘മദർ ഇന്ത്യ’യായിരുന്നു ഈ പട്ടികയിൽ ആദ്യത്തേത്. നർഗീസും സുനിൽ ദത്തുമായിരുന്നു മുഖ്യവേഷങ്ങളിൽ. ഇന്ത്യൻ സിനിമയിലെ ക്ലാസിക് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. മീര നായരുടെ സംവിധാനത്തിൽ 1989ൽ പുറത്തുവന്ന സലാം ബോംബെ എന്ന ചിത്രത്തിനും ഓസ്‌കർ നാമനിർദേശം ലഭിച്ചിരുന്നു.

മീര നായരുടെ ആദ്യസംവിധാന സംരംഭം കൂടിയായിരുന്നു ചിത്രം. പക്ഷേ ചിത്രത്തിനും ഓസ്കറിൽ നിരാശയായിരുന്നു ഫലം. 2002ലാണ് പിന്നെ ഒരു ഇന്ത്യൻ ചിത്രത്തിന് ഓസ്‌കർ നാമനിർദേശം ലഭിക്കുന്നത്. അശുതോഷ് ഗവാരിക്കർ സംവിധാനം ചെയ്ത മ്യൂസിക്കൽ ഹിറ്റ് ‘ലഗാൻ’. സുഷ്മിത് ഘോഷും റിന്റു തോമസും ചേർന്ന് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ‘റൈറ്റിങ് വിത്ത് ദ ഫയർ’ എന്ന ഡോക്യുമെന്ററിക്കും ഓസ്കർ നാമനിർദേശം ലഭിച്ചിരുന്നു. 1968ൽ ‘ദ് ഹൗസ് ദാറ്റ് ആനന്ദ ബിൽറ്റ്’, 1979ൽ വിധു വിനോദ് ചോപ്രയുടെ ‘ആൻ എൻകൗണ്ടർ വിത്ത് ഫെയ്‌സസ്’ എന്നീ ചിത്രങ്ങൾക്കും ഓസ്‌കർ നാമനിർദേശം ലഭിച്ചു. മലയാളം ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ ഭാഷാചിത്രങ്ങൾ മത്സരിക്കാൻ മുമ്പ് ഒരുങ്ങിയിരുന്നെങ്കിലും എല്ലാം പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഇത് തുടക്കം മാത്രം!

ഇന്ത്യയിലെ സാമൂഹിക പിന്നാക്കാവസ്ഥ ചിത്രീകരിച്ച സിനിമകളാണ് പലപ്പോഴും ലോകശ്രദ്ധനേടിയിട്ടുള്ളതും പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ളതും. എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടതും ഓസ്കർ പ്രതീക്ഷിച്ചിരുന്നതുമായ ‘സർദ്ദാർ ഉദ്ധം’ ഒഴിവാക്കപ്പെട്ടതും പകരം മത്സരത്തിനായി മറ്റൊരു ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പരിഗണിക്കപ്പെട്ടതും ഏറെ വിവാദമായതാണ്. ഓസ്‌കറിനായി ഇന്ത്യയിൽ നിന്നുള്ള 14 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ചിത്രമായിരുന്നു സർദാർ ഉദ്ധം എന്നാൽ ചിത്രത്തിന് ബ്രിട്ടിഷ് വിരുദ്ധത ഉണ്ടെന്ന് പറഞ്ഞാണ് ഓസ്‌കറിനായി പരിഗണിക്കാതിരുന്നതെന്നായിരുന്നു ജൂറിയുടെ വിശദീകരണം. പകരം തമിഴ് ചിത്രം കൂഴങ്കൽ ഇന്ത്യൻ എൻട്രിയായി. എന്നാൽ ചിത്രത്തിന് ഓസ്കറിൽ വേണ്ട രീതിയിൽ തിളങ്ങാനായില്ല. എ.ആർ.റഹ്മാൻ ഉൾപ്പെടയുള്ള പുരസ്കാര ജേതാക്കൾ വിദേശ ചിത്രങ്ങൾക്കൊപ്പം പ്രവർത്തിച്ചത് ഇന്ത്യൻ സിനിമയ്ക്ക് ഓസ്കറിനെ കിട്ടാക്കനിയാക്കി മാറ്റുകയായിരുന്നു.

എന്നാൽ ആർആർആറും ദ് എലിഫന്റ് വിസ്പറേഴ്സും പുതിയ ഇന്ത്യയുടെ മാറ്റങ്ങളാണ്, പ്രതീക്ഷകളാണ്. നമ്മുടെ കഷ്ടപ്പാടുകളല്ല, മറിച്ച് ഇന്ത്യയുടെ പോരാട്ടവും സ്നേഹവും എല്ലാം ഉയർത്തിപ്പിടിക്കുന്ന സൃഷ്ടികൾ. ഇന്ത്യയുടെ മാറ്റം ലോകം അംഗീകരിക്കുന്നു. ഇന്ത്യയുടെ മാറ്റത്തെ ലോകം അംഗീകരിക്കുന്നു എന്നതിനു തെളിവാണ് ഇപ്പോഴത്തെ ഇരട്ട നേട്ടം. ഇനിയും രാജ്യത്തിന് എത്തിപിടിക്കാൻ ഏറെയുണ്ട്. ഈ ഓസ്കർ ഒരു തുടർച്ചയാകട്ടെ, ഇനിയും ലോകത്തിനു മുന്നിൽ സാഭിമാനം, തലയെടുപ്പോടെ നിൽക്കാനുള്ള നേട്ടത്തിന്റെ ഒരു തുടക്കം!

English Summary: Elephant Whisperers and Nattu Nattu; The Indian Super Hit Combo at the Oscars