കൊണ്ടോട്ടിയെ ഇളക്കിമറിച്ച് പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം കൊണ്ടോട്ടിയിലെത്തിയത്. നിരവധി ആരാധകരാണ് ദുല്‍ഖറിനെ കാണാനായി തടിച്ചുകൂടിയത്. പച്ചയും കറുപ്പം കലര്‍ന്ന ഷര്‍ട്ട് ധരിച്ച് കൂളിങ് ഗ്ലാസ് വച്ച് മാസ് ലുക്കിലായിരുന്നു താരം ചടങ്ങിനെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടിയെ ഇളക്കിമറിച്ച് പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം കൊണ്ടോട്ടിയിലെത്തിയത്. നിരവധി ആരാധകരാണ് ദുല്‍ഖറിനെ കാണാനായി തടിച്ചുകൂടിയത്. പച്ചയും കറുപ്പം കലര്‍ന്ന ഷര്‍ട്ട് ധരിച്ച് കൂളിങ് ഗ്ലാസ് വച്ച് മാസ് ലുക്കിലായിരുന്നു താരം ചടങ്ങിനെത്തിയത്. മണിക്കൂറുകളോളം കാത്തു നിന്ന ആരാധകരെ താരം നിരാശനാക്കിയുമില്ല. പാട്ട് പാടിയും ഡാന്‍സ് കളിച്ചും പരിപാടി ദുല്‍ഖര്‍ ഗംഭീരമാക്കി.

ADVERTISEMENT

ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളുടെ ഒപ്പമുള്ള ദുല്‍ഖറിന്റെ സെല്‍ഫിയും വൈറലാണ്. 

ADVERTISEMENT

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇത്രയധികം ആളെക്കൂട്ടാന്‍ സാധിക്കുന്ന താരം മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയിലേക്ക് ദുല്‍ഖര്‍ എത്തിയ കാലത്ത് ഇതേ സ്ഥലത്ത് വച്ച് അദ്ദേഹത്തിന് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ചും ചിലര്‍ പറയുന്നുണ്ട്. ‘11 വര്‍ഷം മുമ്പ് കൂവിവിട്ടു, ഇന്ന് അതേ മണ്ണില്‍ അവനെ കാണാന്‍ തിക്കും തിരക്കും. 10 വര്‍ഷംകൊണ്ട് അയാളുണ്ടാക്കിയെടുത്ത താരപരിവേഷം..’ എന്നിങ്ങനെ നീളുന്നു വാഴ്ത്ത്.

ADVERTISEMENT

കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മാസ് ഗ്യാങ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ‘കിങ് ഓഫ് കൊത്ത’ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ് നിർമാണം. 

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ്, പ്രസന്ന, ഷമ്മി തിലകൻ, ഷബീർ കല്ലറക്കൽ, സെന്തിൽ കൃഷ്ണ, നൈല ഉഷ, സുധികോപ്പ, ശാന്തി കൃഷ്ണ, ശരൺ, രാജേഷ് ശർമ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. 

ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.  ജേക്‌സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് സംഗീതസംവിധാനം. ഛായാഗ്രഹണം നിമീഷ് രവി,  എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്‌സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പിആർഓ- പ്രതീഷ് ശേഖർ.