നെഞ്ചിലേക്ക് മൂന്നുപ്രാവശ്യം വെടിയുതിർത്ത് ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ സാധിക്കുമോ? കേരളം ഒന്നടങ്കം സംശയിച്ച; സാധിക്കില്ലെന്ന് സിബിഐയും കോടതിയും വിധിയെഴുതിയ, പിന്നീട് തിരുത്തിയ ഒരു കേസ് പറഞ്ഞുതരും അതിനുത്തരം. 42 വർഷങ്ങൾക്കു മുൻപു നടന്ന, ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂർ സോമൻ കേസ്! ജോജു ജോർജ് നായകനായ ‘ഇരട്ട’ എന്ന സിനിമയിലെ ക്ലൈമാക്സ് സോമൻ കേസിനെ വീണ്ടും മലയാളികളുടെ ഓർമകളിലേക്കെത്തിക്കുന്നു. 1981 മാർച്ച് 12ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടടുത്ത്, കണ്ണൂർ ജില്ലയിലെ പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന ജോർജ് സോമൻ സർവീസ് റിവോൾവറിൽ നിന്നുതിർന്ന വെടിയേറ്റു മരിച്ചു. 3 വെടിയുണ്ടയാണു നെഞ്ചിൽ തറച്ചത്. ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ ആറോളം പൊലീസുകാർ സ്റ്റേഷനിലുള്ളപ്പോൾ നടന്ന ഈ സംഭവം കൊലപാതകമാണെന്ന് പലരും ആദ്യമേ വിധിയെഴുതി. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ആത്മഹത്യയാണെന്ന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പിന്നീട് അന്വേഷിച്ച സിബിഐ ഇത് കൊലപാതകമാണെന്നു സ്ഥാപിച്ച് സ്റ്റേഷനിലുണ്ടായിരുന്ന 7 പൊലീസുകാർക്കെതിരെ കൊലക്കുറ്റം,ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. 3 പൊലീസുകാർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് തലശ്ശേരി സെഷൻസ് കോടതിയുടെ വിധി. ഹൈക്കോടതിയിലെത്തിയപ്പോൾ ആദ്യം വധശിക്ഷ വിധിക്കുകയും പിന്നാലെ മൂന്നു പ്രതികളെയും വെറുതേ വിടുന്നുവെന്നുമുള്ള നാടകീയ ക്ലൈമാക്സ്! അന്ന് പാനൂർ സ്റ്റേഷനിൽ നടന്നത് എന്താണ്? ഒരാൾക്കു നെഞ്ചിൽ മൂന്നു തവണ സ്വയം നിറയൊഴിക്കാൻ സാധിക്കുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ അന്ന് പാനൂർ സ്റ്റേഷനിൽ നടന്നത്

ADVERTISEMENT

1981 മാർച്ച് 12ന് പതിവുപോലെ സ്റ്റേഷനിലെത്തിയ എസ്ഐ ജോർജ് സോമൻ തന്റെ ചെറിയ എഴുത്ത് ജോലികൾക്ക് ശേഷം പ്രദേശത്തെ ഒരു ഉത്സവത്തിന്റെ സുരക്ഷാ ഡ്യൂട്ടിക്ക് പോകാനായി സർവീസ് തോക്ക് ‘0.38 സ്മിത് ആൻഡ് വെസൺ റിവോൾവർ’ എടുത്ത് തരാൻ സ്റ്റേഷൻ റൈറ്റർ സി.നാരായണനോട് ആവശ്യപ്പെട്ടു. തോക്ക് എടുത്തുകൊടുത്ത് സ്റ്റേഷനിൽ വന്ന ഒരു പരാതിക്കാരനോട് സംസാരിച്ചു കൊണ്ടിരിക്കെ എസ്ഐയുടെ ഓഫിസ് മുറിയിൽ നിന്ന് വെടിയൊച്ച കേട്ടു. ഓടിച്ചെന്ന് നോക്കുമ്പോൾ എസ്ഐ സോമൻ നെഞ്ചിനു നേരെ തോക്ക് പിടിച്ച് ഇരിക്കുകയാണ്. ഓടിയെത്തിയ പൊലീസുകാരെ തോക്കുചൂണ്ടി അടുത്തേക്കു വരുന്നതു വിലക്കിയ സോമൻ രണ്ടു തവണകൂടി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുന്നു.

ചിത്രം: മനോരമ

കൂടെയുള്ള പൊലീസുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോൺസ്റ്റബിളിന്റെയും സ്റ്റേഷനിലുണ്ടായിരുന്ന മറ്റുള്ളവരുടെയും മൊഴിപ്രകാരം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് കൊടുത്തു. എന്നാൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥൻ സഖറിയാ മാത്യു കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ച സർക്കാർ, കമ്മിഷന്റെ ശുപാർശയിൽ കേസ് സിബിഐക്കു വിട്ടു. സിബിഐ എത്തിയതോടെ സോമന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് സ്ഥാപിച്ചു. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന ഏഴു പൊലീസുകാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 1985 നവംബർ 29ന് തലശ്ശേരി സെഷൻസ് കോടതി ഹെഡ് കോൺസ്റ്റബിളുൾപ്പെടെ മൂന്നു പൊലീസുകാർക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. ബാക്കി മൂന്നുപേരെ വെറുതേവിട്ടു. 

∙ ആത്മഹത്യ എങ്ങനെ കൊലപാതകമായി?

ക്രൈംബ്രാഞ്ച് ആത്മഹത്യയെന്നു റിപ്പോർട്ട് ചെയ്ത കേസ് സിബിഐ ഏറ്റെടുത്തതോടെ കൊലപാതകമായി. ഒരാൾക്ക് സ്വയം 3 തവണ വെടിയുതിർക്കാനാകില്ല എന്ന് സമർഥിച്ചതോടൊപ്പം ബാലിസ്റ്റിക് വിദഗ്ധന്റെ റിപ്പോർട്ടുമായിരുന്നു സിബിഐയുടെ തുരുപ്പുചീട്ട്. വെടിയേറ്റുമരിക്കുമ്പോൾ സോമൻ ധരിച്ചിരുന്ന യൂണിഫോമിന്റെ ഇടതു കീശയുടെ ഭാഗത്തായി വെടിയുണ്ട കയറി കീറിയ അടയാളമാണ് കേസിനെ മറ്റൊരുതലത്തിലെത്തിച്ചത്! വെടിയേറ്റുള്ള മരണങ്ങളിൽ എത്ര അകലത്തിൽ നിന്നാണ് വെടിയുതിർത്തതെന്ന് ഫൊറൻസിക് വിദഗ്ധർ കണ്ടെത്തുന്നത് വെടിയേറ്റ ഭാഗങ്ങളുടെ ചുറ്റുമുള്ള അടയാളങ്ങളെ അടിസ്ഥാനമാക്കിയാണ്. 

ADVERTISEMENT

വെടിയുണ്ട തുളച്ച് കയറുന്ന ഭാഗത്ത് തോക്കിൽ നിന്നുവരുന്ന കാർബണിന്റെയും വെടിമരുന്നിന്റെയുമെല്ലാം അടയാളങ്ങളെ(ഫയർ ഇഫക്റ്റ്) അടിസ്ഥാനമാക്കിയാണ് ഇവ കണക്കാക്കുന്നത്. ഫൊറൻസിക് പരിശോധനയിൽ മൂന്നുവെടിയുണ്ടകളിൽ ഒന്ന് പതിച്ചത് ഒരു മീറ്ററിലധികം അകലത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഒരാൾക്ക് സ്വന്തം ശരീരത്തിൽ നിന്ന് തോക്ക് നീട്ടിപ്പിടിക്കാവുന്ന പരമാവധി അകലം 75 സെന്റിമീറ്ററാണ്. ഈ കണ്ടെത്തലാണ് കൊലപാതകമാണെന്ന വാദത്തിന് ശക്തിപകർന്നത്. ഇതു കൂടാതെ സോമന്റെ നെഞ്ചിലേറ്റ ഒരു വെടിയുണ്ട ഹൃദയം തുളഞ്ഞ് താഴേക്ക് സഞ്ചരിച്ചതായും കണ്ടെത്തി. 

ഡോ.ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സർജന്റെ ഡയറിക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽനിന്ന്.

സിബിഐയുടെ കുറ്റപത്രത്തിലെ കൊലക്കുറ്റവും ഗൂഢാലോചനയും ശരിവച്ച് സെഷൻസ് കോടതി ശിക്ഷ വിധിച്ചെങ്കിലും പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ആദ്യം പരിഗണിച്ച 2 പേരടങ്ങിയ ഡിവിഷൻ ബെഞ്ചിൽ ഒരു ജ‍‍ഡ്ജി ഒന്നാം പ്രതിക്ക് വധശിക്ഷ നൽകണമെന്നു വിധിച്ചപ്പോൾ, രണ്ടാമത്തെ ജ‍ഡ്ജി എല്ലാവരെയും വെറുതേവിടണമെന്ന് വിധിച്ചു. ഭിന്നാഭിപ്രായമുയർന്നതോടെ കേസ് അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ ഫുൾബെഞ്ചിന് വിട്ടു. വിഷയം ഇഴകീറി പരിശോധിച്ച കോടതി മൂന്നുപ്രതികളേയും വെറുതേവിടാൻ ഉത്തരവിട്ടു. ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ മാത്രം നിഗമനത്തിൽ പൊലീസുകാരാണ് വെടിവച്ചതെന്ന നിഗമനത്തിലെത്താൻ കഴിയില്ലെന്നു കോടതി വിലയിരുത്തി. ഒരാൾക്ക് മൂന്നുതവണ നിറയൊഴിച്ച് ആത്മഹത്യ ചെയ്യാൻ സാധിക്കില്ല എന്ന സിബിഐ വാദത്തെ ഉദാഹരണങ്ങൾ നിരത്തി ഹൈക്കോടതി തള്ളി. 

∙ ഒന്നിലധികം തവണ നിറയൊഴിച്ചത് എങ്ങനെ?

ഡോ.ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സർജന്റെ ഡയറിക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽനിന്ന്.

എസ്ഐ സോമന്റെ നെഞ്ചിൽ നിന്ന് കണ്ടെടുത്തത് മൂന്നു വെടിയുണ്ടകളാണ്. ആദ്യത്തെ ബുള്ളറ്റ് നെഞ്ചിന്റെ ഭിത്തിയിൽ തറച്ചനിലയിലായിരുന്നു. രണ്ടാമത്തേത് ഇടതുശ്വാസകോശത്തിനും കരളിനും ചെറുകുടലിനും മുറിവേൽപ്പിച്ചു. മൂന്നാമത്തെ ബുള്ളറ്റ് ഹൃദയം തകർത്ത് മുതുകിലൂടെ പുറത്തേക്കു വന്നു. ശ്വാസകോശം, ഹൃദയം, കരൾ എന്നിവയിലുണ്ടായ മുറിവാണ് മരണകാരണം. ആദ്യ വെടിവച്ചപ്പോൾ ബോധം പോകാതിരുന്ന സോമൻ  രണ്ടാമതായി വീണ്ടും വയ്ക്കുന്നു. ഇത് ശ്വാസകോശത്തിനും കരളിനും ആഘാതമുണ്ടാക്കുന്നു. ഈ അവയവങ്ങളിൽ പരുക്ക് പറ്റിയാൽ ഉടൻ ബോധം പോവുകയോ മരണം സംഭവിക്കുകയോ ഇല്ല. ഹൃദയം തുളച്ചു കയറിയ അവസാനത്തെ വെടിയോടെയാണ് സോമൻ ബോധരഹിതനായിട്ടുണ്ടായിരിക്കുകയെന്ന് പ്രമുഖ ഫൊറൻസിക് സർജനായ ഡോ.ബി. ഉമാദത്തന്റെ ‘ഒരു പൊലീസ് സർജന്റെ ഡയറിക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ വിശദമാക്കുന്നു. 

ADVERTISEMENT

ബാലിസ്റ്റിക് വിദഗ്ധന്റെ റിപ്പോർട്ടിലുണ്ടായ പാകപ്പിഴകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. കുറ്റം ചുമത്തപ്പെട്ട പൊലീസുകാരെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സോമന്റെ ഭാര്യ ആലീസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി വിധി ശരിവയ്ക്കുകയാണ് സുപ്രീംകോടതി ചെയ്തത്. വയനാട് എസ്ഐ ആയിരുന്ന കാലത്ത് തനിക്കെതിരെ ഒരു ഡോക്ടർ കൊടുത്ത വഞ്ചനാകുറ്റത്തിന്റെ പേരിൽ നിയമനടപടി നേരിടേണ്ടി വരുമെന്നതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എസ്ഐ സോമൻ. 

Photo credit: WESTOCK PRODUCTIONS/ Shutterstock.com

ഈ കേസിൽ സോമനെതിരെ സീനിയർ ഉദ്യോസ്ഥന്റെ റിപ്പോർട്ടുമുണ്ടായിരുന്നു. താൻ ആത്മഹത്യ ചെയ്യുമെന്ന് അടുപ്പമുള്ള പലരോടും സോമൻ പറഞ്ഞതായി മൊഴികളുണ്ട്. പരിചയക്കാരനായ വക്കീലിനോടും സോമൻ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നതായി ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമക്കുറിപ്പുകളായ ‘സോളമന്റെ തേനീച്ചകൾ’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇതുകൂടാതെ സ്റ്റേഷനിലെ സഹ പൊലീസുകാരിൽ നിന്ന് സോമൻ ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്നും ആരോപണങ്ങളുണ്ട്. പാനൂർ സ്റ്റേഷനിൽ നിന്ന് തന്നെ മാറ്റണമെന്നും സഹപ്രവർത്തകരുടെ സ്വഭാവദൂഷ്യത്താൽ സ്റ്റേഷനിൽ തുടരാൻ പ്രയാസമുണ്ടെന്നും കാണിച്ച് അന്നത്തെ ജില്ലാ പൊലീസ് മേധാവിക്ക് സോമൻ കത്തും എഴുതിയിരുന്നു. 

English Summary: Rehashing Panoor Soman Case; Is it Possible to fire three suicidal bullet shots on the chest