ഇരുപത്തിരണ്ടാം വയസ്സിൽ സിനിമയിലെത്തിയതാണ് പ്രശാന്ത് അലക്സാണ്ടർ. ഒരു നടന്റെ മുഖമില്ല, ക്യാരക്ടറിനു പറ്റിയ മുഖമല്ല എന്നൊക്കെ ഒരുപാട് തവണ കേട്ടിട്ടുള്ള; ‘ഉഡായിപ്പ്’ മുഖമുണ്ടെന്നു പറയപ്പെടുന്ന സ്വാഭാവിക നടൻ. ‘ആദ്യമായി എന്നിലെ ഉഡായിപ്പ് മുഖം തിരിച്ചറിഞ്ഞത് ലാൽ ജോസ് ആണ്. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തിരണ്ടാം വയസ്സിൽ സിനിമയിലെത്തിയതാണ് പ്രശാന്ത് അലക്സാണ്ടർ. ഒരു നടന്റെ മുഖമില്ല, ക്യാരക്ടറിനു പറ്റിയ മുഖമല്ല എന്നൊക്കെ ഒരുപാട് തവണ കേട്ടിട്ടുള്ള; ‘ഉഡായിപ്പ്’ മുഖമുണ്ടെന്നു പറയപ്പെടുന്ന സ്വാഭാവിക നടൻ. ‘ആദ്യമായി എന്നിലെ ഉഡായിപ്പ് മുഖം തിരിച്ചറിഞ്ഞത് ലാൽ ജോസ് ആണ്. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലെ റോൾ എനിക്കു കിട്ടുന്നതു തന്നെ അങ്ങനൊരു മുഖം എനിക്കുള്ളതുകൊണ്ടാണ്. പക്ഷേ അത് ആളുകളുടെ മനസ്സിൽ സീൽ ആകാൻ ‘ആക്ഷൻ ഹീറോ ബിജു’ വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ‘പുരുഷപ്രേതം’ സിനിമയിലെ സെബാസ്റ്റ്യനും ഒരു ഉഡായിപ്പനാണ്.’ സംസ്ഥാന അവാർഡ് ലഭിച്ച ‘ആവാസവ്യൂഹം’ എന്ന സിനിമയുടെ ‍ഡയറക്ടർ കൃഷാന്ദിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘പുരുഷപ്രേതം.’ എല്ലാ ചോദ്യങ്ങൾക്കും കഥകളിലൂടെ ഉത്തരം നൽകുന്ന പ്രശാന്ത് അലക്സാണ്ടർ സംസാരിക്കുന്നു:– 

ADVERTISEMENT

സിനിമയല്ലാതെ മറ്റൊരു പണിയും പറ്റില്ല

ADVERTISEMENT

‘സിനിമ എന്ന ആഗ്രഹം മാത്രമേ ഉള്ളൂ. വേറൊരു പണിയും പറ്റില്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് അത്. നാട്ടുനടപ്പനുസരിച്ച് എംബിഎയ്ക്കു പോകാൻ നിന്ന എന്നോട് നീ ഒരു കലാകാരനല്ലേ, കലയുടെ വഴി മതി നിനക്ക് എന്നു പറഞ്ഞത് എന്റെ പപ്പയാണ്. അങ്ങനെ എന്നെ മീഡിയ കമ്യൂണിക്കേഷനു വിട്ടതും പപ്പയാണ്. ഒരു പുരോഹിതനായിരുന്നുവെങ്കിലും വിപ്ലവകാരിയായിരുന്നു അദ്ധേഹം. പപ്പ പോകുന്ന സമയത്ത് മാത്രമേ ഞാൻ ജീവിതത്തിൽ സ്ട്രഗിൾ അനുഭവിച്ചിട്ടുള്ളൂ. രണ്ടു കാലിൽ നിൽക്കാൻ പറ്റിയില്ലല്ലോ എന്നോർത്തായിരുന്നു ആ വിഷമം. 

ADVERTISEMENT

ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു ജീവിച്ച സമയത്തു പോലും അതൊരു പ്രശ്നമായി തോന്നിയിട്ടില്ല. ഞാൻ ‍ഡയബറ്റിക് ആയതുകൊണ്ട് ഡയറ്റ് നോക്കോമല്ലോ അതുകൊണ്ട് കുഴപ്പമില്ല എന്നേ ചിന്തിച്ചിട്ടുള്ളൂ. ആത്മാർഥമായ ആഗ്രഹം സിനിമയോടു മാത്രമാണ്. ഇപ്പോഴും എവിടെയും എത്തിയിട്ടില്ല, സമയമെടുക്കും...’

‘നമ്മൾ’ എന്ന കമൽ ചിത്രം മുതൽ പുരുഷപ്രേതം വരെയുള്ള നീണ്ട സിനിമാജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം മാത്രമേ ഇദ്ധേഹത്തിനുള്ളൂ. അധ്വാനിച്ചു, കഷ്ടപ്പെട്ടു എന്ന തോന്നലൊന്നുമില്ലാതെ ഓരോ നിമിഷവും ആസ്വദിച്ച് സിനിമ ചെയ്യുകാണ്... പരാതികളില്ല, നല്ല വേഷങ്ങൾ ചെയ്യണമെന്ന ആത്മാർഥമായ ആഗ്രഹം മാത്രമുള്ള ഒരു നടൻ!