‘‘ഇന്നസന്റ് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ?’’. ഞാൻ പ്രതീക്ഷിച്ച മറുപടി ഇതായിരുന്നു- ‘‘കണ്ടിട്ട്ണ്ട്, കണ്ടിട്ട്ണ്ട്, കൊറേ കണ്ടിട്ട്ണ്ട്’’. പക്ഷേ അദ്ദേഹം പറഞ്ഞതിങ്ങനെയും- ‘‘പിന്നേ, വരുന്നോരേം പോണോരേം നോക്കിയിരിക്കലല്ലേ എന്റെ പണി!’’. ‘‘ഇദ്ദേഹം മഹാരാജാസിലെ പ്രഫസറാണ്, മ്യൂസിക്കിനെപ്പറ്റിയൊക്കെ എഴുതും’’. ആരെ പരിചയപ്പെടുത്തുമ്പോഴും മോഹൻലാൽ നൽകുന്ന ഉദാരതയുടെ ഓഹരിവീതം ഒരൽപം എനിക്കും ലഭിച്ചു. ‘‘ഇതാണോ പ്രഫസർ. ഇതേതാണ്ട്...’’ മണിച്ചിത്രത്താഴിൽ ദാസപ്പൻ പാതാളക്കരണ്ടി ചോദിച്ചനേരം ഉണ്ണിത്താനിൽ പ്രത്യക്ഷപ്പെട്ട അപൂർവഭാവം ഞാൻ നേരിൽ കണ്ടു. അടുത്തനിമിഷം ഞങ്ങൾ രണ്ടുപേരും ചിരിച്ചതിനോടു ചേർന്നുകൊണ്ട് ഇന്നസന്റ് ചോദിച്ചു- ‘‘ലാലേ ഇയാക്ക് ഫീലിങ്‌സൊന്നും ഇണ്ടായിട്ടില്ലല്ലോ, ല്ലേ?’’ ‘‘ഇദ്ദേഹം ഫീലിങ്‌സുള്ള ആളല്ല’’. ലാൽ കുസൃതിയോടെ എന്നെ നോക്കി. ‘‘അപ്പോ, നമ്മടെ കൂട്ടത്തിൽ ചേരില്ല, ല്ലേ ?’’. ‘‘അതൊക്കെ ചേരും. അതിനുള്ള അത്യാവശ്യം ഫീലിങ്‌സൊക്കെയുണ്ട്’’. ‘‘അപ്പൊ പിന്നെ ഒക്കെ’’. ഇന്നസന്റ് സൗഹാർദത്തിലേക്കു കടന്നു. അപ്പോഴേക്കും ഒരു കസേര എത്തി, പുറകെ ലൈം ടീയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഇന്നസന്റ് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടോ?’’.

ഞാൻ പ്രതീക്ഷിച്ച മറുപടി ഇതായിരുന്നു-

ADVERTISEMENT

‘‘കണ്ടിട്ട്ണ്ട്, കണ്ടിട്ട്ണ്ട്, കൊറേ കണ്ടിട്ട്ണ്ട്’’.

പക്ഷേ അദ്ദേഹം പറഞ്ഞതിങ്ങനെയും-

‘‘പിന്നേ, വരുന്നോരേം പോണോരേം നോക്കിയിരിക്കലല്ലേ എന്റെ പണി!’’

‘‘ഇദ്ദേഹം മഹാരാജാസിലെ പ്രഫസറാണ്, മ്യൂസിക്കിനെപ്പറ്റിയൊക്കെ എഴുതും.’’

ADVERTISEMENT

ആരെ പരിചയപ്പെടുത്തുമ്പോഴും മോഹൻലാൽ നൽകുന്ന ഉദാരതയുടെ ഓഹരിവീതം ഒരൽപം എനിക്കും ലഭിച്ചു. ‘‘ഇതാണോ പ്രഫസർ. ഇതേതാണ്ട്...’’ മണിച്ചിത്രത്താഴിൽ ദാസപ്പൻ പാതാളക്കരണ്ടി ചോദിച്ചനേരം ഉണ്ണിത്താനിൽ പ്രത്യക്ഷപ്പെട്ട അപൂർവഭാവം ഞാൻ നേരിൽ കണ്ടു. അടുത്തനിമിഷം ഞങ്ങൾ രണ്ടുപേരും ചിരിച്ചതിനോടു ചേർന്നുകൊണ്ട് ഇന്നസന്റ് ചോദിച്ചു-

‘‘ലാലേ ഇയാക്ക് ഫീലിങ്‌സൊന്നും ഇണ്ടായിട്ടില്ലല്ലോ, ല്ലേ?’’

‘‘ഇദ്ദേഹം ഫീലിങ്‌സുള്ള ആളല്ല.’’
ലാൽ കുസൃതിയോടെ എന്നെ നോക്കി.

‘‘അപ്പോ, നമ്മടെ കൂട്ടത്തിൽ ചേരില്ല, ല്ലേ ?’’

ADVERTISEMENT

‘‘അതൊക്കെ ചേരും. അതിനുള്ള അത്യാവശ്യം ഫീലിങ്‌സൊക്കെയുണ്ട്.’’

‘‘അപ്പൊ പിന്നെ ഒക്കെ.’’

ഇന്നസന്റ് സൗഹാർദത്തിലേക്കു കടന്നു. അപ്പോഴേക്കും ഒരു കസേര എത്തി, പുറകെ ലൈം ടീയും.

ഇന്നസന്റ്. ചിത്രം: മനോരമ

‘‘ഇരിക്ക് കുടിക്ക്.’’– അദ്ദേഹം ഉപചാരം പറഞ്ഞു. ലൈം ടീ ഒരിറക്ക് എടുത്തശേഷം ഇന്നസന്റ് എന്തോ ഓർത്തപോലെ ചോദിച്ചു- ‘‘ഈ മഹാരാജാ കോളജിൽ എനിക്ക് പരിചയമുള്ള ഒരാളുണ്ട്. അയാളുടെ പേരെന്താ ലാലേ?’’

‘‘അത് ഞാൻ എങ്ങനെ അറിയും?’’

‘‘അറിഞ്ഞൂടേലും ഒന്നു പറഞ്ഞൂടെ?’’

ഇന്നസന്റ് എനിക്കുനേരെ മുഖം തിരിച്ചു- ‘‘നിങ്ങക്കറിയോ പ്രഫസറെ?‌’’
ഞാനൊന്നു പരുങ്ങി.

‘‘അവിടെ ഒരുപാടാളുണ്ടല്ലോ, പേരു പറഞ്ഞാൽ അറിയുമായിരിക്കും’’.

‘‘പേരറിയാങ്കി നിങ്ങളോട് ചോദിക്കണോ, ലാലേ, ലാലിനറിയോ?’’

‘‘ഞാൻ നേരത്തേ പറഞ്ഞല്ലോ, അത് ഞാനെങ്ങനെ അറിയാനാ? നിങ്ങൾ ഇതിപ്പോ ആദ്യമായിട്ട് പറയുന്നതല്ലേ?’’

‘‘അത് ശരിയാണല്ലോ! ഞാൻ വിട്ട് വിട്ട്. ഇനി കാണുമ്പോ അങ്ങേരോടു തന്നെ ചോദിക്കാം.’’

ഇന്നസന്റ് വർത്തമാനം പറയുന്ന രീതിയിൽ ഞാൻ ചിരിച്ചു വശംകെട്ടു. ദേശിയുടെ സുഖകരമായ അനുഭവം. കിട്ടുണ്ണിയും മാന്നാർ മത്തായിയും കെ.കെ. ജോസഫുമൊക്കെ ഒരുമിച്ചു വരുന്നതുപോലെ തോന്നി.

മോഹൻലാലിനൊപ്പം ‘നരൻ’ സിനിമയിൽ ഇന്നസന്റ്. ചിത്രം: facebook/NjanInnocent

മേൽപ്പറഞ്ഞ സംഭാഷണങ്ങൾക്കു പരിസരമായത് ‘ഇന്നത്തെ ചിന്താവിഷയം’ സിനിമയുടെ ലൊക്കേഷനാണ്. ഇന്നസന്റിനെ ആദ്യമായി നേരിൽകണ്ടതും അവിടെവച്ചുതന്നെ. എന്തിനെയും ക്ഷണത്തിൽ പൊട്ടിച്ചിരിയിലേക്കു പരിവർത്തനപ്പെടുത്തുന്ന, ഉടൻബുദ്ധിയാൽ അനുഗ്രഹീതനായ ഈ നടനെ ആലപ്പുഴ ശീമാട്ടിയിൽ ‘ഇളക്കങ്ങൾ’ കണ്ട ദിവസം മുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. വലിയ തിരക്കുകളും ആർഭാടങ്ങളുമില്ലാത്ത സെറ്റിൽ അദ്ദേഹത്തെ ഒതുക്കത്തിൽ കയ്യിൽ കിട്ടിയപ്പോൾ ഓർത്തു, അറിയേണ്ട കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാൻ കിട്ടിയ സന്ദർഭമാണ്. പാഴാക്കരുത് ! ഈ വിചാരത്തോടെ ഞാൻ കസേര കുറച്ചുകൂടി അടുപ്പിച്ചിട്ടു.

‘‘ഒന്നു ചോദിച്ചോട്ടെ, ഇന്നച്ചൻചേട്ടാ’’ എന്ന സംബോധനയിൽ തുടങ്ങിതും അദ്ദേഹം ‘അയ്യേ’ എന്ന മട്ടിൽ മുഖം ചുളിച്ചുപിടിച്ചു. ‘‘ലാലേ കേട്ടോ, ചേട്ടൻ! ഇയാക്ക് നമ്മളെക്കാളും പ്രായണ്ടല്ലോ. എടോ, ചേട്ടാന്ന് വിളിച്ചാ അനിയനാവില്ല. പ്രായം കൊറക്കാനൊള്ള അടവാണല്ലേ, അറിയാം?’’

ലാൽ എന്റെ പക്ഷത്തേക്കു ചാഞ്ഞു- ‘‘അദ്ദേഹം ഇഷ്ടമുള്ളത് വിളിച്ചോട്ടെ. നിങ്ങൾ പറഞ്ഞതുപോലെ ഒരു പ്രായമുള്ള മനുഷ്യനല്ലേ?’’

‘‘ഇത് എനിക്കിട്ടുള്ളതാണല്ലേ? മനസ്സിലായി, മനസ്സിലായി.’’

‘ഇന്നത്തെ ചിന്താവിഷയം’ സിനിമയിൽ മോഹൻലാൽ, മീര ജാസ്മിൻ, ഇന്നസന്റ്.

ഇങ്ങനെ സംസാരത്തിൽ മുഴുകി ഒരു പകൽ കടന്നുപോയി. അതിനുശേഷവും, മലയാളിയെ സ്വതസിദ്ധമായ നർമത്തിലൂടെ ചിരിപ്പിച്ചു മണ്ണുകപ്പിച്ച നടനുമായി അടുപ്പം പുതുക്കാനും പരിചയബന്ധം വളർത്തിയെടുക്കാനും ഞാനും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ദിനംപ്രതി എത്രയോ ജനങ്ങളുമായി ഇടപഴകുന്നയാളാണ്, എന്നെ എപ്പോഴും തിരിച്ചറിയണമെന്നില്ലല്ലോ! അങ്ങനെ കരുതിവച്ചെങ്കിലും പല കാര്യങ്ങൾക്കായി ഇരിങ്ങാലക്കുടയിലെ ‘പാർപ്പിടം’ സന്ദർശിച്ചപ്പോഴെല്ലാം ലഭിച്ച ഹൃദ്യമായ സ്വാഗതങ്ങൾ എന്നെ ഏറെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. അതു നൽകിയ സ്വാതന്ത്ര്യത്തിന്മേൽ ‘ഇന്നച്ചൻചേട്ടൻ’ വിളി ഞാൻ തുടർന്നുകൊണ്ടുപോയി.

തിരഞ്ഞെടുപ്പു പ്രചാരണ നാളുകളിൽ ഇന്നസന്റ്. ചിത്രം: facebook/NjanInnocent/AravindHirosh

ഒരൊറ്റ നിമിഷംകൊണ്ട് കഥയുണ്ടാക്കാനും അതിനെ ആകാശത്തോളം പൊലിപ്പിക്കാനും ഇന്നസെന്റിനുള്ള കലാവിരുതിനു പിന്നെയും ഞാൻ നിരവധി തവണ സാക്ഷിയായിട്ടുണ്ട്. സത്യേട്ടന്റെ ‘ഇന്നത്തെ ചിന്താവിഷയ’ത്തിന്റെ സെറ്റിൽനിന്നുതന്നെ ഉദാഹരണം എടുക്കാം. ലൊക്കേഷനിൽ മോഹൻലാലും മോഹിനിയുമുണ്ട്. വെടിവട്ടത്തിനിടെ ഞാൻ ചോദിച്ചു - ‘‘ഇന്നച്ചൻചേട്ടൻ ഒത്തിരി കഥകൾ പറയുന്നുണ്ടല്ലോ. ഇതേ കഥകൾ പിന്നീടു പറയുമ്പോൾ മാറിപ്പോകുന്നുണ്ടോ?’’

‘‘അങ്ങനെ വരില്ലല്ലോ, നമ്മൾ ഇതൊക്കെ അനുഭവിച്ച കാര്യങ്ങളല്ലേ? ഓരോ തവണ പറഞ്ഞുകഴിയുമ്പോഴും ഡീറ്റെയിൽസ് കൂടുതലായി ഓർമയിൽ വരും. അപ്പോ ഒരിക്കൽ കേട്ടവർക്കും പുതിയതുപോലെ തോന്നും. പിന്നെ സിനിമയിലെ ചില സീനുകളിൽ അഭിനയിക്കുമ്പോ അതുമായി ബന്ധമുള്ള പഴയ ചില കഥകളും പെട്ടെന്ന് ഓർമ കിട്ടും.’’

അദ്ദേഹം ഇത്തിരി നേരം മിണ്ടാതിരുന്നു. പിന്നെ ലാലിനോടായി പറഞ്ഞു- ‘‘വിയറ്റ്നാം കോളനിയിൽ നിങ്ങൾ പശൂനെ പിടിക്കാൻ പോണ ഒരു സീനില്ലേ, അങ്ങനെ ഒരബദ്ധം ചെറുപ്പത്തിൽ എനിക്കും പറ്റീട്ടുണ്ട്. ചെറുപ്പത്തിലെന്ന് പറയുമ്പോ നിക്കറിട്ട് നടക്കണ പ്രായം.’’

‘‘എന്നിട്ട് ഈ കഥ നിങ്ങൾ ഇതുവരെ ഞങ്ങളോടൊന്നും പറഞ്ഞിട്ടില്ലല്ലോ?‌’’

‘‘അതിപ്പോ എന്റെ എല്ലാ കഥകളും നിങ്ങളോട് പറഞ്ഞോളാംന്ന് ഞാൻ മുദ്രപത്രത്തി എഴുതി തന്നിട്ട്ണ്ടാ? അങ്ങനൊന്നും ഇല്ലാലോ? അതോണ്ട് വേണങ്കി കേട്ടോ.’’

‘വിയറ്റ്‌നാം കോളനി’ സിനിമയിൽ ഇന്നസന്റ്.

ഞങ്ങൾ ഇന്നസന്റ് പൊട്ടിക്കാൻ പോകുന്ന ചിരിപ്പടക്കമാലയുടെ ഒച്ചയും വർണപ്പൊലിമയും സങ്കൽപ്പിച്ചുതുടങ്ങിയപ്പോൾ അദ്ദേഹം കഥയിലേക്കു പ്രവേശിച്ചു.

‘‘ഇവിടെ പശുവല്ല, സാധനം ആടാണ്. ഒരു കറുത്ത മുട്ടനാട്. അവന്റെ കൊമ്പു കണ്ടാ വേറെ പലതുംപോലെ തോന്നും. അങ്ങനത്തെ കൊമ്പാണ്.’’

ഞാനും ലാലും അമർത്തിപ്പിടിച്ച ചിരിയോടെ പരസ്പരം നോക്കി. ‘‘നിങ്ങടെ ഈ ചിരീടെ കാര്യമൊക്കെ എനിക്ക് മനസിലായീട്ടാ. അതിന് ഞാൻ പിന്നെ മറുപടി തരാം. ഇപ്പൊ ഈ കഥ തീർക്കട്ടെ.’’

ഇന്നസന്റ് കഥ തുടർന്നു- ‘‘ഇപ്പറഞ്ഞ ആട്, മുട്ടനാട് ഏതോ വീട്ടീന്ന് കയറ് പൊട്ടിച്ചോടി. ഞാൻ സ്കൂളീന്ന് വരുന്ന വഴിയാണ്. പിടിച്ചോടാ പിടിച്ചോടാന്ന് വിളിച്ചുപറഞ്ഞുകൊണ്ട് കൊറേ ആളുകളും ഓടിപ്പാഞ്ഞ് വരുന്നുണ്ട്. അതു കണ്ടപ്പോ ഒരു കാര്യോം ഒണ്ടായിട്ടല്ല, ചുമ്മാ ഞാനും പുറകെ ഓടി. എനിക്ക് കയറിന്റെ ഒരറ്റത്ത് പിടുത്തം കിട്ടി. നല്ല ബുദ്ധിയൊള്ളതുകൊണ്ട് ഞാൻ കയറിൽ മുറുക്കെയങ്ങ് പിടിച്ച്‌ അടുത്തുകണ്ട കൊന്നമരത്തിന് മൂന്നാലഞ്ചു വട്ടം ഓടി. ഈ മുട്ടനാടും ഒരു ബുദ്ധിജീവിയാരുന്നു. അതും എട്ടു പത്തു പ്രാവശ്യം മരത്തിന് വട്ടംചുറ്റി ഓടി. അതു പക്ഷേ നേരെ എതിർവശത്തേക്കാരുന്ന് ! കെണഞ്ഞില്ലേ, ഞാൻ ദേ ആ കുരുക്കിനകത്തു കുടുങ്ങി. മൊത്തം പത്തുപതിനഞ്ചു കെട്ടെങ്കിലും കാണും. പൊറകേ വന്നവര് എങ്ങനെ നോക്കീട്ടും കയറിന്റെ തുമ്പ് കിട്ടണില്ല. കൂട്ടത്തിൽ ഒണ്ടാരുന്ന ഒരു കെളവൻ കയറിന്റെ അറ്റം കണ്ടുപിടിക്കാൻ എന്റെ അരയുടെ താഴെ മുഴുവൻ വിശദമായ ഒരു പരിശോധനതന്നെ നടത്തി. ആ തെണ്ടീടെ ദുരുദ്ദേശം എനിക്ക് അപ്പഴേ പിടികിട്ടി. ചെവിട്ടത്ത് പൊട്ടിക്കേണ്ട കേസാണ്. പക്ഷേ ഒന്ന് അനങ്ങാൻ പറ്റീട്ട് വേണ്ടേ? എരണംകെട്ട മുട്ടനാട് എന്നെ മരത്തേ ചേർത്ത് കെട്ടിവച്ചിരിക്കല്ലേ! ഒടുക്കം എല്ലാരുംകൂടി എങ്ങനെയോ കയർ അഴിച്ചു, കൂട്ടത്തിൽ എന്റെ നിക്കറും അഴിഞ്ഞു താഴെവീണു. ആരാണ്ട് അതിനെ കാലേൽ തോണ്ടിക്കൊണ്ടുപോയി! ഞാനങ്ങനെ അരക്കുകീഴെ പിറന്നപടിയിൽ നിൽക്കാണ്. നാട്ടുകാർക്ക് സൗജന്യപ്രദർശനം. മോശം പറയരുതല്ലോ, വന്നവരൊക്കെ നല്ലോണം കണ്ടു, തൃപ്തിയായി. എന്തായാലും ആ സംഭവത്തോടെ നാട്ടുകാർക്ക് എന്റെ പ്രായത്തെപ്പറ്റി ഒരു ധാരണ കിട്ടി. നിക്കറിട്ടിട്ടൊന്നും ഒരു കാര്യോല്ലാന്ന് എനിക്കും ബോധ്യായി. അതിപ്പിന്നെ ഞാൻ നിക്കറിട്ടിട്ടില്ല.’’

ഇന്നസന്റ് കഥ നിർത്തിയതേ, ഞാൻ കസേരയോടെ മറിഞ്ഞു വീണു. അവിടെക്കിടന്നു ചിരിച്ചു ചാകുവാണ്. ചിരിയടക്കാൻ ലാലും പെടാപ്പാടു പെട്ടുകൊണ്ടിരുന്നു. ‘നിങ്ങൾ എന്തിനാ ഇങ്ങനെ ചിരിക്കണേ’ എന്ന മട്ടിൽ ഇന്നസന്റ് ഞങ്ങളെ മാറിമാറി നോക്കി. ആ മുഖഭാവം പിന്നെയും എന്നെ ചിരിപ്പിച്ചുകൊന്നു. ഒരുവിധം ശാന്തത കൈവന്നപ്പോൾ ഞാൻ ചോദിച്ചുപോയി-

ഇന്നസന്റ്. ചിത്രം: facebook/NjanInnocent

‘‘ചേട്ടാ നിങ്ങളുടെ കഥകൾക്ക് ഒരു അവസാനവുമില്ലല്ലോ!’’

‘‘ഇല്ലെടോ പ്രഫസറേ, അതങ്ങനെ എളുപ്പം അവസാനിക്കില്ല. പരലോകത്ത് പോയാലും ഞാനിങ്ങനെ കഥ പറയും. അവിടേം കേൾക്കാൻ ആൾക്കാരൊക്കെ ഉണ്ടാവൂല്ലോ?’’

‘‘അങ്ങനെയാണെങ്കിൽ ചേട്ടൻ പറയുന്ന കഥകൾ കേൾക്കാൻ ഞങ്ങളും ചേട്ടന്റെ പുറകേ അങ്ങോട്ടു വരുന്നുണ്ട്.’’

ഇന്നസന്റ് ഉടനേ കേറി ഇടപെട്ടു.

‘‘അതെങ്ങനെ ശരിയാവും? നിങ്ങൾ രണ്ടാളും നരകത്തിലേക്കല്ലേ, ഞാൻ പോണത് സ്വർഗത്തിലേക്കാണ്’’.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)

English Summary: Lyricist Prof. Dr. Madhu Vasudevan Remembering Actor Innocent