മോഹൻലാലുമൊത്തുള്ള വൈറൽ ഗ്രൂപ്പ് ഫോട്ടോയ്ക്കു പിന്നിലെ രഹസ്യം പങ്കുവച്ച് നടൻ ബാബുരാജ്. മോഹൻലാൽ, സിദ്ദീഖ്, ബാബുരാജ്, ഇടവേള ബാബു, ശ്വേതാ മേനോൻ, രചന നാരായണൻ കുട്ടി, സുധീർ കരമന തുടങ്ങിയവർ മനസ്സു നിറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലുമൊത്തുള്ള വൈറൽ ഗ്രൂപ്പ് ഫോട്ടോയ്ക്കു പിന്നിലെ രഹസ്യം പങ്കുവച്ച് നടൻ ബാബുരാജ്. മോഹൻലാൽ, സിദ്ദീഖ്, ബാബുരാജ്, ഇടവേള ബാബു, ശ്വേതാ മേനോൻ, രചന നാരായണൻ കുട്ടി, സുധീർ കരമന തുടങ്ങിയവർ മനസ്സു നിറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറല്‍. ചിരിക്കു പിന്നിലെ കാരണമന്വേഷിച്ച് നിരവധി പേരാണ് എത്തുന്നത്. ‘അമ്മ’യുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ് കഴിഞ്ഞുള്ള സ്ഥിരം ഗ്രൂപ്പ് ഫോട്ടോയാണ് ഇതെന്ന് ബാബുരാജ് പറയുന്നു.

ഇത്തവണത്തെ ഫോട്ടോ ഒരു ചിരിമത്സരം പോലെ ആയിക്കോട്ടെ, എല്ലാവരും മനസ്സ് തുറന്നു ചിരിച്ചോളൂ എന്ന നിർദ്ദേശം മുന്നോട്ടു വച്ചത് മോഹൻലാൽ ആയിരുന്നെന്നും ചിരിച്ചു തുടങ്ങിയപ്പോൾ അത് പൊട്ടിച്ചിരിയായി മാറിയെന്നും ബാബുരാജ് മനോരമ ഓൺലൈനിനോടു പറഞ്ഞു.

ADVERTISEMENT

‘‘അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ്ങിന് ഒത്തുകൂടിയതാണ് ഞങ്ങൾ. എല്ലാ തവണയും എക്സിക്യൂട്ടിവ് കമ്മിറ്റി മീറ്റിങ് കഴിഞ്ഞ് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്താണ് ഞങ്ങൾ പിരിയുന്നത്. ഇത്തവണ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ലാലേട്ടൻ പറഞ്ഞു, ‘നമുക്ക് വളരെ വ്യത്യസ്തമായ രീതിയിൽ ഫോട്ടോ എടുക്കാം, എല്ലാവരും മനസ്സ് തുറന്നു ചിരിക്കൂ, ഒരു ചിരി മത്സരം തന്നെ ആയിക്കോട്ടെ’ എന്ന്. അങ്ങനെ ഞങ്ങൾ വെറുതെ ചിരിച്ചു തുടങ്ങി, പിന്നെ അത് ശരിക്കും ആസ്വദിച്ച് നിർത്താൻ കഴിയാത്ത പൊട്ടിച്ചിരിയായി മാറുകയായിരുന്നു. അത് വളരെ മനോഹരവും രസകരവുമായ ഗ്രൂപ്പ് ഫോട്ടോ നിമിഷങ്ങളായി മാറി.’’– ബാബുരാജ് പറയുന്നു.