വീട്ടുകാരിയായതുകൊണ്ടല്ല റിമയെ ‘നീലവെളിച്ച’ത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ ആഷിഖ് അബു. വ്യക്തമായ കാരണങ്ങളോടെയാണ് ഒരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തതെന്നും സിനിമയിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും അഷിഖ് അബു പറഞ്ഞു. 'നീലവെളിച്ചം' എന്ന സിനിമയുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടുകാരിയായതുകൊണ്ടല്ല റിമയെ ‘നീലവെളിച്ച’ത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ ആഷിഖ് അബു. വ്യക്തമായ കാരണങ്ങളോടെയാണ് ഒരോ കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തതെന്നും സിനിമയിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും അഷിഖ് അബു പറഞ്ഞു. 'നീലവെളിച്ചം' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംവദിക്കവെയായിരുന്നു സംവിധായകന്റെ പ്രതികരണം.

‘‘വീട്ടിലുള്ളയാളായതുകൊണ്ട് കാസ്റ്റ് ചെയ്തതല്ല റിമയെ. വീട്ടിലുള്ള ആൾക്കാരെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമ. അദ്ദേഹം എന്റെ വീട്ടുകാരിയാകുന്നതിന് മുൻപോ അല്ലെങ്കിൽ കൂടെ താമസിക്കുന്നതിന് മുൻപോ ഒരു അഭിനേത്രിയാണ്. ഇവരെയെല്ലാവരെയും കാസ്റ്റ് ചെയ്യാനൊരു കാരണമുണ്ട്. അല്ലാതെ ഒരു സൗജന്യത്തിന്റെയോ എളുപ്പത്തിന്റെയോ പേരിൽ ചെയ്ത കാസ്റ്റിങ് അല്ല. ഞാനത് സിനിമയിൽ ചെയ്യാറില്ല.

ADVERTISEMENT

അതിനുമുൻപ് പണിയറിയാവുന്നയാളാണ് റിമ. ഇത് കാസ്റ്റ് ചെയ്യപ്പെടാൻ ചില കാരണങ്ങളുണ്ടല്ലൊ. ഒരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരൻ എത്താൻ ഓരോ കാരണങ്ങളുണ്ട്. അത്തരമൊരു ശക്തമായ കാരണമാണ് റിമയിലേക്ക് എത്തിച്ചത് എന്നുള്ളതാണ് എന്റെ വിശ്വാസം.’’–ആഷിഖ് അബു പറഞ്ഞു.

റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചിത്രം ഏപ്രിൽ 21ന് റിലീസ് ചെയ്യും.