കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാൾ താൻ അവധിയിലാണെന്നും എലിസബത്ത് പറഞ്ഞു. എലിസബത്തിന്റെ വാക്കുകൾ: ‘‘എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രിയിൽ നടൻ ബാലയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. ഇനി ശ്രദ്ധിക്കേണ്ട കാലമാണെന്നും അതുകൊണ്ട് കുറച്ച് നാൾ താൻ അവധിയിലാണെന്നും എലിസബത്ത് പറഞ്ഞു. 

ADVERTISEMENT

എലിസബത്തിന്റെ വാക്കുകൾ:

ADVERTISEMENT

‘‘എല്ലാവർക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെൻഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാർഥന ഉണ്ടായിരുന്നു. കുറേ പേർ മെസേജ് അയച്ചും ഫോൺ വിളിച്ചുമൊക്ക കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പ്രാർഥനകൾ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടൻ ബെറ്റർ ആയിട്ടുണ്ട്. ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി. ആരോ​ഗ്യം വീണ്ടെടുത്തു വരികയാണ്. ഞാൻ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. 

ADVERTISEMENT

വീട്ടിൽ തന്നെ ആയിരിക്കും. രണ്ട് മാസമായി വിഡിയോകളൊന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്ഡേറ്റ്സ് മാത്രമാണ് ഫെയ്സ്ബുക്കിലും യുട്യൂബിലും ആയി കൊടുത്തു കൊണ്ടിരുന്നത്. കുറച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി വന്നിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാർഥന ആവശ്യമാണ്. മുന്‍പുളള പോലെ തന്നെ വിഡിയോകൾ യൂട്യൂബ് ചാനലിൽ പങ്കുവയ്ക്കുന്നതായിരിക്കും.’’

ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

സിനിമാ പ്രവർത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം പ്രത്യക്ഷപ്പെട്ടത്.