വൻ താരനിര അണിനിരന്ന ‘2018’ സിനിമയിൽ നിവിൻ പോളിക്കും ഒരു കഥാപാത്രമുണ്ടായിരുന്നുവെന്നും അവസാന നിമിഷം അത് വേണ്ടെന്നു വച്ചതാണെന്നും ജൂഡ് ആന്തണി ജോസഫ്. നിവിൻ പോളി സിനിമയുടെ ഭാഗമായിരുന്നെന്നും അദ്ദേഹത്തിനായി ഒരു മാസ് എൻട്രി സീൻ ഒരുക്കിയിരുന്നു. പക്ഷേ അതൊന്നും പിന്നീട് സിനിമയ്ക്കു വേണ്ടെന്നു തോന്നിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻ താരനിര അണിനിരന്ന ‘2018’ സിനിമയിൽ നിവിൻ പോളിക്കും ഒരു കഥാപാത്രമുണ്ടായിരുന്നുവെന്നും അവസാന നിമിഷം അത് വേണ്ടെന്നു വച്ചതാണെന്നും ജൂഡ് ആന്തണി ജോസഫ്. നിവിൻ പോളി സിനിമയുടെ ഭാഗമായിരുന്നെന്നും അദ്ദേഹത്തിനായി ഒരു മാസ് എൻട്രി സീൻ ഒരുക്കിയിരുന്നു. പക്ഷേ അതൊന്നും പിന്നീട് സിനിമയ്ക്കു വേണ്ടെന്നു തോന്നിയപ്പോൾ ഒഴിവാക്കുകയായിരുന്നുവെന്ന് ജൂഡ് ഒരഭിമുഖത്തിൽ പറയുകയുണ്ടായി.

ADVERTISEMENT

‘‘നിവിൻ പോളിയുടെ ഒരു മാസ് എൻട്രി സീൻ ഉണ്ടായിരുന്നു സിനിമയിൽ. ഞാനത് പിന്നീട് ഒഴിവാക്കിയതാണ്. റോക്കറ്റ് ബസ് എന്നത് ഒരു പ്രധാന കഥാപാത്രമായിരുന്നു ആദ്യം. ബസ് കാണുമ്പോൾ ടൊവിനോ പേടിച്ച് മാറുന്നതൊക്കെ ഉണ്ടായിരുന്നു സിനിമയിൽ.

ADVERTISEMENT

വെള്ളപ്പൊക്കത്തിന്റെ സമയത്ത് ബസിൽ നിന്ന് തൻവിയുടെ കഥാപാത്രവും ഒരു ക്രൈസ്തവ പുരോഹിതനും ഒക്കെ വരുന്നതായി പദ്ധതിയിട്ടിരുന്നു. ഒരു വൃദ്ധസദനം ഉണ്ട്. അവിടുത്തെ അന്തേവാസികളെ രക്ഷിക്കുന്ന ഭാഗമുണ്ടായിരുന്നു കഥയിൽ. വൃദ്ധസദനത്തിലെ ആളുകൾ എല്ലാം വെള്ളപ്പൊക്കത്തിൽപെട്ട് കിടക്കുന്നു. ബോട്ടിലോ ഹെലികോപ്റ്ററിലോ അവരെ രക്ഷപ്പെടുത്താനാകുന്നില്ല.

ADVERTISEMENT

ഈ സമയം ഒരു ബസിന്റെ ശബ്ദം കേൾക്കുന്നു. നോക്കുമ്പോൾ റോക്കറ്റ് ബസ് വരുന്നു. ബസിന് മുകളിൽ സൈലൻസർ ഒക്കെ ഘടിപ്പിച്ചിട്ടുണ്ട്. വൈപ്പർ അടിക്കുന്നതിനിടയിൽ അതിനകത്ത് നിവിൻ പോളി, നിവിന്റെ എൻട്രി. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സീനായിരുന്നു. അതൊന്നും വേണ്ടെന്ന് തോന്നിയപ്പോൾ ഒഴിവാക്കി.

കഥ എഴുതിയ സമയത്തും നിവിന്റെ കഥാപാത്രം മനസ്സിൽ ഉണ്ടായിരുന്നു. അത് നിവിനോടും പറഞ്ഞിരുന്നു. എഴുതി എഴുതി വന്നപ്പോൾ കൊല മാസ് ആയിപ്പോയി. ഈ സിനിമയ്ക്ക് അത്രയും മാസ് വേണ്ടെന്നു തോന്നിയതുകൊണ്ട് ആ സീനും വേണ്ടെന്നുവച്ചതാണ്. പക്ഷേ ചിത്രത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും നിവിൻ വിളിച്ച് അന്വേഷിക്കുമായിരുന്നു.’’– ജൂഡ് ആന്തണി പറഞ്ഞു.