ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൊച്ചി വെല്ലിങ്ടൺ ഐലന്റ് സാമുദ്രിക ഹാളിൽ പൂജ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി.  കൊച്ചി വെല്ലിങ്ടൺ ഐലന്റ് സാമുദ്രിക ഹാളിൽ പൂജ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു.  സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർക്കൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 

ജോയ് മാത്യുവും കലൂർ ഡെന്നിസും
ADVERTISEMENT

മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള  തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബെംഗളൂരുവിലുമായാണ് ചിത്രീകരണം നടക്കുന്നത്. 

കലൂർ ഡെന്നിസും മകൻ ഡീനോ ഡെന്നിസും

ADVERTISEMENT

സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാറിന്റെ വാക്കുകൾ: ‘‘കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ജോണറുകളും താണ്ടി വർഷങ്ങളായി ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ആദ്യമായി ലെജൻഡ് മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ സ്‌ക്രിപ്റ്റ് മികച്ചതാക്കാനും എല്ലാ പ്രി-പ്രൊഡക്ഷൻ വിശദാംശങ്ങളും കൃത്യമായി തയാറാക്കാനും സമയം എടുത്തത്. ചിത്രീകരണം തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ’’.

ADVERTISEMENT

സംവിധായകൻ ഡീനോ ഡെന്നീസിന്റെ വാക്കുകൾ: ‘‘മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നൽകിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ ഞാൻ ത്രില്ലിലാണ്.’’

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹ നിർമാതാവ് സഹിൽ ശർമ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സൂരജ് കുമാർ, പ്രൊഡക്‌ഷൻ കൺട്രോളർ സഞ്ജു ജെ,  കലാസംവിധാനം അനീസ് നാടോടി, എഡിറ്റിങ്ങ് നിഷാദ് യൂസഫ്. പിആർഒ - ശബരി