‘ഓം ശാന്തി ഓശാന’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. ജൂഡിന്റെ ഏറ്റവും പുതിയ ചിത്രമായ ‘2018’ ബോക്സ്ഓഫിസ് റെക്കോർഡുകൾ ഭേദിച്ചു മുന്നേറുമ്പോഴാണ് ആരാധകരെ ആവേശഭരിതരാക്കുന്ന പുതിയ വാർത്തയുമായി ജൂഡും നിവിനും എത്തിയിരിക്കുന്നത്. ‘‘'വീണ്ടും ഒന്നിച്ച്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഓം ശാന്തി ഓശാന’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജൂഡ് ആന്തണി ജോസഫും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. ജൂഡിന്റെ ഏറ്റവും പുതിയ ചിത്രമായ ‘2018’ ബോക്സ്ഓഫിസ് റെക്കോർഡുകൾ ഭേദിച്ചു മുന്നേറുമ്പോഴാണ് ആരാധകരെ ആവേശഭരിതരാക്കുന്ന പുതിയ വാർത്തയുമായി ജൂഡും നിവിനും എത്തിയിരിക്കുന്നത്. ‘‘'വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. 

ADVERTISEMENT

നിവിൻ പോളിയോടൊപ്പമുള്ള ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന് ജൂഡ് നേരത്തെ അറിയിച്ചിരുന്നു. പ്രോജക്ടിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

ADVERTISEMENT

അതേസമയം, 50 കോടി ക്ലബ്ബും പിന്നിട്ട് ജൂഡ് ആന്റണിയുടെ ‘2018’ സിനിമ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയെ ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. അധിക ഷോകളും നിറഞ്ഞ സദസുകളുമായാണ് നിലവിൽ ചിത്രം പ്രദർശനം തുടരുന്നത്.  തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിന് എത്തിയിരുന്നു. ‍

ADVERTISEMENT

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ പി. ധർമജൻ ആണ് തിരക്കഥ.