‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായർ. ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി. ഇപ്പോഴിതാ മാതൃദിനത്തിൽ തന്റെ രണ്ടു മക്കൾ ചേർന്നൊരുക്കിയ സർപ്രൈസിനെക്കുറിച്ച് ദീപ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായർ. ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി. ഇപ്പോഴിതാ മാതൃദിനത്തിൽ തന്റെ രണ്ടു മക്കൾ ചേർന്നൊരുക്കിയ സർപ്രൈസിനെക്കുറിച്ച് ദീപ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേമാകുന്നത്.

ADVERTISEMENT

മക്കളായ ശ്രദ്ധയും മാധവിയും ചേർന്നാണ് അച്ഛൻ രാജീവിന്റെ സഹായത്തോടെ ദീപയ്ക്കായി സർപ്രൈസ് ഒരുക്കിയത്. വിവിധതരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഒരുക്കി അതിൽ ‘അമ്മ’ എന്നെഴുതിയാണ് മക്കള്‍ ദീപയെ ഞെട്ടിച്ചത്. ഏറെ പ്രയത്നിച്ചാണ് ഇവർ ഇതെല്ലാം ഒരുക്കിയതെന്നും ലോകത്തിലെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ അറിയിക്കുന്നുവെന്നും ദീപ കുറിപ്പിലൂടെ പറഞ്ഞു.

ADVERTISEMENT

‘പ്രിയം’ എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ദീപ. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ദീപ ഭര്‍ത്താവിന്റെയും മക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT

2000 ലാണ് പ്രിയം റിലീസ് ആകുന്നത്. തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എൻജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമയിലെ അരങ്ങേറ്റം. സിനിമ കഴിഞ്ഞതോടെ പഠനം പൂർത്തീകരിക്കാൻ പോയ ദീപയ്ക്ക് പിന്നീട് അഭിനയരംഗത്തേക്കു തിരിച്ചുവരാനായില്ല. പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയായിരുന്നു ’പ്രിയ’ത്തിൽ  അഭിനയിച്ചത്.

പഠനശേഷം ദീപയ്ക്ക് ഇൻഫോസിസിൽ ജോലി ലഭിച്ചു. വിവാഹശേഷം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് ദീപ ഇപ്പോൾ താമസിക്കുന്നത്.