ഗുസ്തി താരങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടി അപർണ ബാലമുരളി. കായികതാരങ്ങളെ റോഡിൽ വലിച്ചിഴയ്ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അപർണയുെട പ്രതികരണം. ‘‘നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തിൽ പെരുമാറുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു’’ എന്നായിരുന്നു അപർണ കുറിച്ചത്. രാജ്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുസ്തി താരങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടി അപർണ ബാലമുരളി. കായികതാരങ്ങളെ റോഡിൽ വലിച്ചിഴയ്ക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അപർണയുെട പ്രതികരണം. ‘‘നമ്മുടെ ചാമ്പ്യന്മാരോട് ഇത്തരത്തിൽ പെരുമാറുന്നത് കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു’’ എന്നായിരുന്നു അപർണ കുറിച്ചത്.

ADVERTISEMENT

രാജ്യത്തിന്റെ മുന്‍നിര ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നു എന്ന് അഞ്ജലി മേനോനും പ്രതികരിച്ചു.

ADVERTISEMENT

‘‘സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഒരു സമൂഹത്തെ അളക്കുന്നത്. രാജ്യത്തെ ഗുസ്തി താരങ്ങള്‍ ഇത്തരത്തില്‍ അപമാനത്തിന് വിധേയരാകുന്നത് കാണുന്നത് ഹൃദയഭേദകമാണ്. ഈ സ്ത്രീകളോരോരുത്തരും വലിയ പോരാട്ടത്തിനൊടുവിലാണ് ഉയരങ്ങള്‍ കീഴടക്കിയത്. അവര്‍ക്ക് അര്‍ഹമായ നീതി നേടിക്കൊടുക്കാനാകണം.

ADVERTISEMENT

ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര അവര്‍ക്കൊപ്പം നില്‍ക്കുന്നത് കാണുന്നതില്‍ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘‘കായിക സംഘടനകളിലുടനീളം സ്വതന്ത്രമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍, അത് അങ്ങേയറ്റം സംവേദനക്ഷമതയോടെയും ആദരവോടെയും കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പാക്കാനാകണം. ഓരോ കായിക താരവും സുരക്ഷിതമായ അന്തരീക്ഷം അര്‍ഹിക്കുന്നു.’’

ഒരു രാജ്യം എന്ന നിലയില്‍ നാം ആരാധിക്കുന്ന നിരവധി കായിക നായകന്‍മാര്‍ക്ക് ഇത് പ്രചോദനമായി മുന്നോട്ട് വരുമെന്ന് ഞാന്‍ കരുതുന്നു.’’– അഞ്ജലി മേനോന്‍ കുറിച്ചു.

സംഭവത്തിന്റെ ഭീകരദൃശ്യങ്ങൾ തന്നെ വേട്ടയാടുന്നുവെന്നാണ് അഭിനവ് ബിന്ദ്ര പ്രതികരിച്ചത്. ‘‘കഴിഞ്ഞ രാത്രി എനിക്ക് ഉറങ്ങാനായില്ല. ഗുസ്തിതാരങ്ങൾക്കു നേരിട്ട മർദനത്തിന്റെ ദൃശ്യങ്ങൾ എന്നെ വേട്ടയാടി’’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗുസ്തി താരങ്ങൾക്കു പിന്തുണയുമായി മുൻ യുപി മുഖ്യമന്ത്രിയും ബിഎസ്‌പി അധ്യക്ഷയുമായ മായാവതി, മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും രംഗത്തെത്തി.