പത്താം വിവാഹവാർഷികം ആഘോഷമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്‌ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം ഗംഭീരമാക്കി മാറ്റിയത്. ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ഇവന്റ് ചിത്രീകരിച്ച സ്റ്റുഡിയോ 360 ഇവരുടെ ആഘോഷ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ആസിഫ് കറുത്ത സ്യൂട്ട് അണിഞ്ഞപ്പോൾ ബേയ്ജ് നിറത്തിലുള്ള ഗൗൺ ആണ് സമ ധരിച്ചത്. മക്കളായ ആദമിനെയും ഹയയെയും വിഡിയോയിൽ കാണാം. ആസിഫിന്റെ സുഹൃത്തും താരങ്ങളുമായ ഗണപതിയും ബാലു വർഗീസും സഹോദരൻ അസ്ക്കർ അലിയും ആഘോഷങ്ങൾക്ക് എത്തി.

ADVERTISEMENT

2013 ലാണ് സമ മസ്റീനെ ആസിഫ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ പേരുകളിൽ കണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന് ’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചത്. തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ജോമോൻ ടി. ജോൺ ആണ് ആസിഫിന്റെയും കുടുംബത്തിന്റെയും മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ADVERTISEMENT

ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’ ആണ് ആസിഫിന്റേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ഈ വർഷം കൈനിറയെ ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി അണിയറയിൽ ഒരുങ്ങുന്നതും.

എ രഞ്ജിത് സിനിമ, കാസർഗോൾഡ്, ഒറ്റ, അടവ് എന്നീ സിനിമകളുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു.