വിജയരാഘവൻ നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രമായെത്തിയ ‘പൂക്കാലം’ മലയാളികളുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച സിനിമയായിരുന്നു. ‘ആനന്ദം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജ് ആണ് പൂക്കാലം സംവിധാനം ചെയ്തത്. കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിന്റെ

വിജയരാഘവൻ നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രമായെത്തിയ ‘പൂക്കാലം’ മലയാളികളുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച സിനിമയായിരുന്നു. ‘ആനന്ദം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജ് ആണ് പൂക്കാലം സംവിധാനം ചെയ്തത്. കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയരാഘവൻ നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രമായെത്തിയ ‘പൂക്കാലം’ മലയാളികളുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച സിനിമയായിരുന്നു. ‘ആനന്ദം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജ് ആണ് പൂക്കാലം സംവിധാനം ചെയ്തത്. കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയരാഘവൻ നൂറു വയസ്സുള്ള ഇട്ടൂപ്പ് എന്ന കഥാപാത്രമായെത്തിയ ‘പൂക്കാലം’ മലയാളികളുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച സിനിമയായിരുന്നു. ‘ആനന്ദം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജ് ആണ് പൂക്കാലം സംവിധാനം ചെയ്തത്. കൊച്ചുമകളുടെ വിവാഹ നിശ്ചയത്തിന്റെ പിറ്റേ ദിവസം തന്റെ ഭാര്യ കൊച്ചുത്രേസ്യയില്‍നിന്ന് ഇട്ടൂപ്പ് വിവാഹ മോചനം ആവശ്യപ്പെടുന്നു. കുടുംബത്തിന്റെ അടിവേരിളക്കാൻ പാകത്തിനുള്ള ആ തീരുമാനം മക്കളും മരുമക്കളും കൊച്ചുമക്കളും അടങ്ങുന്ന ആ വലിയ സന്തുഷ്ട കുടുംബത്തെ ചെറുതായൊന്നുമല്ല ഉലച്ചത്. സംഘർഷഭരിതമായ സിനിമാ മുഹൂർത്തങ്ങൾക്കിടയിൽ പ്രേക്ഷകരെ വല്ലാതെ കുഴപ്പിച്ച മക്കളും മരുമക്കളും ചെറുമക്കളും ആരൊക്കെയാണെന്നും ആര് ആരുടെ മക്കളെന്നും മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തുകയാണ് സംവിധായകൻ ഗണേഷ് രാജ്.

‘‘പൂക്കാലത്തിലെ വൃദ്ധ ദമ്പതിമാരായ ഇട്ടൂപ്പിനും കൊച്ചു ത്രേസ്യാമ്മയ്ക്കും അഞ്ചു മക്കളാണ്. ആദ്യം ഉണ്ടാകുന്നത് ഒരു മകനാണ് – ജോണി. മകനു ശേഷം നാലുപെൺകുട്ടികൾ ഉണ്ടായി. ‘ജോണിമോൻ റബ്ബർസ്’ എന്ന പേരിൽ റബർ ബാൻഡ് നിർമാണ ഫാക്ടറിയൊക്കെ മകന്റെ ഐഡിയയിൽ ആണ് ഇട്ടൂപ്പ് തുടങ്ങിയത്. അച്ഛന് മകനെ ഭയങ്കര ഇഷ്ടമായിരുന്നു. സിലോണിൽ ജോലി നോക്കിയിരുന്ന മകൻ ഗൾഫിൽ ജോലി അന്വേഷിച്ച് പോകുന്നതിനിടെയാണ് മരണപ്പെടുന്നത്. രണ്ടാമത്തെ മകൾ ആലമ്മയാണ് പിന്നീട് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കുന്നത്. അതോടെ ആലമ്മയുടെ പഠനം നിലയ്ക്കുന്നു. അവർക്ക് പിൽക്കാലത്ത് ഓർമപ്പിശക് വരികയാണ്. ആലമ്മയ്ക്കു തൊട്ടുപിന്നാലെ ഉണ്ടായ കുട്ടിയാണ് ക്ലാര. പഠിക്കാൻ മിടുക്കിയായിരുന്ന ക്ലാരയുടെ പിന്നാലെ പിറന്നതാണ് റോസമ്മ. ഏറ്റവും ഇളയകുട്ടി ആണ് എൽസമ്മ. ജോണി മോൻ മരിച്ചതിനു ശേഷമാണ് എൽസമ്മ ജനിക്കുന്നത്. എൽസമ്മ ചേട്ടനെ കണ്ടിട്ടില്ല.

ADVERTISEMENT

ക്ലാര ആയിരിക്കും കുടുംബത്തിന്റെ അടുത്ത അത്താണി എന്നായിരുന്നു എല്ലാവരുടെയും വിചാരം. പക്ഷേ അപ്പന്റെ ദുർനടപ്പ് കാരണം ക്ലാരയുടെ പഠനത്തിൽ തടസം നേരിടുന്നു. ആ സമയത്താണ് ത്രേസ്യാമ്മയ്ക്ക് സഹായത്തിനായി ക്ലാരയുടെ അധ്യാപകൻ കൊച്ചൗസേപ്പ് എത്തുന്നത്. അധ്യാപകന്റെ സഹായത്തോടെ പഠനത്തിനായി പോകുന്ന ക്ലാര വീടിനെ പാടെ ഉപേക്ഷിക്കുകയാണ്. അപ്പോഴേക്കും അപ്പനും അമ്മയും ജീവിതം തിരിച്ചു പിടിച്ചു തുടങ്ങിയിരുന്നു. ക്ലാര പോയതോടെ റബ്ബർ ബാൻഡ് ഫാക്ടറിയുടെ മേൽനോട്ടം അധ്യാപികയായ റോസമ്മയുടെ ചുമലിലാകുന്നു. ബസ് മുതലാളിയായിരുന്ന, റോസമ്മയുടെ ഭർത്താവ് അകാലത്തിൽ മരിച്ചു. റോസമ്മയ്ക്ക് ഡോണ, ടിൻസി എന്നീ ഇരട്ട പെൺകുട്ടികളാണ്. അവരെ വിവാഹം കഴിക്കുന്നതും മൈക്കിൾ, ആഞ്ചലോ എന്ന ഇരട്ടകളാണ്. ഇവർ എല്ലാം ചേർന്നാണ് റബ്ബർ ബാൻഡ് ഫാക്ടറിയും അപ്പന്റെ ബസും നോക്കി നടത്തുന്നത്. ഡോണയുടെയും മൈക്കിളിന്റെയും മകൻ ഗിന്നസ്. ടിൻസി–ആഞ്ചലോ ദമ്പതികൾക്ക് മറിയാമ്മ എന്ന മകളും മത്തായി എന്ന മകനുമാണുള്ളത്. മത്തായി ആണ് കുടുംബത്തിലെ ഏറ്റവും ഇളയകുട്ടി.

ഏറ്റവും ഇളയ മകൾ എത്സമ്മ അപ്പന്റെ പ്രിയപുത്രി ആയിരുന്നു. പക്ഷേ അവൾ കോളജിൽ പഠിക്കുന്ന സമയത്ത് ഒരു അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ച് അപ്പന്റെ അപ്രീതിക്ക് പാത്രമാകുന്നു. അബു സലിം അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രമാണത്. മക്കളെ ക്രിസ്ത്യാനി ആക്കി വളർത്താം എന്ന ധാരണയിലാണ് ആ വിവാഹം നടന്നത്. അവർക്ക് രണ്ടു മക്കളാണ്. അവരുടെ മകൻ ആണ് പള്ളീലച്ചനായ ഗബ്രിയേലും എൽസയും.

ADVERTISEMENT

സിനിമയിൽ ഇട്ടൂപ്പും കൊച്ചു ത്രേസ്യയുമായി അഭിനയിച്ചത് വിജയരാഘവനും കെപിഎസി ലീലയുമാണ്. ആലമ്മയായി എത്തിയത് സരസ ബാലുശ്ശേരിയാണ്. ക്‌ളാര ആയി സുഹാസിനിയും റോസമ്മയായി രാധാ ഗോമതിയുമെത്തുമ്പോൾ ഏറ്റവും ഇളയവളായ എത്സമ്മയായി ഗംഗ മീനയാണ് അഭിനയിച്ചത്. ഡോണ–ടിൻസി ഇരട്ടകളായ നവ്യ–കാവ്യ എന്ന ഇരട്ടകളും അവരുടെ ഭർത്താക്കന്മാരായി അമൽരാജ്–കമൽരാജ് എന്ന ഇരട്ടകളുമാണ്‌ വേഷം പകർന്നത്. എത്സമ്മയുടെ മക്കൾ ഗബ്രിയേലും എത്സയുമായി ശരത് സഭയും അന്നു ആന്റണിയുമെത്തിയപ്പോൾ എത്സമ്മയുടെ ഭർത്താവിന്റെ വേഷത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രവുമായി അബു സലിം ചിത്രത്തിൽ നിറഞ്ഞു നിന്നു.

ഇറ്റലിയിൽ നടന്ന ഒരു സംഭവത്തിന്റെ വാർത്ത വായിച്ചതിൽ നിന്നാണ് എനിക്ക് ഈ കഥയുടെ ത്രെഡ് കിട്ടുന്നത്. നൂറു വയസ്സുള്ള അപ്പച്ചൻ അമ്മച്ചിയെ ഡിവോഴ്സ് ചെയ്യുന്നതായിരുന്നു വാർത്ത. ഇങ്ങനെ ഒരു ദമ്പതിമാർക്ക് കുട്ടികൾ ഉണ്ടെങ്കിൽ എങ്ങനെയായിരിക്കും എന്ന ചിന്തയിൽ നിന്ന് വന്ന കഥയാണ് ബാക്കിയൊക്കെ’’.–ഗണേഷ് രാജ് പറയുന്നു.