2017 ലാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ എന്ന ചിത്രം അമൽ നീരദ് പ്രഖ്യാപിക്കുന്നത്. 2018 ൽ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപന പോസ്റ്ററില്‍ അറിയിച്ചിരുന്നതും. എന്നാൽ പ്രോജക്ട് നീണ്ടു. അതിനിടയിൽ കഴിഞ്ഞ വർഷം മമ്മൂട്ടിയെത്തന്നെ നായകനാക്കി ‘ഭീഷ്മ പർവം’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017 ലാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ എന്ന ചിത്രം അമൽ നീരദ് പ്രഖ്യാപിക്കുന്നത്. 2018 ൽ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപന പോസ്റ്ററില്‍ അറിയിച്ചിരുന്നതും. എന്നാൽ പ്രോജക്ട് നീണ്ടു. അതിനിടയിൽ കഴിഞ്ഞ വർഷം മമ്മൂട്ടിയെത്തന്നെ നായകനാക്കി ‘ഭീഷ്മ പർവം’ എന്ന ചിത്രം അമൽ നീരദ് സംവിധാനവും ചെയ്തു. ഇപ്പോഴിതാ ‘ബിലാൽ’ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ബാല ഉൾപ്പെടെയുള്ളവര്‍ ‘ബിലാൽ’ വരുമെന്ന് ഉറപ്പു പറയുന്നുണ്ട്. അതിനിടെയാണ് നടൻ അർജുൻ ദാസ് ഊഹാപോഹങ്ങൾക്കു വീണ്ടും ‘തീപിടിപ്പിച്ചത്’.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ബിലാലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അർജുൻ പങ്കുവച്ചിരുന്നു. ‘വെയ്റ്റിങ്’ എന്നായിരുന്നു ഇതിന് അടിക്കുറിപ്പ്. ബിലാലിൽ അർജുൻ ദാസ് ഉണ്ടാകുമെന്നും കാസ്റ്റിങ്ങിൽ സ്ഥിരീകരണം ആയതോടെയാണ് ഈ വിവരം അർജുൻ പങ്കുവച്ചതെന്നുമാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

ADVERTISEMENT

ബിലാലിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെ അമല്‍ നീരദ് പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. ബിലാലിന്റെ ടൈറ്റില്‍ ഗ്രാഫിക്സാണ് സംവിധായകന്‍ പുറത്തുവിട്ടത്. ബിഗ് ബിയുടെ ടൈറ്റില്‍ ഗ്രാഫിക്സ് ചെയ്ത രാജീവ് ഗോപാല്‍ ആണ് ഈ വിഡിയോയ്ക്കു പിന്നിൽ. ‘‘ബിഗ് ബിയുടെ ടൈറ്റില്‍ ഗ്രാഫിക്സ് ചെയ്ത പ്രിയപ്പെട്ട രാജീവ് ഗോപാല്‍. വളരെ നന്ദി, ഞാന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരില്‍ ഒരാളാണ് രാജീവ് ഗോപാല്‍’’. ഗ്രാഫിക്‌സ് വിഡിയോയ്ക്കൊപ്പം അമല്‍ കുറിച്ചു.

എന്തായാലും സമൂഹമാധ്യമങ്ങളിലാകെ ‘ബിലാൽ’ അപ്ഡേറ്റുകൾ നിറയുകയാണ്. ‌അതേസമയം, ബിഗ് ബിയില്‍ പ്രധാന വേഷങ്ങളിലെത്തിയ മനോജ് കെ. ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, ലെന, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങളും ബിലാലില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരണമുണ്ട്. ഈ വർഷം തന്നെ ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.