മുൻപ് ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്നു പറഞ്ഞ നടി തമന്ന പിന്നീട് ആ നയം തിരുത്തിയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ 23 വര്‍ഷമായി സ്‌ക്രീനില്‍ ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന നയം ലംഘിച്ചിരിക്കുകയാണ് കജോളും. ‘ദ് ട്രയല്‍’ എന്ന പുതിയ വെബ് സീരിസിലാണ് കജോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപ് ചുംബന രംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കില്ലെന്നു പറഞ്ഞ നടി തമന്ന പിന്നീട് ആ നയം തിരുത്തിയത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ  23 വര്‍ഷമായി സ്‌ക്രീനില്‍ ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന നയം ലംഘിച്ചിരിക്കുകയാണ് കജോളും. ‘ദ് ട്രയല്‍’ എന്ന പുതിയ വെബ് സീരിസിലാണ് കജോൾ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിച്ചത്.

ADVERTISEMENT

സീരിസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് നടി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍. 

ADVERTISEMENT

23 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇതാദ്യമായാണ് കജോൾ ഒരു ചുംബന രംഗത്തിൽ അഭിനയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കജോളിന്റെ ബോള്‍ഡായ ലിപ്‌ലോക്ക് രംഗങ്ങൾ ആരാധകര്‍ക്ക് ആദ്യം ഞെട്ടല്‍ ഉണ്ടായെങ്കിലും പിന്നീട് അത് പ്രശംസകളിലേക്കു വഴിമാറി. വെബ് സീരിസിന്റെ കഥാഗതിക്ക് ഈ രംഗം ആവശ്യമാണെന്നും അതിന്റെ യഥാർഥ വികാരം പ്രേക്ഷകരിലേക്കും എത്താൻ വേണ്ടിയാണ് കജോൾ ഇതിനു സമ്മതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ADVERTISEMENT

ജൂലൈ 14 മുതലാണ് വെബ് സീരിസിന്റെ സ്ട്രീമിംഗ് ആരംഭിച്ചത്. ‘ദ് ഗുഡ് വൈഫ്’ എന്ന അമേരിക്കന്‍ സീരിസിന്റെ റീമേക്കാണ് ട്രയല്‍.  ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രതിസന്ധിയിൽ വക്കീൽ കുപ്പായം വീണ്ടും അണിയാൻ നിർബന്ധിതയാകുന്ന വീട്ടമ്മയുടെ കഥയാണ് ഈ സീരിസ് പറയുന്നത്.