അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക്. വി‍ൻസി അലോഷ്യസാണ് മികച്ച നടി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടുന്നത്.

അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക്. വി‍ൻസി അലോഷ്യസാണ് മികച്ച നടി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക്. വി‍ൻസി അലോഷ്യസാണ് മികച്ച നടി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്ക്. വി‍ൻസി അലോഷ്യസാണ് മികച്ച നടി. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് ആറാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടുന്നത്. ‘രേഖ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സി മികച്ച നടിയായത്. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ അഭിനയമികവിന് കുഞ്ചാക്കോ ബോബനും ‘അപ്പൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. ‘നൻപകൽ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. ജനപ്രിയ ചിത്രം, മികച്ച തിരക്കഥാകൃത്ത് ഉൾപ്പടെ ഏഴു പുരസ്കാരവുമായി ‘ന്നാ താൻ കേസ് കൊട്’ മികവു കാട്ടി.

മികച്ച ജനപ്രിയ ചിത്രത്തിനുളള പുരസ്കാരവും ‘ന്നാ താൻ കേസ് കൊട്’ നേടി. മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ചിത്രം: ഇലവീഴാപൂഞ്ചിറ) ഷോബി പോൾ രാജ് ആണ് മികച്ച നൃത്തസംവിധായകൻ (ചിത്രം: തല്ലുമാല). എം.ജയചന്ദ്രനാണ് മികച്ച സംഗീതസംവിധായകൻ. മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും പിന്നണി ഗായകനായി കപിൽ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്.

ADVERTISEMENT

154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 2021 ല്‍ 142ഉം കോവിഡ് ബാധിച്ച 2020 ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനെത്തിയത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.

സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.

അവാർഡ് പട്ടിക ചുവടെ:

മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം

ADVERTISEMENT

മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)

മികച്ച സ്വഭാവ നടൻ: പി.പി. കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)

മികച്ച സ്വഭാവ നടി: ദേവി വര്‍മ (സൗദി വെള്ളക്ക)

ADVERTISEMENT

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)

മികച്ച കഥാകൃത്ത്: കമൽ കെ.എം. (പട)

മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

മികച്ച അവലംബിത തിരക്കഥ: രാജേഷ് കുമാർ (ഒരു തെക്കൻ തല്ലു കേസ്)

മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്)

മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (വിഡ്ഡികളുടെ മാഷ്)

മികച്ച ഗായിക: മൃദുല വാരിയർ (മയിൽപീലി ഇളകുന്നു കണ്ണാ: പത്തൊൻപതാം നൂറ്റാണ്ട്)

മികച്ച ഗായകൻ: കപിൽ കബിലൻ (ചിത്രം: പല്ലാട്ടി 90 കിഡ്സ്)

മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)

മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്

മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ഇലവീഴ പൂഞ്ചിറ)

മികച്ച വിഎഫ്എക്എസ്: മികച്ച വിഎഫ്എക്സ്: അനീഷ് ടി., സുമേഷ് ഗോപാൽ (ചിത്രം: വഴക്ക്)

ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)

മികച്ച നൃത്ത സംവിധാനം: ഷോബി പോൾ രാജ് (തല്ലുമാല)

മികച്ച ഡബ്ബിങ് ആർടിസ്റ്റ് (പെൺ): പൗളി വിൽസൺ–സൗദി വെള്ളക്ക: കഥാപാത്രം ആയിഷ റാവുത്തർ

മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ഷോബി തിലകൻ: പത്തൊൻപതാം നൂറ്റാണ്ട്: കഥാപാത്രം പടവീടൻ തമ്പി

മികച്ച വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ (സൗദി വെള്ളക്ക)

മികച്ച മേക്കപ്പ് ആർടിസ്റ്റ്: റോണക്സ് സേവ്യർ (ഭീഷ്മ പർവം)

മികച്ച സിങ്ക് സൗണ്ട്: വൈശാഖ് പി.വി. (അറിയിപ്പ്)

പ്രത്യേക ജൂറി പരാമർശം (സംവിധാനം): വിശ്വജിത്ത് എസ്. (ചിത്രം: ഇടവരമ്പ്), രാരീഷ്( വേട്ടപ്പട്ടികളും ഓട്ടക്കാരും)

മികച്ച ബാലതാരം(ആൺ): മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90 കിഡ്സ്)

മികച്ച ബാലതാരം (പെൺ): തന്മയ സോൾ (വഴക്ക്)

മികച്ച ശബ്ദമിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)

മികച്ച ശബ്ദരൂപകൽപന: അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)

രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: സിനിമയുടെ ഭാവനാ ദേശങ്ങൾ (സി.എസ്. വെങ്കടേശ്വർ)

ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്)

∙ മത്സരിച്ച ചിത്രങ്ങളും സംവിധായകരും


ഫാമിലി (ഡോൺ പാലത്തറ), നൊമ്പരക്കൂട് (ജോഷി മാത്യു), ലാ ടൊമാറ്റിന (സജീവൻ അന്തിക്കാട്), ഫോർ ഇയേഴ്സ് (രഞ്ജിത് ശങ്കർ), സെക്‌ഷൻ 306 ഐപിസി (ശ്രീനാഥ് ശിവ), ഭീഷ്മപർവം (അമൽ നീരദ്), ഏകൻ അനേകൻ (ചിദംബര പളനിയപ്പൻ), പുലിയാട്ടം (സന്തോഷ് കല്ലാട്ട്), വേട്ടപ്പട്ടികളും ഓട്ടക്കാരും (രരീഷ്), ഹെഡ്മാസ്റ്റർ (രാജീവ്നാഥ്), ഓർമകളിൽ (എം.വി.വിശ്വപ്രതാപ്), ഇൻ (രാജേഷ് നായർ), മെയ്ഡ് ഇൻ ട്രിവാൻഡ്രം (മായാ ശിവ), എന്ന് സ്വന്തം ശ്രീധരൻ (സിദ്ദിഖ് പറവൂർ), മനസ് (ബാബു തിരുവല്ല), നാലാംമുറ (ദീപു അന്തിക്കാട്), ചതി (ശരത്ചന്ദ്രൻ വയനാട്), കാളച്ചേകോൻ (കെ.എസ്.ഹരിഹരൻ), മറിയം (ബിബിൻ,ഷിഹ), പാൽതു ജാൻവർ (സംഗീത് പി.രാജൻ), ഭർത്താവും ഭാര്യയും മരിച്ച 2 മക്കളും (സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ), വിഡ്ഢികളുടെ മാഷ് (വി.എ.അനീഷ്), ജയ ജയ ജയ ജയ ഹേ (വിപിൻ ദാസ്), ഒഴുകി ഒഴുകി ഒഴുകി (സഞ്ജീവ് ശിവൻ), ടു മെൻ (കെ.സതീഷ്), സൗദി വെള്ളക്ക (തരുൺ മൂർത്തി), ആനന്ദം പരമാനന്ദം (ഷാഫി), ഇൻ ദി റെയിൻ (ആദി ബാലകൃഷ്ണൻ), എലോൺ (ഷാജി കൈലാസ്), ബ്രോ ഡാഡി (പൃഥ്വിരാജ് സുകുമാരൻ), ട്വൽത് മാൻ (ജീത്തു ജോസഫ്), എല്ലാം സെറ്റാണ് (പി.എസ്.സന്തോഷ്കുമാർ), മോൺസ്റ്റർ (വൈശാഖ്), ദായം (പ്രശാന്ത് വിജയ്), മുറിവുകൾ പുഴയാകുന്നു (പി.കെ.സുനിൽനാഥ്), അദൃശ്യ ജാലകങ്ങൾ (ഡോ.ബിജു), പടവെട്ട് (ലിജു കൃഷ്ണ).

പന്ത്രണ്ട് (ലിയോ തദേവൂസ്), ആദിവാസി (വിജേഷ് മണി), നിള (ഇന്ദു ലക്ഷ്മി), അടിത്തട്ട് (ജോജോ ആന്റണി), ഫൈവ് സീഡ്സ് (പി.എസ്.അശ്വിൻ), പഴഞ്ചൻ പ്രണയം (ബിനിഷ് കളരിക്കൽ), ഭാരത സർക്കസ് (സോഹൻ സിനുലാൽ), മലയൻകുഞ്ഞ് (പി.വി.സജിമോൻ), ചാണ (ഭീമൻ രഘു), ഗ്രാനി (കലാധരൻ), കുറ്റവും ശിക്ഷയും (രാജീവ് രവി), എഴുത്തോല (സുരേഷ് ഉണ്ണികൃഷ്ണൻ), തമസ് (അജയ് ശിവറാം), ക്ഷണികം (രാജീവ് രാജേന്ദ്രൻ), ആദിയും അമ്മുവും (വിൽസൺ തോമസ്), കനക രാജ്യം (സാഗർ), കാവതി കാക്കകൾ (ഡോ.കെ.ആർ.പ്രസാദ്), ശ്രീധന്യ കേറ്ററിങ് സർവീസ് (ജിയോ ബേബി), നൻപകൽ നേരത്തു മയക്കം (ലിജോ ജോസ് പെല്ലിശേരി), പുഴു (പി.ടി.രതീന), വാമനൻ (എ.ബി.ബിനിൽ), ആനപ്പറമ്പിലെ വേൾഡ് കപ്പ് (നിഖിൽ പ്രേമൻ), റോഷാക്ക് (നിസാം ബഷീർ), സൈമൺ ഡാനിയേൽ (സാജൻ ആന്റണി), അന്ത്രു ദ് മാൻ (ശിവകുമാർ കങ്കോൾ), ഇലവരമ്പ് (എസ്.ബിശ്വജിത്), ഹയ (വാസുദേവ് സനൽ), സ്റ്റാൻഡേർഡ് 5 ബി (പി.എം.വിനോദ് ലാൽ), അറിയിപ്പ് (മഹേഷ് നാരായണൻ), മാക്കൊട്ടൻ (രാജീവ് നെടുവന്തം), അപ്പൻ (മജു), വള്ളിച്ചെരുപ്പ് (ശ്രീഭാരതി), മാളികപ്പുറം (വിഷ്ണു ശശി ശങ്കർ), ഏകൻ (സി നെറ്റോ), ആയിഷ (അമീർ പള്ളിക്കൽ), ഇലവീഴാ പൂഞ്ചിറ (സാഹി കബീർ), കീടം (രാഹുൽ റിജി നായർ), നീല രാത്രി (ടി.അശോക് കുമാർ), ഉറ്റവർ (അനിൽദേവ്), കൊച്ചാൾ (ശ്യാം മോഹൻ), രോമാഞ്ചം (ജിനു മാധവൻ), വനിത (റഹീം ഖാദർ), മൈക്ക് (വിഷ്ണു ശിവപ്രസാദ്), തല്ലുമാല (ഖാലിദ് റഹ്മാൻ), ജോ ആൻഡ് ജോ (അരുൺ ഡി.ബോസ്), മേ ഹൂം മൂസ (ജിബിൻ ജേക്കബ്), വിചിത്രം (അച്ചു വിജയൻ), ആട്ടം (ആനന്ദ് ഏകർഷി), ന്നാ താൻ കേസ് കൊട് (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), ദ് ടീച്ചർ (വിവേക്), ആകാശത്തിനു താഴെ (ലിജീഷ് നല്ലേഴത്ത്), പീസ് (കെ.സൻഫീർ), എന്നാലും ന്റെ അളിയാ (ബാഷ് മുഹമ്മദ്), ജോൺ ലൂഥർ (അഭിജിത് ജോസഫ്), ജീന്തോൾ (ജീ ചിറയ്ക്കൽ).

ഇനി ഉത്തരം (സുധീഷ് രാമചന്ദ്രൻ), മിസിങ് ഗേൾ (അബ്ദുൽ റഷീദ്), തീർപ്പ് (രതീഷ് അമ്പാട്ട്), ഷെഫീക്കിന്റെ സന്തോഷം (അനൂപ് പന്തളം), ഡിയർ ഫ്രണ്ട് (വിനീത് കുമാർ), ബിയോണ്ട് ദ് സെവൻ സീസ് (ഡോ.സ്മൈലി ടൈറ്റസ്,പ്രതീഷ് ഉത്തമൻ), കുമാരി (നിർമൽ സഹദേവ്), പകലും പാതിരാവും (അജയ് വാസുദേവ്), കാഥികൻ (ജയരാജ്), മെഹ്ഫിൽ (ജയരാജ്), വഴക്ക് (സനൽകുമാർ ശശിധരൻ), പുല്ല് റൈസിങ് (അമൽ നൗഷാദ്), ചട്ടമ്പി (അഭിലാഷ് എസ്.കുമാർ), രേഖ (ജിതിൻ ഐസക്ക് തോമസ്), കാപ്പ (ഷാജി കൈലാസ്), രസഗുള (സാബു ജെയിംസ്), ഭൂമിയുടെ ഉപ്പ് (സണ്ണി ജോസഫ്), മകൾ (സത്യൻ അന്തിക്കാട്), ഓട്ടോറിക്ഷക്കാരന്റെ ഭാര്യ (ഹരികുമാർ), തൂലിക (റോയ് മാത്യു മണപ്പള്ളിൽ), അദേഴ്സ് (ശ്രീകാന്ത് ശ്രീധരൻ), ജനഗണമന (ഡിജോ ജോസ് ആന്റണി), മുകുന്ദനുണ്ണി അസോസിയേറ്റ്സ് (അഭിനവ് സുന്ദർ നായക്), മിണ്ടിയും പറഞ്ഞും (അരുൺ ബോസ്), കായ്പോള (കെ.ജി.ഷൈജു), മോമോ ഇൻ ദുബായ് (അമീൻ അസ്‍ലം), പല്ലൊട്ടി നയന്റീസ് കിഡ്സ് (ജിതിൻ രാജ്), 1744 വൈറ്റ് ഓൾട്ടോ (സെന്ന ഹെഗ്‍‍‍ഡെ), കടുവ (ഷാജി കൈലാസ്), കൂമൻ (ജീത്തു ജോസഫ്), ചെക്കൻ (ഷാഫി എപ്പിക്കാട്).

പത്തൊൻപതാം നൂറ്റാണ്ട് (വിനയൻ), ഒരു തെക്കൻ തല്ലു കേസ് (എ‍ൻ.ശ്രീജിത്), വിവാഹ ആവാഹനം (സാജൻ ആലുമ്മൂട്ടിൽ), ഞാനും പിന്നൊരു ഞാനും (രാജസേനൻ), ദ് ഹോപ് (ജോയ് കല്ലുകാരൻ), മൈ നെയിം ഈസ് അഴകൻ (ബി.സി.നൗഫൽ), ബാക്കി വന്നവർ (അമൽ പ്രാസി), സിഗ്നേച്ചർ (മനോജ് പാലോടൻ), ബി 32 മുതൽ 44 വരെ (ശ്രുതി ശരണ്യം), ഗോൾഡ് (അൽഫോൻസ് പുത്രൻ), അക്കുവിന്റെ പടച്ചോൻ (മുരുകൻ മേലേരി), പട (കെ.എം.കമൽ), പുരുഷ പ്രേതം (ആർ.കെ.കൃഷ്ണാദ്), ഏതം (പ്രവീൺ ചന്ദ്രൻ മൂടാടി), സോളമന്റെ തേനീച്ചകൾ (ലാൽ ജോസ്), പാപ്പൻ (ജോഷി), ഉപ്പുമാവ് (എസ്.ശ്യാം), പ്രിയൻ ഓട്ടത്തിലാണ് (ആന്റണി സോണി), പത്താം വളവ് (എം.പത്മകുമാർ), സന്തോഷം (അജിത് വി.തോമസ്), വീകം (സാഗർ ഹരി), പർപ്പിൾ പോപ്പിൻസ് (എം.എസ്.ഷൈൻ), വരാൽ (കണ്ണൻ താമരക്കുളം), ത തവളയുടെ ത (ഫ്രാൻസിസ് ജോസഫ് ജീര), ഉല്ലാസം (ജീവൻ ജോജോ), ബർമുഡ (ടി.കെ.രാജീവ്കുമാർ), കോളജ് ക്യൂട്ടീസ് (എ കെ ബി കുമാർ), നോർമൽ (പ്രതീഷ് പ്രസാദ്), വെള്ളരിപ്പട്ടണം (മഹേഷ് വെട്ടിയാർ), നോക്കുകുത്തി (ശേഖരിപുരം മാധവൻ), കൂൺ (അനിൽകുമാർ നമ്പ്യാർ).
 

English Summary: Mammootty, Vincy Alosius win big at the Kerala State Film Awards 2022; List of all winners