സിനിമ ഹറാമാണ് എന്നു വിശ്വസിച്ചിരുന്ന കുടുംബത്തില്‍പെട്ടയാളാണ് എന്റെ വാപ്പ ഇസ്മയില്‍ ഹാജി. പക്ഷേ, ഉമ്മ സൈനബയുടെ വീട്ടുകാര്‍ സിനിമകളൊക്കെ കാണുന്ന കൂട്ടത്തിലാണ്. സ്‌കൂള്‍ അടയ്ക്കാന്‍ കാത്തിരിക്കും ഞങ്ങള്‍ ഉമ്മയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു പോകാന്‍. ഉമ്മയുടെ ഇളയ സഹോദരന്‍ യൂസഫ് മാമയാണ് ഞങ്ങളെ സിനിമ

സിനിമ ഹറാമാണ് എന്നു വിശ്വസിച്ചിരുന്ന കുടുംബത്തില്‍പെട്ടയാളാണ് എന്റെ വാപ്പ ഇസ്മയില്‍ ഹാജി. പക്ഷേ, ഉമ്മ സൈനബയുടെ വീട്ടുകാര്‍ സിനിമകളൊക്കെ കാണുന്ന കൂട്ടത്തിലാണ്. സ്‌കൂള്‍ അടയ്ക്കാന്‍ കാത്തിരിക്കും ഞങ്ങള്‍ ഉമ്മയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു പോകാന്‍. ഉമ്മയുടെ ഇളയ സഹോദരന്‍ യൂസഫ് മാമയാണ് ഞങ്ങളെ സിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ ഹറാമാണ് എന്നു വിശ്വസിച്ചിരുന്ന കുടുംബത്തില്‍പെട്ടയാളാണ് എന്റെ വാപ്പ ഇസ്മയില്‍ ഹാജി. പക്ഷേ, ഉമ്മ സൈനബയുടെ വീട്ടുകാര്‍ സിനിമകളൊക്കെ കാണുന്ന കൂട്ടത്തിലാണ്. സ്‌കൂള്‍ അടയ്ക്കാന്‍ കാത്തിരിക്കും ഞങ്ങള്‍ ഉമ്മയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു പോകാന്‍. ഉമ്മയുടെ ഇളയ സഹോദരന്‍ യൂസഫ് മാമയാണ് ഞങ്ങളെ സിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ ഹറാമാണ് എന്നു വിശ്വസിച്ചിരുന്ന കുടുംബത്തില്‍പെട്ടയാളാണ് എന്റെ വാപ്പ ഇസ്മയില്‍ ഹാജി. പക്ഷേ, ഉമ്മ സൈനബയുടെ വീട്ടുകാര്‍ സിനിമകളൊക്കെ കാണുന്ന കൂട്ടത്തിലാണ്. സ്‌കൂള്‍ അടയ്ക്കാന്‍ കാത്തിരിക്കും ഞങ്ങള്‍ ഉമ്മയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലേക്കു പോകാന്‍. ഉമ്മയുടെ ഇളയ സഹോദരന്‍ യൂസഫ് മാമയാണ് ഞങ്ങളെ സിനിമ കാണാന്‍ കൊണ്ടുപോയിരുന്നത്. മാമായ്ക്ക് സിനിമയ്ക്കു പോകാന്‍ അവസരം കിട്ടുന്നത് ഞങ്ങള്‍ ചെല്ലുമ്പോഴാണ്. അന്നു ഞങ്ങള്‍ മൂന്നു മക്കളേയുള്ളൂ. എന്റെ മൂത്ത സഹോദരി ഫാത്തിമ, ഇളയ സഹോദരന്‍ സലാഹുദ്ദീന്‍. 

സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

 

രാരിച്ചൻ എന്ന പൗരനിൽ പി.എ. ലത്തീഫ് (വലത്)
ADVERTISEMENT

തൃപ്പൂണിത്തുറ സെന്‍ട്രല്‍ തിയറ്ററിലാണ് ഞാന്‍ ആദ്യമായി സിനിമ കാണുന്നത്. ആ സിനിമ ഏതാണെന്നോ, അതില്‍ ആരൊക്കെ അഭിനയിച്ചിട്ടുണ്ടെന്നോ അന്നെനിക്ക് ഓര്‍മയില്ല. ഓര്‍മയില്‍ ആകെയുള്ളത് ഒരു ഷോട്ട് മാത്രം. ഒരു കാളവണ്ടി. പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു പയ്യന്‍ ആ കാളവണ്ടിയുടെ പിന്നാലെ ഓടുന്നു. ഓട്ടത്തിനിടെ കാൽ തെറ്റി വശത്തുള്ള വെള്ളമില്ലാത്ത തോട്ടിലേക്ക് അവന്‍ വീഴുന്നു. കാളവണ്ടി അകന്നു പോകുന്നു. ഈ ഒരു ദൃശ്യം മാത്രമാണ് എന്റെ ഓര്‍മയില്‍ ആകെയുള്ളത്. ഇതുമാത്രം വച്ച് സിനിമ കണ്ടുപിടിക്കുന്നത് എളുപ്പമല്ല. 

 

വര്‍ഷങ്ങള്‍ക്കുശേഷം ഞാനും ലാലും ഫാസില്‍ സാറിന്റെ അസിസ്റ്റന്റുമാരായി ജോലിക്കു കയറി. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന, ഞങ്ങള്‍ സംവിധാന സഹായികളായി ജോലി ചെയ്യുന്ന ആദ്യ സിനിമ ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്നു. പി.എ.ലത്തീഫ് ആണ് ഞങ്ങളുടെ പ്രൊഡക്‌ഷന്‍ എക്‌സിക്യൂട്ടീവ്. ഞാന്‍ ലത്തീഫിക്കയ്ക്ക് എന്റെ ഓര്‍മയിലെ ആ ദൃശ്യം വിവരിച്ചുകൊടുത്തു. 

 

ADVERTISEMENT

‘അതേത് സിനിമയായിരിക്കും എന്ന് വല്ല ഐഡിയയുമുണ്ടോ ലത്തീഫിക്ക?’

 

‘അത് ‘രാരിച്ചന്‍ എന്ന പൗരന്‍.’ ആ പയ്യന്‍ ഞാനല്ലേ. രാരിച്ചനായി അഭിനയിച്ചത് ഞാനല്ലേ!’

 

ADVERTISEMENT

അതെനിക്ക് വലിയ അദ്ഭുതമായി. ഞാന്‍ ആദ്യമായി കണ്ട സിനിമയിലെ നായകനാണു മുന്നില്‍ നില്‍ക്കുന്നത്. 

സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

 

ഞാന്‍, യൂസഫ് മാമ, എന്റെ സഹോദരി ഫാത്തിമ, എന്റെ ഉമ്മയുടെ ഇളയ സഹോദരി ചിന്നുമ്മ എന്നു ഞങ്ങള്‍ വിളിക്കുന്ന ബദര്‍. ഞങ്ങള്‍ നാലുപേരും കൂടിയാണ് ആ സിനിമ കാണാന്‍ പോയത്. തൊട്ടടുത്താണ് തിയറ്റര്‍. അതിനടുത്ത് ഒരു ഇന്ത്യന്‍ കോഫി ഹൗസ് ഉണ്ട്. കാപ്പിപ്പൊടി കമ്പനിയും. ആ ബസ് സ്റ്റോപ്പില്‍ നിന്നാല്‍ കാപ്പിപ്പൊടിയുടെ മണം മൂക്കിലടിക്കും. അതിനടുത്താണ് സെന്‍ട്രല്‍ തിയറ്റര്‍. അന്ന് തിയറ്ററുകളില്‍ മാറ്റിനി തുടങ്ങുന്നതിനു മുന്‍പു പാട്ടു വയ്ക്കും. അവിടെ പാട്ടിടുമ്പോള്‍ വീട്ടിലിരുന്നാല്‍ ഞങ്ങള്‍ക്കു കേള്‍ക്കാം. മിക്ക ദിവസവും ഒരേ പാട്ടുകള്‍. ഇന്ന പാട്ടു വയ്ക്കുമ്പോള്‍ ടിക്കറ്റ് കൊടുക്കാറായി എന്നു മാമായ്ക്ക് അറിയാം. അപ്പോള്‍ മാമ ഞങ്ങളെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങും. സിനിമകളോടുള്ള എന്റെ അടുപ്പം തുടങ്ങുന്നത് ആ പാട്ടുകളില്‍നിന്നായിരിക്കും ഒരുപക്ഷേ. 

 

ഇതൊക്കെയാണെങ്കിലും സിനിമയോടുള്ള ഇഷ്ടമല്ല, ഇടവേളയുടെ സമയത്ത് മാമ വാങ്ങിത്തരുന്ന ക്രഷ് എന്ന പാനീയമാണ് എന്നെ രണ്ടു മണിക്കൂര്‍ തിയറ്ററില്‍ പിടിച്ചിരുത്തുന്നത്. ഓറഞ്ച് നിറമുള്ള, മധുരമുള്ള ഒരുതരം ജ്യൂസ്. പോകപ്പോകെ ഭക്തകുചേല, കൃഷ്ണകുചേല തുടങ്ങിയ സിനിമകളൊക്കെ കണ്ടുതുടങ്ങിയപ്പോഴാണ് എനിക്കു സിനിമയോട് ഇഷ്ടം തോന്നിയത്. രണ്ടു കമ്പനികള്‍ വാശിക്കു നിര്‍മിച്ച സിനിമകള്‍. രണ്ടു സിനിമകളുടെയും കഥ ഒന്നാണ്. കുസൃതിക്കാരനായ കൃഷ്ണനോടും സിനിമാക്കഥകളോടും ഇഷ്ടം തുടങ്ങുന്ന സമയം അതാണ്. പിന്നെ അവധിക്കാലത്ത് ഉമ്മയുടെ വീട്ടിലേക്കു പോകുന്നതിന്റെ ഉദ്ദേശ്യം തന്നെ സിനിമ കാണലായി. 

 

തൃപ്പൂണിത്തുറ വടക്കേക്കോട്ടയില്‍ അന്ന് ശ്രീകല എന്നൊരു തിയറ്റര്‍ കൂടി ഉണ്ടായിരുന്നു. ഇന്ന് അതേപേരില്‍ ഒരു ഫ്ലാറ്റ് ആണ് അവിടെ. വീട്ടില്‍നിന്ന് ശ്രീകല തിയറ്ററിലേക്കു കുറച്ചു ദൂരമുണ്ട്. അതുകൊണ്ട് നേരത്തേ പോകും. അവിടെ കണ്ട സിനിമയാണു ‘കര്‍ണന്‍.’ ആ സിനിമ കണ്ട് സങ്കടപ്പെട്ടത് എനിക്കോര്‍മയുണ്ട്. മറ്റൊരു സിനിമ ‘പൂമ്പാറ്റ’യാണ്. കുട്ടികളുടെ കഥയാണത്. മരിച്ചുപോയ നടി ശോഭയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നെ കുസൃതിക്കുട്ടന്‍, അധ്യാപിക, ഭാര്യ, കാട്ടുതുളസി... ഇതൊക്കെ കണ്ട് തിയറ്ററില്‍ ഇരുന്നു ഞാന്‍ കരഞ്ഞു. 

 

യൂസഫ് മാമയ്ക്കു തമിഴ് സിനിമകളോടു വലിയ ഇഷ്ടമായിരുന്നു. അന്നു തമിഴില്‍ രഞ്ജന്‍ എന്നൊരു നടനുണ്ട്. ആക്‌ഷന്‍ ഹീറോ ആണ്. യൂസഫ് മാമയുടെ ആരാധനാപാത്രം. യൂസഫ് മാമ ഞങ്ങളെയും കൊണ്ട് രഞ്ജന്റെ സിനിമകള്‍ക്കും പോകും. അന്ന് ജെയിംസ് ബോണ്ടിനെപ്പോലൊരു ഹീറോ ആണ് രഞ്ജന്‍. വള്ളിയില്‍ തൂങ്ങിവന്ന് വില്ലന്‍മാരെ അടിച്ചു നിരത്തും. ഇതൊക്കെ വളരെ ആവേശത്തോടെയാണ് ഞാന്‍ കണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ആദ്യ ഹീറോ.

 

സിനിമ കഴിഞ്ഞുവന്നാല്‍ തെങ്ങോലകൊണ്ട് വാളുണ്ടാക്കി ഞാനും എന്റെ സഹോദരിയും യുദ്ധമാണ്. അന്ന് തൃപ്പൂണിത്തുറയിലെ വീടിനു തൊട്ട് ഒരു ചായ്പ് ഉണ്ട്. അവിടെ ഒരു മൂലയില്‍ അമ്മിക്കു തൊട്ടിപ്പുറത്തായി ഒരു കുടുക്കയില്‍ ഉമിക്കരി കെട്ടിത്തൂക്കിയിട്ടുണ്ട്. ചങ്ങലയിലാണ് ഈ കുടുക്ക കെട്ടിയിരിക്കുന്നത്. എല്ലാ ദിവസവും ഞാനീ ചങ്ങല വലിച്ച് ബലം പരിശോധിക്കും. ഇതു കാണുമ്പോഴൊക്കെ വീട്ടില്‍നിന്നു വഴക്കു കേള്‍ക്കും. എനിക്ക് രഞ്‌ജനെപ്പോലെ അതിലൊന്ന് തൂങ്ങി ആടണം. എന്നിട്ട് തിരിച്ചു സുരക്ഷിതമായി ലാന്‍ഡ് ചെയ്യണം. വീട്ടില്‍ ആരുമില്ലാത്ത ഒരു ദിവസം. ഞാന്‍ രണ്ടും കല്‍പിച്ച് ചങ്ങലയില്‍ തൂങ്ങി വേഗത്തില്‍ ആടി. അങ്ങോട്ടു പോകുന്ന ചങ്ങല അതേ സ്പീഡില്‍ തിരിച്ച് ഇങ്ങോട്ടും വരുമല്ലോ. അപ്പോള്‍ എനിക്കു സുരക്ഷിതമായി ഇറങ്ങാം. രഞ്ജന്‍ അങ്ങനെയാണ് ഇറങ്ങുന്നത്. പക്ഷേ, ഞാന്‍ തൂങ്ങി പകുതിവഴി ആയപ്പോഴേക്കും കൈ വേദനിച്ച് പിടിവിട്ടു. ദൂരെ ചെന്ന് വീണ്, എന്റെ കയ്യൊടിഞ്ഞു. 

 

വീട്ടുകാര്‍ മാറിമാറി ചോദിച്ചിട്ടും എങ്ങനെയാണ് കൈ ഒടിഞ്ഞതെന്നു ഞാന്‍ പറഞ്ഞില്ല. പക്ഷേ ഉമിക്കരിയിട്ടു വച്ച കുടുക്ക ആടുന്നത് എന്റെ സഹോദരി കണ്ടുപിടിച്ചു. 

സിദ്ദിഖ് ∙ഫയൽ ചിത്രം മനോരമ

 

‘ഇവന്‍ കുറെ ദിവസമായി ഇതില്‍ തൂങ്ങിയാടാന്‍ നോക്കുന്നു. അങ്ങനെ വീണതാകും.’

 

എല്ലാവരും കൂടി ചോദ്യം ചെയ്തപ്പോള്‍ എനിക്കു പിടിച്ചു നില്‍ക്കാന്‍ പറ്റിയില്ല. 

 

‘ഞാന്‍ രഞ്ജനെപ്പോലെ തൂങ്ങിയതാണ്.’

 

‘രഞ്ജനോ? അതാരാ?’ വല്യുപ്പ ചോദിച്ചു. വല്യുപ്പാക്കയ്ക്ക് രഞ്ജനെയൊന്നും അറിഞ്ഞുകൂടാ.

 

അപ്പോഴേക്കും യൂസഫ് മാമയ്ക്കു ടെന്‍ഷന്‍ തുടങ്ങി. ഞങ്ങളെയും കൊണ്ട് ആക്‌ഷന്‍ സിനിമകള്‍ക്കു പോകുന്ന കാര്യം വീട്ടില്‍ അറിയില്ല. യൂസഫ് മാമായ്ക്ക് അടി കിട്ടി. പിന്നീട് രഞ്ജന്റെ സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല. എങ്കിലും എന്റെ ജീവിതത്തിലേക്കു സിനിമ കടന്നുവന്നതും അഭിനയം കടന്നുവന്നതും അവിടെനിന്നാണ്. 

 

അതിനിടെ ഞങ്ങള്‍ വാപ്പയും ഉമ്മയും മക്കളും കൂടി പുല്ലേപ്പടിയില്‍നിന്നു കലൂരേക്കു താമസം മാറ്റി. അവിടെ മാതൃഭൂമിയുടെ പ്രസിനടുത്താണ് അശോക തിയറ്റര്‍. ആ തിയറ്ററും ഇന്നില്ല. അവിടെയും ഒരു ഫ്ലാറ്റ് ആണ്. അന്ന് തിയറ്ററിനു പുറത്തു നിന്നു സിനിമയുടെ ശബ്ദം കേള്‍ക്കും. ഫാനോ എയര്‍കണ്ടീഷനോ ഇല്ലാതിരുന്നതിനാല്‍ അവര്‍ ഫസ്റ്റ് ഷോയ്ക്ക് തിയറ്ററിന്റെ വാതിലുകള്‍ തുറന്നിടും. തിയറ്ററിന്റെ മെയിന്‍ ഗേറ്റില്‍ നിറയെ ആണി അടിച്ചതിന്റെ ദ്വാരങ്ങളുണ്ട്. ആ ദ്വാരങ്ങളിലൂടെ, തുറന്നിട്ട വാതിലുകള്‍ക്കപ്പുറം വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമയുടെ കുഞ്ഞു കഷണങ്ങള്‍ കണ്ട് ഞങ്ങള്‍ സന്തോഷിച്ചു. അതിനിടെ ബുക്കിങ് ക്ലാര്‍ക്ക് വന്ന് ഞങ്ങളെ ഓടിച്ചുവിടും. അയാള്‍ പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ വീണ്ടും തിരിച്ചുവരും. ഒന്നും കണ്ടില്ലെങ്കിലും ഡയലോഗ് വ്യക്തമായി കേള്‍ക്കാം. അപ്പോഴേക്കും സിനിമ അഡിക്‌ഷനായി മാറിയിരുന്നു.

 

പത്മ തിയറ്ററില്‍ ഇന്റര്‍വല്‍ സമയത്ത് സിനിമ ഇഷ്ടപ്പെടാതെ ഔട്ട്പാസ് വാങ്ങി പുറത്തുവരുന്നവരുടെ കയ്യില്‍നിന്ന് ആ പാസ് സംഘടിപ്പിച്ച് അകത്തു കയറുന്നതായിരുന്നു മറ്റൊരു പരിപാടി. മറ്റു ചിലപ്പോള്‍ ടിക്കറ്റെടുത്തു സിനിമയ്ക്കു കയറും. പക്ഷേ വീട്ടില്‍ പറയില്ല. അതുകൊണ്ട് ഇടവേളയെത്തുമ്പോള്‍ ഔട്ട്പാസെടുത്ത് പുറത്തുവരും. അത് കയ്യില്‍ വച്ച് അടുത്ത ദിവസം പോയി സിനിമയുടെ ബാക്കി കാണും. ചില ദിവസങ്ങളില്‍ പണികിട്ടും. നമ്മള്‍ ഇറങ്ങിപ്പോന്ന ദിവസം കിട്ടിയ ഔട്ട്പാസിന്റെ നിറമായിരിക്കില്ല അടുത്ത ദിവസത്തെ ഔട്ട്പാസിന്റേത്. പിന്നെ നിറമൊത്തുവരുന്ന ദിവസത്തേക്കായി കാത്തിരിക്കും. അപ്പോഴേക്കും സിനിമ മാറിപ്പോകും. അങ്ങനെ മറ്റേതെങ്കിലും സിനിമയുടെ രണ്ടാംഭാഗം കണ്ടു തൃപ്തിപ്പെടും. 

 

നമുക്കു രാരിച്ചനിലേക്കു തിരിച്ചുവരാം. ആദ്യമായി ഒരു സിനിമ തിയറ്ററില്‍ കാണുമ്പോള്‍ ഞാനൊരു സിനിമാക്കാരനാകുമെന്നോ ഇവരെയൊക്കെ ഒരിക്കലെങ്കിലും നേരില്‍ കാണുമെന്നോ കരുതിയിട്ടില്ല. പക്ഷേ, തീര്‍ത്തും യാദൃച്ഛികമായി ഇവരെല്ലാം എന്റെ ജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ട്. രാരിച്ചന്‍ എന്ന ലത്തീഫിക്കയെ കണ്ടതു പറഞ്ഞല്ലോ. രാരിച്ചനില്‍ അഭിനയിച്ച കെ.പി.ഉമ്മര്‍ എന്ന ഉമ്മൂക്കയും ‘നോക്കെത്താ ദൂരത്ത്’ എന്ന ചിത്രത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായി നേരില്‍ കണ്ട ഒരു സിനിമാക്കാരനും ഉമ്മൂക്ക തന്നെയാണ്. എറണാകുളത്തെ പത്മ ജംക്‌ഷനടുത്തുള്ള ഒരു കടയില്‍നിന്ന് എന്തോ വാങ്ങിക്കാന്‍ നില്‍ക്കുമ്പോഴാണത്. രണ്ടു കാറുകള്‍ വരുന്നു. അതില്‍ ഒരു കാർ വന്നു വളച്ച് ഞാന്‍ നില്‍ക്കുന്ന വശത്തുകൂടിയുള്ള റോഡിലേക്കു കയറി. ഞാന്‍ നോക്കുമ്പോള്‍ ആ അംബാസഡര്‍ കാറില്‍ വെളുത്തു തുടത്ത ഒരു മനുഷ്യന്‍. കാറിന്റെ ഗ്ലാസ് താഴ്ത്തി കൈ അതിനു മുകളില്‍ വച്ചാണ് ഇരിപ്പ്. കെ.പി.ഉമ്മര്‍! ഞാന്‍ അദ്ഭുതത്തോടെ നോക്കി. അദ്ദേഹം എന്നെയും നോക്കി. കാർ വേഗത്തില്‍ മുന്നോട്ടു പോയി. ആരെയെങ്കിലും ഒന്നു വിളിച്ച് കാണിക്കാന്‍ പോലും പറ്റിയില്ല. ‘നോക്കെത്താ ദൂര’ത്തിന്റെ സെറ്റില്‍ വച്ച് ഈ കഥ ഞാന്‍ ഉമ്മൂക്കയോടു പറഞ്ഞു. 

 

‘ഞാന്‍ ആദ്യമായി കാണുന്ന സിനിമാ നടന്‍ ഉമ്മൂക്കയാണ്.’

 

‘അതിന്റെ ഒരു ഐശ്വര്യം നിനക്ക് എപ്പോഴും ഉണ്ടാകും,’ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.

 

അതേ സിനിമയുടെ സെറ്റില്‍ വച്ചാണ് പപ്പിച്ചേച്ചിയെ ആദ്യമായി കാണുന്നത്. ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നു വിളിക്കുന്ന ലളിത, രാഗിണി, പത്മിനിമാരിലെ പത്മിനി. നദിയ മൊയ്തു അവതരിപ്പിക്കുന്ന ഗേളി എന്ന നായികയുടെ വല്യമ്മച്ചി കുഞ്ഞൂഞ്ഞാമ്മ എന്ന കഥാപാത്രം. അതിനു മുന്‍പ് മേരാ നാം ജോക്കര്‍ പോലുള്ള സിനിമകളിലൊക്കെ കണ്ട് ആരാധന തോന്നിയ നടിയാണ്. നടീനടന്‍മാര്‍ക്ക് തിരക്കഥ വായിച്ചു കൊടുക്കലും അവരെ ഡയലോഗ് പഠിപ്പിക്കലുമാണ് എന്റെ ജോലി. പപ്പിച്ചേച്ചി തിരക്കഥ അതുപോലെ പിന്തുടരുന്ന ആളാണ്. അതു ഞങ്ങള്‍ക്കും നിര്‍ബന്ധമാണ്. കാരണം, ഞാനും ലാലും ആദ്യമായി ഒരു സിനിമയുടെ ഭാഗമാകുകയാണ്. സ്‌ക്രിപ്റ്റ് തെറ്റിയാല്‍ എല്ലാം തെറ്റി എന്നു വിശ്വസിക്കുന്നവരാണു ഞങ്ങള്‍. അതില്‍ കുഞ്ഞൂഞ്ഞാമ മകള്‍ മണിക്കുട്ടിയെക്കുറിച്ചു വേദനയോടെ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെയാണ്:

 

‘പിന്നീട് ഞാനവളെ കണ്ടതേയില്ല.’

 

റിഹേഴ്‌സലിന്റെ സമയത്ത് പപ്പിച്ചേച്ചി പറഞ്ഞത്:

 

‘പിന്നീട് ഞാനവളെ കണ്ടിട്ടില്ല’ എന്നാണ്.

 

ഞാന്‍ തിരുത്തി: ‘ചേച്ചി, കണ്ടിട്ടില്ല എന്നല്ല. കണ്ടതേയില്ല എന്നാണ്.’

 

‘ഓക്കെ ഓക്കെ.’

 

പക്ഷേ, പിന്നീടും പപ്പിച്ചേച്ചി പറഞ്ഞത് ‘കണ്ടിട്ടില്ല’ എന്നുതന്നെയാണ്. 

 

നാലു തവണ റിഹേഴ്‌സല്‍ നടത്തിയപ്പോഴും ‘പിന്നീട് ഞാനവളെ കണ്ടിട്ടില്ല’ എന്നാണു ചേച്ചി പറഞ്ഞത്.

 

‘ചേച്ചി, കണ്ടതേയില്ല എന്നാണ്... കണ്ടിട്ടില്ല എന്നല്ല.’

 

ചേച്ചി എന്നെ തറപ്പിച്ചൊന്നു നോക്കി. ‘രണ്ടിനും ഒന്നു തന്നെയാണ് അര്‍ഥം.’

 

പിന്നീടു ഞാന്‍ തിരുത്താനോ തര്‍ക്കിക്കാനോ പോയില്ല. ചേച്ചിക്ക് ഇഷ്ടക്കേടായി എന്നെനിക്കു മനസ്സിലായി. ഫാസില്‍ സാറിനോടും ഞാനിക്കാര്യം പറഞ്ഞതുമില്ല.

 

ടേക്കെടുക്കുന്ന സമയത്തും ചേച്ചി ഉപയോഗിച്ചത് ‘കണ്ടിട്ടില്ല’ എന്ന വാക്കാണ്. 

 

ഞാന്‍ ചേച്ചിയെ തിരുത്താന്‍ ശ്രമിച്ചതൊന്നും ഫാസില്‍ സാര്‍ അറിഞ്ഞിട്ടില്ല. അദ്ദേഹം ചേച്ചിയോടു പറഞ്ഞു:

 

‘ചേച്ചി, കണ്ടിട്ടില്ല എന്നല്ല. കണ്ടതേയില്ല എന്നാണ്. അതില്‍ ചെറിയൊരു അര്‍ഥവ്യത്യാസം ഉണ്ട്. കണ്ടതേയില്ല എന്നു പറയുമ്പോള്‍ അതിലൊരു വേദനയുണ്ട്.’

 

ആ സമയത്ത് പപ്പിച്ചേച്ചി എന്നെ ഒന്നു നോക്കി. പിന്നീട് അവര്‍ ഡയലോഗ് ശരിയായി പറഞ്ഞു. എനിക്കും വലിയ സന്തോഷമായി. 

 

ആ സിനിമയില്‍ തിലകന്‍ ചേട്ടനും നെടുമുടി വേണുച്ചേട്ടനും ഉള്‍പ്പെടെ ഒരുപാട് മുതിര്‍ന്ന അഭിനേതാക്കളുണ്ടായിരുന്നു. വേണുച്ചേട്ടനെ പക്ഷേ, ഞാന്‍ ആദ്യമായി കണ്ടത് എറണാകുളം മറൈന്‍ ഡ്രൈവില്‍ പി.ഭാസ്‌കരന്‍ മാഷുടെ രജതജൂബിലി ആഘോഷിക്കുന്ന ചടങ്ങില്‍ വച്ചാണ്. ഒരുപാടു കലാകാരന്‍മാര്‍ പങ്കെടുത്ത വലിയ സംഗീത പരിപാടി. അന്ന് ഫാസില്‍ സാറും വേണുച്ചേട്ടനും അവിടെ മിമിക്രി അവതരിപ്പിക്കാന്‍ വന്നിരുന്നു. ഞാനന്ന് എട്ടിലോ ഒൻപതിലോ പഠിക്കുന്നു. സ്വന്തമായി ഒരു പാന്റ്സില്ലാത്തതിന്റെ സങ്കടം പിന്നീടു വലിയൊരു സന്തോഷമായി മാറിയ കഥയാണത്.