മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ തനിക്കായി ഒരു കസേര കിട്ടാറുണ്ടെന്നും അതാണ് ജീവിതത്തില്‍ നേടിയ ഏറ്റവും വലിയ സിംഹാസനമെന്നും നടന്‍ ടിനി ടോം. ജീവിതത്തിൽ ഭയം ഉള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയുമാണെന്നും അത് സ്നേഹം കൊണ്ടുള്ള ഭയമാണെന്നും ടിനി പറയുന്നു. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ തനിക്കായി ഒരു കസേര കിട്ടാറുണ്ടെന്നും അതാണ് ജീവിതത്തില്‍ നേടിയ ഏറ്റവും വലിയ സിംഹാസനമെന്നും നടന്‍ ടിനി ടോം. ജീവിതത്തിൽ ഭയം ഉള്ളത് ദൈവത്തിനെയും മമ്മൂട്ടിയെയുമാണെന്നും അത് സ്നേഹം കൊണ്ടുള്ള ഭയമാണെന്നും ടിനി പറയുന്നു. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിലാണ് ടിനി ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ADVERTISEMENT

‘‘പിറന്നാൾ ആശംസകൾ മമ്മുക്ക, മറന്ന് പോയതല്ല, മനഃപൂർവം വൈകിച്ചതാണ്. മറ്റുള്ളവർക്ക് മമ്മുക്ക എന്താണ് എന്നറിഞ്ഞിട്ട് കുറിക്കാം എന്ന് വച്ചു. എന്റെ വീട്ടിൽ ഉയരത്തിൽ തൂക്കി ഇട്ടിരിക്കുന്ന ചിത്രമാണ് ഇത്. അമ്മയാണ് വീട്ടിലെ ആദ്യത്തെ മമ്മുക്ക ഫാൻ. എല്ലാം ആദ്യം നമ്മൾ അറിഞ്ഞത് അമ്മമാരിൽ നിന്നും ആണല്ലോ. പിന്നീട് ഞാൻ കടുത്ത മമ്മുക്ക ഫാൻ ആയി.

ADVERTISEMENT

പഠിക്കുന്ന കാലത്തു മനോരമ ആഴ്ച പതിപ്പ് കാത്തിരിക്കുമായിരുന്നു, മമ്മുക്കയുടെ ആത്മ കഥ വായിക്കാൻ. എന്റെ ആദ്യ വായന ശീലം. ഇക്കയിലേക്കു അടുക്കാൻ സാധാരണക്കാരനായ എനിക്ക് ഒരു സാധ്യതയും ഇല്ല. പിന്നേ ഒരു ആവാഹനം ആയിരിന്നു, അനുകരിച്ചു ,അനുകരിച്ചു കൂടെ അഭിനയിച്ചു.

ADVERTISEMENT

പട്ടാളത്തിൽ പട്ടാഭിരാമിന്റെ കീഴിൽ പട്ടാളക്കാരൻ ആയി, പ്രാഞ്ചിയേട്ടനിൽ ചിറമേൽ ഫ്രാൻസിസിന്റെ ഡ്രൈവർ ആയി. ആ വണ്ടി ഓടിച്ചാണ് സിനിമയിൽ ഞാൻ കയറിയത്, അത് കൊണ്ട് ആരും എന്നേ തടഞ്ഞിട്ടില്ല. ഇനിയും ഒരുപാട് എനിക്ക് നേടാനുണ്ട് പക്ഷേ ഇപ്പോഴും മമ്മുക്കയുടെ അടുത്ത് ചെല്ലുമ്പോ എനിക്ക് ഒരു കസേര കിട്ടാറുണ്ട്, അതാണ് ഞാൻ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സിംഹാസനം...ജീവിതത്തിൽ ഭയം ഉള്ളത് രണ്ട്‌ പേരെ മാത്രം ദൈവത്തിനെയും മമ്മുക്കയയെയും. അതും സ്‌നേഹം കൊണ്ടുള്ള ഭയം. സിനിമാ മാത്രമല്ല എങ്ങിനെ ജീവിക്കണം എന്നും പഠിച്ചത് ഇക്കയിൽ നിന്നും ആണ്.’’–ടിനി ടോം പറഞ്ഞു.