ബോഡി ഷെയ്മിങ് നടത്തിയ അവതാരകന് കൃത്യമായ മറുപടി നൽകി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് തന്മയ സോൾ. ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തന്മയയ്ക്ക് ലഭിച്ചത്. എന്നാൽ, മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നൽകേണ്ടിയിരുന്നു എന്ന തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോഡി ഷെയ്മിങ് നടത്തിയ അവതാരകന് കൃത്യമായ മറുപടി നൽകി സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് തന്മയ സോൾ. ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം തന്മയയ്ക്ക് ലഭിച്ചത്. എന്നാൽ, മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയ്ക്ക് ആ പുരസ്കാരം നൽകേണ്ടിയിരുന്നു എന്ന തരത്തിൽ അഭിപ്രായം ഉയർന്നിരുന്നു. ഇതു പരാമർശിച്ചുകൊണ്ട് അവതാരകൻ ഉന്നയിച്ച ചോദ്യത്തിനാണ് തന്മയയുടെ കുറിക്കു കൊള്ളുന്ന മറുപടി.

തന്മയയുടെ വാക്കുകൾ: ‘‘കളിയാക്കലുകൾ എല്ലാവർക്കും കിട്ടില്ല. ഹൈറ്റിൽ നിൽക്കുന്നവർക്കേ അങ്ങനെയൊരു ഇമേജ് കിട്ടുള്ളൂ. അത്രയും ഹൈറ്റിലെത്തി എന്നു വേണമെങ്കിൽ എനിക്കു കരുതാം. ആ കളിയാക്കലുകളെ എനിക്ക് ഇങ്ങനെ വിചാരിക്കാം. അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്നത് വേസ്റ്റാണ്. എനിക്കു തോന്നുന്നില്ല സൗന്ദര്യം എന്നു പറയുന്നത് വെളുപ്പാണെന്ന്. ചേട്ടൻ പറഞ്ഞു, ഞാൻ നല്ലതല്ല... ഫെയർ ആയിരുന്നെങ്കിൽ അത്രയും നല്ലതായിരുന്നു എന്ന്. ജനങ്ങൾക്ക് ഓരോ അഭിപ്രായം കാണും. അവർക്ക് അതു പറയാനുള്ള വോയ്സ് ഉണ്ട്. പറയാനുള്ളവർ പറയട്ടെ. അത് എന്നെ ബാധിക്കില്ല. എനിക്കതു കേൾക്കാനും രസമുണ്ട്. എന്റെ ആഗ്രഹം മലയാളം സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കണം എന്നാണ്. ഹോളിവുഡിലെ ടിമോത്തി ഷാലമെയുടെ കൂടെ അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.’’

തന്മയയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ ചെറിയ പ്രായത്തിൽ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം അവർക്കുള്ള കാഴ്ചപ്പാട് അഭിനന്ദീയമാണെന്നാണ് കമന്റുകൾ.
 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT