പുരുഷത്വത്തിന്റെ അതിപ്രസരം കാരണം ‘ആർആർആർ’, ‘പുഷ്പ’ തുടങ്ങിയ സിനിമകൾ കണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ. മണിരത്നത്തിന് പുരുഷത്വ അജണ്ടയില്ലാത്തതുകാരണം ‘പൊന്നിയിൻ സെൽവൻ’ മുഴുവനായി കണ്ടുകൊണ്ടിരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിപുരുഷത്വം ആഘോഷിക്കുന്ന സിനിമകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുരുഷത്വത്തിന്റെ അതിപ്രസരം കാരണം ‘ആർആർആർ’, ‘പുഷ്പ’ തുടങ്ങിയ സിനിമകൾ കണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ലെന്ന് പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ. മണിരത്നത്തിന് പുരുഷത്വ അജണ്ടയില്ലാത്തതുകാരണം ‘പൊന്നിയിൻ സെൽവൻ’ മുഴുവനായി കണ്ടുകൊണ്ടിരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  അതിപുരുഷത്വം ആഘോഷിക്കുന്ന സിനിമകൾ പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിപ്പിക്കുമെന്നും അത്തരം സിനിമകൾ എത്ര സ്ത്രീകൾ ഇഷ്ടപ്പെടുമെന്ന് അറിയില്ലെന്നും താരം കൂട്ടിചേർത്തു.

ADVERTISEMENT

‘‘യുവതലമുറയിൽ നമ്മളേക്കാൾ കൂടുതൽ പരിണമിച്ചവരും കൂടുതൽ വിവരമുള്ളവരും കൂടുതൽ വിവേകശാലികളാണെന്നും എനിക്ക് ഉറപ്പുണ്ട്. ഒരു ത്രില്ലിനപ്പുറം ഇത്തരം സിനിമകൾ കാണുമ്പോൾ മറ്റെന്താണ് ലഭിക്കുകയെന്ന് എനിക്ക് ഊഹിക്കാനാകുന്നില്ല. ഞാൻ ‘ആർആർആർ’ കാണാൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല, ‘പുഷ്പ’ കാണാൻ ശ്രമിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല.

ADVERTISEMENT

പുരുഷന്മാരുടെ അരക്ഷിതാവസ്ഥ വർധിച്ചു വരികയാണ്. അതുകൊണ്ടാണ് അമിത പുരുഷത്വം പ്രകടമാക്കുന്ന സിനിമകൾ കൂടുതൽ ഉണ്ടാകുന്നത്.   അത്തരം സിനിമകൾ എത്ര സ്ത്രീകൾ ഇഷ്ടപ്പെടും?  ഇത്തരം സിനിമകൾ ആസ്വദിച്ചാൽ ആളുകൾക്ക് എന്ത് കിട്ടാനാണ്.  മാർവൽ യൂണിവേഴ്‌സുള്ള അമേരിക്കയിൽ പോലും ഇത് സംഭവിക്കുന്നു.  ഇന്ത്യയിലെ സിനിമകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.  എന്നാൽ ‘എ വെൻസ്‌ഡേ’ പോലെയുള്ള  സിനിമകളും പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്.  പൊന്നിയിൻ സെൽവൻ കണ്ടു.  മണിരത്‌നത്തിന് പ്രത്യേക അജണ്ടയൊന്നുമില്ല അതുകൊണ്ട് സിനിമ കണ്ടുകൊണ്ടിരിക്കാൻ സാധിച്ചു." നസീറുദ്ദീൻ ഷാ പറഞ്ഞു.

ADVERTISEMENT

ആർആർആർ, പുഷ്പ, പൊന്നിയിൻ സെൽവൻ എന്നിവ ബോസ്ക് ഓഫിസിൽ കോടികൾ നേടിയ പാൻ-ഇന്ത്യ സിനിമകളാണ്. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.