മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയത്. മക്കൾ പിറന്നശേഷം നയൻതാരയുടെയും വിഘ്നേശിന്റെയും ലോകം അവരാണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം വെളിപ്പെടുത്തി നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് മുഖം ആരാധകർക്കായി വെളിപ്പെടുത്തിയത്. മക്കൾ പിറന്നശേഷം നയൻതാരയുടെയും വിഘ്നേശിന്റെയും ലോകം അവരാണ്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇൻസ്റ്റ​ഗ്രാമിലേക്കുള്ള നയൻതാരയുടെ വരവുപോലും രണ്ട് മക്കൾക്കൊപ്പവുമുള്ള മാസ് വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരിക്കൽ പോലും മക്കളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ നയൻതാരയോ വിഘ്നേശ് ശിവനോ പങ്കിട്ടിരുന്നില്ല.

ADVERTISEMENT

ജയിലറിലെ മനോ​ഹരമായ ​ഗാനത്തിന്റെ അകമ്പടിക്കൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്. വിഘ്നേശ് ശിവൻ തന്നെയാണ് അച്ഛൻ-മക്കൾ സ്നേഹം വർണിക്കുന്ന പാട്ടിന്റെ വരികൾ സിനിമയ്ക്കായി എഴുതിയതും. മക്കളുടെ ചിത്രങ്ങൾക്കൊപ്പം സ്നേഹം നിറഞ്ഞൊരു കുറിപ്പും താരദമ്പതികൾ പങ്കിട്ടു. ‘‘എൻ മുഖം കൊണ്ട എൻ ഉയിർ... എൻ ​ഗുണം കൊണ്ട എൻ ഉലക്... ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു... എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു.

ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും... ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’’.–വിഘ്നേശ് ശിവൻ കുറിച്ചു.

ADVERTISEMENT

താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് ഉയിരിനും ഉലകത്തിനും പിറന്നാൾ ആശംസകളുമായി എത്തുന്നത്.

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. 

ADVERTISEMENT

ഷാറുഖ് ഖാൻ നായകനായ ‘ജവാൻ’ ആണ് നയൻതാരയുടേയി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് നടിയുടെ പുതിയ റിലീസ്.

English Summary: Nayanthara, Vignesh Shivan celebrate sons Uyir, Ulag's 1st birthday