കൊല്ലപ്പെട്ടവരുടെ, കൊന്നവരുടെ, കൊല്ലിച്ചവരുടെ കഥ പറഞ്ഞ് ടിനു പാപ്പച്ചൻ -കുഞ്ചാക്കോ ബോബൻ ടീമിന്‍റെ 'ചാവേർ' സിനിമാസ്വാദകർക്കിടയിൽ ചർച്ചയാകുന്നു. ടിനു ഒരുക്കിയ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ചാവേർ ദൃശ്യവിരുന്നാണെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. മറ്റൊരു 'സ്വാതന്ത്ര്യം അർദ്ധരാത്രി'യിലോ 'അജഗജാന്തര'മോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലപ്പെട്ടവരുടെ, കൊന്നവരുടെ, കൊല്ലിച്ചവരുടെ കഥ പറഞ്ഞ് ടിനു പാപ്പച്ചൻ -കുഞ്ചാക്കോ ബോബൻ ടീമിന്‍റെ 'ചാവേർ' സിനിമാസ്വാദകർക്കിടയിൽ ചർച്ചയാകുന്നു. ടിനു ഒരുക്കിയ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ചാവേർ ദൃശ്യവിരുന്നാണെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. മറ്റൊരു 'സ്വാതന്ത്ര്യം അർദ്ധരാത്രി'യിലോ 'അജഗജാന്തര'മോ അല്ല ചാവേർ, അതിൽ നിന്നെല്ലാം തികച്ചും വേറിട്ടുനിൽക്കുന്ന ചിത്രമാണെന്ന് നിരൂപകരും പ്രേക്ഷകരും ഒരേ സ്വരത്തിൽ പറയുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിന് പിന്നാലെ 'ചാവേറി'ന്‍റെ മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നു.

ഓരോ രംഗങ്ങളിലും സംവിധായകൻ കാതലായ നിർദ്ദേശങ്ങൾ കൊടുക്കുന്നതും അതനുസരിച്ച് താരങ്ങളുടെ പ്രകടനങ്ങളും ക്യാമറ നീക്കങ്ങളുമൊക്കെയാണ് വീഡിയോയിലുള്ളത്.  ടിനുവിന്‍റെ കയ്യൊപ്പ് പതിഞ്ഞ ഓരോ ഫ്രെയിമുകളുടേയും പിന്നണിയിൽ നടന്നതെന്തൊക്കെ കാര്യങ്ങളാണെന്ന് വിഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. 

ADVERTISEMENT

രാത്രിയുടെ നിശ്ശബ്‍ദതയിൽ നടക്കുന്ന അരുംകൊലയുടെ മേക്കിങ്, മുണ്ടും മടക്കികുത്തി വരുന്ന ചാക്കോച്ചന്‍റെ മാസ് പരിവേഷത്തിലുള്ള വരവിന്‍റെ ഷോട്ട് എടുത്തത്, തെയ്യത്തിന്‍റെ സീനുകളുടെ ചിത്രീകരണം, അരുൺ എന്ന കഥാപാത്രമായെത്തിയ അർജുന്‍റെ ജീവനുംകൊണ്ടുള്ള നെട്ടോട്ടം, കിരൺ എന്ന വേഷത്തിലെത്തിയ പെപ്പെയുടെ രാത്രിയിലെ സീനുകളുടെ മേക്കിങ്, ചടുലമായ ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണം തുടങ്ങിയവയാണ് മേക്കിങ് വിഡിയോയിലുള്ളത്.

രാഷ്ട്രീയവും തെയ്യവും ജാതി വിവേചനും പ്രണയവും സൗഹൃദങ്ങളും ഒക്കെ ഇഴപിരിഞ്ഞ് കിടക്കുന്ന ഗൗരവമാർന്ന പ്രമേയമാണ് ചർച്ച ചെയ്യുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായം നേടിയിരിക്കുകയാണ് അരുൺ നാരായൺ പ്രൊഡക്‌ഷൻസ്, കാവ്യ ഫിലിം കമ്പനി തുടങ്ങിയ ബാനറുകളിൽ എത്തിയിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.

English Summary:

Watch Chaaver Making Video