ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം വിവാഹനിശ്ചയത്തോടനുബന്ധിച്ച പാർട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരൻ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എൻഗേജ്മെന്റ് പാർട്ടി, ദുബായി ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായി എന്നീ ഹാഷ്ടാഗുകളും വിഡിയോയ്‌ക്കൊ‌പ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായിലെ സുഹൃത്തുക്കൾക്കൊപ്പം വിവാഹനിശ്ചയ പാർട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരൻ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എൻഗേജ്മെന്റ് പാർട്ടി, ദുബായ് ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായ് എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു.

സെപ്റ്റംബറിലാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് മീര നന്ദൻ വെളിപ്പെടുത്തുന്നത്. നാട്ടിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമയിൽനിന്നു കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, ശ്രിന്ദ എന്നിവരാണ് എത്തിയത്.

ADVERTISEMENT

ലണ്ടനി​ൽ ജനിച്ചു വളർന്ന ശ്രീജു അക്കൗണ്ടന്‍റാണ്. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുകുടുംബവും പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബായില്‍ എത്തുകയായിരുന്നു. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്ന് മീര പറഞ്ഞിരുന്നു.

അവതാരകയായി കരിയർ തുടങ്ങിയ താരമാണ് മീര. 2008ൽ ദിലീപിന്റെ നായികയായി ‘മുല്ല’യിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച മീര വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായി. 2009 ൽ വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്‍പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. 

ADVERTISEMENT

പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.  സിനിമയില്‍നിന്ന് ഇടവേളയെടുത്ത് റേഡിയോ ജോക്കിയായി ജോലി ചെയ്തുവരികയാണ് മീര ഇപ്പോൾ. 2017 നു ശേഷം ആറുവര്‍ഷത്തോളം മീര നന്ദൻ സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഈ വർഷം പുറത്തിറങ്ങിയ ‘എന്നാലും ന്റളിയാ’ എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മീര പ്രത്യക്ഷപ്പെട്ടിരുന്നു. കൊച്ചി എളമക്കര സ്വദേശിയാണ്.

English Summary:

Meera Nandan's engagement party at dubai