മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ അല്ലു അർജുൻ ഡല്‍ഹിയിലെത്തി. ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം ഹൈദരാബാദ് എയര്‍പോര്‍ട്ടിലെത്തിയ അല്ലുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അല്ലു അര്‍ജുന്‍റെ ബന്ധുവും നടനുമായ വരുണ്‍ തേജയുടെയും ലാവണ്യ ത്രിപാഠിയുടെയും വിവാഹത്തിന് മുന്‍പുള്ള ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അല്ലുവും സ്നേഹയും രാജ്യതലസ്ഥാനത്ത് എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പുഷ്പ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലു അർജുൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ബോക്സ് ഓഫിസില്‍ കലക്‌ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വന്‍ വിജയമാണ് 2021ല്‍ പുഷ്പ ദ് റൈസ് നേടിയത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് പുഷ്പ രാജ് എന്ന രക്തചന്ദന കൊള്ളക്കാരന്‍റെ വേഷത്തിലെത്തിയ അല്ലു അര്‍ജുനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരമെത്തിയത്.

ADVERTISEMENT

ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതിസനോണ്‍ (മിമി) എന്നിവരാണ് മികച്ച നടിമാർ. സഹനടന്‍- പങ്കജ് ത്രിപാഠി (മിമി) സഹ നടി- പല്ലവി ജോഷി (കശ്മീര്‍ ഫയല്‍സ്).

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് ചടങ്ങ് ആരംഭിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് സമ്മാനം. ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങും. 'ഹോം' ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. 

ADVERTISEMENT

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങും. കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച പരിസ്ഥിതി ചിത്രം.

English Summary:

Allu Arjun, wife Sneha Reddy off to Delhi to attend National Awards ceremony