സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്കെ’ ചിത്രീകരണം അവസാന ഘട്ടത്തിൽ. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിനു മാത്രം അണിയറക്കാർ ചിലവഴിച്ചത് ഒന്നര കോടി രൂപയാണ്. നാഗർകോവിലിൽ സെറ്റിട്ടു ചെയ്ത രംഗങ്ങൾ ഏഴു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജാശേഖറാണ് ആക്‌ഷൻ രംഗങ്ങൾക്ക് ചുക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്കെ’ ചിത്രീകരണം അവസാന ഘട്ടത്തിൽ. സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിനു മാത്രം അണിയറക്കാർ ചിലവഴിച്ചത് ഒന്നര കോടി രൂപയാണ്. നാഗർകോവിലിൽ സെറ്റിട്ടു ചെയ്ത രംഗങ്ങൾ ഏഴു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജശേഖറാണ് ആക്‌ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നചിത്രമാണ് ‘ജെഎസ്കെ’. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു.

ADVERTISEMENT

താരത്തിന്റെ ഇരുനൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് ജെഎസ്കെ. ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ, എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക്  ഗിരീഷ് നാരായണൻ, ആർട് ജയൻ ക്രയോൺ,കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊഡക്‌ഷൻ കൺട്രോളർ മുരുഗദാസ് മോഹൻ

ADVERTISEMENT

ഡിജിറ്റൽ മാർക്കറ്റിങ് ജയകൃഷ്ണൻ ആർ കെ, അനന്തു സുരേഷ് , വാർത്താ പ്രചരണം -വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Suresh Gopi plays David Abel Donovan in 'JSK'