69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി. ഹോം സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിൽനിന്ന് ഏറ്റുവാങ്ങുമ്പോൾ ഇന്ദ്രന്‍സിനും ‘ഹോം’ ടീമിനും അത് മധുര പ്രതികാരത്തിന്റെ നിമിഷം കൂടിയായി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബുവും സംവിധായകൻ റോജിൻ തോമസുമാണ് പുരസ്‌കാരം സ്വീകരിച്ചത്.

നേരത്തേ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് 'ഹോം' സിനിമയെ ഒഴിവാക്കിയതിൽ എതിർപ്പു പ്രകടിപ്പിച്ച് ഇന്ദ്രൻസ് രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു.

ഹോം സിനിമയ്ക്കു വേണ്ടി ദേശീയ പുരസ്കാരം സ്വീകരിക്കുന്ന വിജയ് ബാബു
ഹോം സിനിമയ്ക്കു വേണ്ടി ദേശീയ പുരസ്കാരം സ്വീകരിക്കുന്ന സംവിധായകൻ റോജിൻ തോമസ്
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വീകരിക്കുന്ന ഷാഹി കബീർ
ADVERTISEMENT

മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന് സംവിധായകൻ വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി. നിർമാതാക്കളായ ഉണ്ണി മുകുന്ദന്‍ ഫിലിംസിനു വേണ്ടി വേണ്ടി ഉണ്ണി മുകുന്ദന്റെ അച്ഛൻ മുകുന്ദന്‍ മഠത്തിപ്പറമ്പില്‍ പുരസ്കാരം ഏറ്റുവാങ്ങി.

'നായാട്ടി'ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച പരിസ്ഥിതി ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ആര്‍.ആര്‍ ആദര്‍ശ് സംവിധാനം ചെയ്ത 'മൂന്നാം വളവി'ന് സമ്മാനിച്ചു. 

മേപ്പടിയാൻ സിനിമയുടെ നിർമാതാക്കളായ ഉണ്ണി മുകുന്ദന്‍ ഫിലിംസ് ബാനറിനു വേണ്ടി വേണ്ടി ഉണ്ണി മുകുന്ദന്റെ അച്ഛൻ മുകുന്ദന്‍ മഠത്തിപ്പറമ്പില്‍ പുരസ്കാരം ഏറ്റുവാങ്ങുന്നു
മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്‍ ഏറ്റുവാങ്ങുന്നു
ADVERTISEMENT

മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി സോനു കെ.പി. ഏറ്റുവാങ്ങി. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം 'കണ്ടിട്ടുണ്ടോ' എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസ് സ്വീകരിച്ചു.

English Summary:

69th National Film Awards: President honours winners