54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാളം ചിത്രങ്ങൾ തിരഞ്ഞെടുത്തു. മലയാള സിനിമയായ 'ആട്ടം' ആണ് ഇന്ത്യൻ പനോരമയിലെ ഉ​ദ്ഘാടന ചിത്രം. വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രംആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്തണിയുടെ ‘2018’, മമ്മൂട്ടിയും ജ്യോതികയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാളം ചിത്രങ്ങൾ തിരഞ്ഞെടുത്തു. മലയാള സിനിമയായ 'ആട്ടം' ആണ് ഇന്ത്യൻ പനോരമയിലെ ഉ​ദ്ഘാടന ചിത്രം. വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രംആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്തണിയുടെ ‘2018’, മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ, ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം, രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്', ​ഗണേഷ് രാജിന്റെ പൂക്കാലം എന്നിവയാണ് ഗോവയിൽ പ്രദർശിപ്പിക്കുന്ന മലയാള സിനിമകൾ. 

മുഖ്യധാരാ സിനിമയിൽ 2018 ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി. ഗുൽമോഹർ (ഹിന്ദി), പൊന്നിയിൻ സെൽവൻ 2, സിർഫ് ഏക് ബന്ധ കാഫി േഹ, ദ് കേരള സ്റ്റോറി എന്നിവയാണ് മുഖ്യധാരാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മറ്റ് സിനിമകൾ.

ADVERTISEMENT

25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാ​ഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്. ഫീച്ചർ സിനിമകളിൽ അഞ്ച് സിനിമകൾ മുഖ്യധാരാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ആനന്ദ​ ജ്യോതി സംവിധാനം ചെയ്ത 'ശ്രീ രുദ്രം' ഇടം നേടി.

ഹിന്ദിയിൽ നിന്ന് വിവേക് അ​ഗ്നിഹോത്രിയുടെ വാക്സിൻ വാർ, സുദീപ്തോ സെന്നിന്റെ 'ദ് കേരള സ്റ്റോറി' എന്നീ ശ്രദ്ധേയ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്. തമിഴിൽ നിന്നും വെട്രിമാരന്റെ 'വിടുതലെെ'യും മണിരത്നത്തിന്റെ 'പൊന്നിയൻ സെൽവൻ 2'ഉം പ്രദർശിപ്പിക്കുന്നുണ്ട്. നവംബർ 20 മുതൽ 28 വരെ ​ഗോവയിലാണ് 54-ാമത് ചലച്ചിത്ര മേള നടക്കുന്നത്.

English Summary:

Indian Panorama IFFI 2023: Six Malayalam films selected for screening