നടൻ സുരേഷ് ഗോപിയെ പിന്തുണച്ച് നടനും സംവിധായകനുമായ മേജർ രവി. സുരേഷ് ഗോപിയെപ്പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് മേജർ രവി ചോദിക്കുന്നു. നിങ്ങൾക്കു വേണ്ടത് മാപ്പ് അല്ല സീറ്റ് ആണെന്നും മേജർ രവി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകയോട് നടൻ സുരേഷ് ഗോപി അപമര്യാദയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സുരേഷ് ഗോപിയെ പിന്തുണച്ച് നടനും സംവിധായകനുമായ മേജർ രവി. സുരേഷ് ഗോപിയെപ്പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് മേജർ രവി ചോദിക്കുന്നു. നിങ്ങൾക്കു വേണ്ടത് മാപ്പ് അല്ല സീറ്റ് ആണെന്നും മേജർ രവി കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകയോട് നടൻ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു സംവിധായകൻ.

‘‘സുരേഷ് ഗോപി.... ശരിയാണ് വളരെ വൃത്തികെട്ടവൻ... പിതൃ തുല്യൻ എന്നും പറഞ്ഞ് എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈകടത്തിയ ആൾ. അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ, അതുപോലെ ഉള്ള പല ജീവിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ട ആൾ. തന്റെ പ്രിയപ്പെട്ട മോളുടെ മരണശേഷം ആ കുട്ടിയുടെ പേരിൽ തുടങ്ങിയ ചാരിറ്റബിൾ ട്രസ്റ്റ്.... അയ്യേ ആള് ശരിയല്ല. 

ADVERTISEMENT

നാട്ടുകാരേ, ഈ കേരളത്തിൽ തന്നെയാണ് ഒരു പാവപ്പെട്ട ജനസമ്മതനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർ ഉണ്ടായിരുന്നത്. അദ്ദേഹത്തെ പറ്റി പറഞ്ഞ അപവാദങ്ങളും അദ്ദേഹത്തിനുണ്ടാക്കിയ ചീത്തപ്പേരുകളും ഇതിന്റെ ഒന്നും ഏഴ് അയലത്ത് വരൂല്ല. അന്നും ഒരു അവതാരം ഇറങ്ങി. പിന്നെ നിരങ്ങി. നിങ്ങൾ ഒന്നും മറക്കണ്ട. ഇതിനെല്ലാം മറുപടി അദ്ദേഹത്തിന്റെ മരണത്തിനുശേഷം ജനങ്ങൾ കൊടുത്തു. 

എന്തായാലും ഇത് ചെയ്തിരിക്കുന്നവരെ ഞാൻ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കൊക്കെ സുരേഷിനെ പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നു ? കഷ്ടം.. ചെയ്തത് തെറ്റാണെന്ന് തോന്നിയതുകൊണ്ട് മാപ്പ് ചോദിച്ചു... നിങ്ങൾ വിട്ടില്ല. കാരണം നിങ്ങൾക്ക് മാപ്പ് അല്ലല്ലോ വേണ്ടത്. സീറ്റ് അല്ലേ വേണ്ടത്... ആ കൂട്ടത്തിൽ കുറെ നാഷനൽ സെക്യൂരിറ്റിയെ ബാധിക്കുന്ന വാർത്തകൾ മുക്കാനും സാധിച്ചു. പാവം ജനങ്ങൾ. എല്ലാവർക്കും നമസ്കാരം. ജയ്ഹിന്ദ്.’’–മേജർ രവി പറഞ്ഞു.

English Summary:

Major Ravi Support Actor Suresh Gopi