ഇന്ത്യ–ന്യൂസീലാൻഡ് സെമി ഫൈനലിലെ ഹീറോ മുഹമ്മദ് ഷമിയെ പ്രശംസിച്ച് നടൻ ഷമ്മി തിലകൻ പങ്കുവച്ച ഡയലോഗ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ‘ഷമ്മി ഹീറോയാടാ’ എന്ന കുമ്പളങ്ങി നൈറ്റ് സിനിമയിലെ ഡയലോഗ് ആണ് ഷമിയുടെ ചിത്രത്തിന് അടിക്കുറിപ്പായി ഷമ്മി തിലകൻ നൽകിയത്. തന്റെ പേരിനോട് സാമ്യമുള്ള മുഹമ്മദ് ഷമിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ–ന്യൂസീലൻഡ് സെമി ഫൈനലിലെ ഹീറോ മുഹമ്മദ് ഷമിയെ പ്രശംസിച്ച് നടൻ ഷമ്മി തിലകൻ പങ്കുവച്ച ഡയലോഗ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ. ‘ഷമ്മി ഹീറോയാടാ’ എന്ന കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ഡയലോഗാണ് ഷമിയുടെ ചിത്രത്തിന് അടിക്കുറിപ്പായി ഷമ്മി തിലകൻ നൽകിയത്.

തന്റെ പേരിനോട് സാമ്യമുള്ള മുഹമ്മദ് ഷമിയുടെ പ്രകടനത്തെ വാഴ്ത്തി ഷമ്മി തിലകൻ ഇതിനു മുമ്പും എത്തിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ ഷമിയുടെ പ്രകടനത്തെ അഭിനന്ദിച്ചാണ് താരം എത്തിയത്. ‘‘കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കുന്നവൻ ഹീറോ..! അതിപ്പോ ഒരു "M" കുറഞ്ഞു പോയാലും ഷമി ഹീറോ തന്നെയാടാ.’’–ഷമ്മി തിലകൻ കുറിച്ചു. അന്ന് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ഷമി സ്വന്തമാക്കിയിരുന്നു.

ADVERTISEMENT

ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷമി, ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റതിനെ തുടർ‌ന്നാണ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. അവഗണനയെ കഴിവുകൊണ്ട് നേരിട്ട് തിരിച്ചുവരവ് നടത്തിയ ഷമിയെ സ്വന്തം ജീവിതം കൊണ്ട് ബന്ധിപ്പിക്കുന്നതായിരുന്നു ഷമ്മി തിലകന്റെ വാക്കുകളെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

ഷമിയും ഷമ്മിയും ഹീറോ ആണെന്നും രണ്ടു പേർക്കും പകരം വയ്ക്കാൻ മറ്റാരുമില്ലെന്നുമായിരുന്നു പ്രേക്ഷകരുടെ കമന്റുകൾ.

English Summary:

Shammy Thilakan Praises Mohammed Shami