സെൽഫി എടുക്കാൻ വന്ന ചെറുപ്പക്കാരനോട് അവജ്ഞയോടെ പെരുമാറി എന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ വിഡിയോയ്ക്ക് വിശദീകരണവുമായി നടി സാനിയ ഇയ്യപ്പൻ. അടുത്തിടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ഉണ്ടായെന്നും ആ സംഭവത്തിനു ശേഷം പലരും തനിക്ക് പിന്തുണ നൽകിയില്ലെന്നും സാനിയ പറയുന്നു. എല്ലാ മനുഷ്യരെയും പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെൽഫി എടുക്കാൻ വന്ന ചെറുപ്പക്കാരനോട് അവജ്ഞയോടെ പെരുമാറി എന്ന തരത്തിൽ പ്രചരിക്കുന്ന വൈറൽ വിഡിയോയ്ക്ക് വിശദീകരണവുമായി നടി സാനിയ ഇയ്യപ്പൻ. അടുത്തിടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ഉണ്ടായെന്നും ആ സംഭവത്തിനു ശേഷം പലരും തനിക്ക് പിന്തുണ നൽകിയില്ലെന്നും സാനിയ പറയുന്നു.  എല്ലാ മനുഷ്യരെയും പോലെ തനിക്കും സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട് അത് തനിക്ക്  മാത്രമേ മനസ്സിലാകൂ.  ആരെയും വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ പ്രവൃത്തികൊണ്ട് ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും സാനിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.   

‘‘ഈയിടെ ഒരു വ്യക്തിയോട് ഞാൻ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും അതിൽ ചില വ്യക്തികൾ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തിൽ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിൽ ഒട്ടും മറക്കാൻ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിനുശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.  എല്ലാം ഞാൻ ഉള്ളിലൊതുക്കിയെങ്കിലും, ഓരോ തവണയും മനസ്സിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു.

ADVERTISEMENT

ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാൽ, ഇതിന്റെ ഗൗരവം എല്ലാവർക്കും ഒരുപോലെയല്ലന്ന സത്യവും ഞാൻ മനസ്സിലാക്കുന്നു.  ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  അബദ്ധവശാൽ ഞാൻ അങ്ങനെ ചെയ്തെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസ്സിലാക്കിയതിന് നന്ദി.’’–സാനിയ ഇയ്യപ്പൻ കുറിച്ചു.

അടുത്തിടെ മഞ്ചേരിയിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെ ഒരു ആരാധകൻ സാനിയയ്‌ക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയാണ് വിവാദമായ സംഭവം നടന്നത്.  ആരാധകന്‍ എടുക്കുന്ന സെല്‍ഫിയിലേക്ക് അദ്ദേഹത്തിന്‍റെ സുഹൃത്ത് കൂടി കടന്നു നിൽക്കാൻ ശ്രമിക്കുന്നതും സാനിയ അനിഷ്ടം പ്രകടമാക്കുന്നതുമാണ് വിഡിയോയിൽ ദൃശ്യമാകുന്നത്.  വിഡിയോ വൈറൽ ആയതോടെ സാനിയ്ക്കെതിരെ രൂക്ഷമായ വിമർശനമുയർന്നു.  

ADVERTISEMENT

മുമ്പൊരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് സാനിയ ഇയ്യപ്പനു നേരെ ചിലരിൽ നിന്നും മോശമായ അനുഭവം ഉണ്ടായത് വലിയ വാർത്തയായിരുന്നു. അന്നത്തെ സംഭവത്തില്‍ മനസാന്നിധ്യം കൈവിടാതെയുള്ള നടിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തുകയും ചെയ്തു.

English Summary:

Saniya Iyappan reacts on viral selfie video with her fan