നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ശ്രീകുമാരൻ തമ്പിയുടെ ഭാര്യ രാജിയെയും നടി കലാരഞ്ജിനിയെയും ഭാഗ്യലക്ഷ്മിക്കൊപ്പം ചിത്രത്തിൽ കാണാം. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. പ്രേംനസീറിന്റെ വാക്കുകൾ കേട്ട് ഭാഗ്യലക്ഷ്മിക്ക് നാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ശ്രീകുമാരൻ തമ്പിയുടെ ഭാര്യ രാജിയെയും നടി കലാരഞ്ജിനിയെയും ഭാഗ്യലക്ഷ്മിക്കൊപ്പം ചിത്രത്തിൽ കാണാം. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. പ്രേംനസീറിന്റെ വാക്കുകൾ കേട്ട് ഭാഗ്യലക്ഷ്മിക്ക് നാണം വരുന്നതുപോലുണ്ടെന്നായിരുന്നു ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്.

1972ൽ പി.എൻ. സുന്ദരം സംവിധാനം ചെയ്ത അപരാധി എന്നസിനിമയിൽ പ്രേംനസീറിന്റെ മകളായി അഭിനയിച്ച കുട്ടിക്ക് ശബ്ദം നൽകിയാണ് ഭാഗ്യലക്ഷ്മി ഡബ്ബിങ് രംഗത്തേക്കു കടക്കുന്നത്. ആർട്ടിസ്റ്റായി മാറി. പിന്നീട് കത്ത്‌, ഹമീദ്‌ കാക്കശേരിയുടെ ‘മനസ്സ്’ എന്നീചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 

ADVERTISEMENT

1978ൽ ജെ വില്യംസിന്റെ മദാലസയിലും 1980ൽ ഭരതന്റെ ചാമരത്തിലുംഭാഗ്യലക്ഷ്മി അഭിനയിച്ചു. തുടർന്ന് 1980ൽ സൂര്യദാഹത്തിലും 81ൽ മനസ്സിന്റെതീർഥയാത്രയിലും ദേവന്റെ നായികയായും 82ൽ തായമ്പകയിൽ മുകേഷിന്റെ നായികയായും അഭിനയിച്ചെങ്കിലും തന്റെ തന്നെ താൽപര്യക്കുറവുകൊണ്ട് അഭിനയംഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

1978ൽ അശോക്‌കുമാർ-മോഹൻലാൽ ‘തിരനോട്ട’ത്തിലാണ് ഭാഗ്യലക്ഷ്മി ആദ്യമായി നായികയ്ക്ക് ശബ്ദംകൊടുക്കുന്നത്. രേണു ചന്ദയാണ്‌ ശബ്ദം സ്വീകരിച്ചതെങ്കിലും നിർഭാഗ്യവശാൽചിത്രം റിലീസ് ചെയ്തില്ല. പിന്നീട് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ നായികസംസാരിക്കുന്ന ആദ്യചിത്രമായി പുറത്തുവന്നത് അന്തരിച്ച ജയൻ അവസാനമായിഅഭിനയിച്ച ‘കോളിളക്കം’ എന്ന സിനിമയിലാണ്. പിന്നീട് മലയാളത്തിലെ പ്രശസ്ത നടികളായിരുന്ന കാർത്തിക, രേവതി, നദിയാമൊയ്തു, അമല, പാർവ്വതി, ഉർവശി, ശോഭന, സംയുക്താ വർമ മുതൽ നയൻതാരവരെയുള്ളവർക്കെല്ലാം ഭാഗ്യലക്ഷ്മിയായിരുന്നു ശബ്ദം നൽകിയത്.

ADVERTISEMENT

2013ൽ ഭാഗ്യലക്ഷ്മി വീണ്ടും അഭിനയരംഗത്തെത്തി. പാ.വ, ഒരു മുത്തിശ്ശി ഗദ, പ്രേമാഞ്ജലി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

English Summary:

Bhagyalakshmi share old picture with Prem Nazir