മോഹൻലാല്‍–ജീത്തു ജോസഫ് ചിത്രം ‘നേര്’ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ഗ്രൂപ്പുകളിലാണ് ഇതു സംബന്ധിച്ച വാർത്തകൾ വരുന്നത്. നടി അനശ്വര രാജനും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയെന്നുഴുതിയ നേരിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാല്‍–ജീത്തു ജോസഫ് ചിത്രം ‘നേര്’ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയതായി റിപ്പോർട്ടുകൾ. മോഹൻലാൽ ഫാൻസ് ഗ്രൂപ്പുകളിലാണ് ഇതു സംബന്ധിച്ച വാർത്തകൾ വരുന്നത്. നടി അനശ്വര രാജനും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയെന്നുഴുതിയ നേരിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ഈ നേട്ടം. ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘ഒടിയൻ’ എന്നീ മോഹൻലാൽ ചിത്രങ്ങളും നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി.

ADVERTISEMENT

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റ്. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തിനും നേര് സാക്ഷ്യം വഹിച്ചു. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നായിരുന്നു ആദ്യ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമായത്. ഇമോഷനൽ കോർട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതിൽ ജീത്തു നൂറ് ശതമാനം വിജയിച്ചുവെന്നും പ്രേക്ഷകർ പറയുന്നു. 

കോടതിയും വ്യവഹാരവും  നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നു. അതോടൊപ്പം ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ADVERTISEMENT

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ.

English Summary:

Neru box office collection: The Legal thriller enters the 100-crore club