‘‘താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്’’– തേന്മാവിൻ കൊമ്പത്ത് സിനിമയിലെ പപ്പുവിന്റെ ഡയലോഗ് കടമെടുത്ത് ‘ഞാൻ ആരാണെന്ന’ ചോദ്യത്തിന് മറുപടിയുമായി നടി ലെന. എല്ലാവരുടെയും ജീവൻ ഒന്നാണെന്നും വിവിധ രൂപവും മനസ്സുമായി ജനിക്കുന്നതാണെന്നും ലെന പറയുന്നു. എല്ലാവരുടെയും

‘‘താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്’’– തേന്മാവിൻ കൊമ്പത്ത് സിനിമയിലെ പപ്പുവിന്റെ ഡയലോഗ് കടമെടുത്ത് ‘ഞാൻ ആരാണെന്ന’ ചോദ്യത്തിന് മറുപടിയുമായി നടി ലെന. എല്ലാവരുടെയും ജീവൻ ഒന്നാണെന്നും വിവിധ രൂപവും മനസ്സുമായി ജനിക്കുന്നതാണെന്നും ലെന പറയുന്നു. എല്ലാവരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്’’– തേന്മാവിൻ കൊമ്പത്ത് സിനിമയിലെ പപ്പുവിന്റെ ഡയലോഗ് കടമെടുത്ത് ‘ഞാൻ ആരാണെന്ന’ ചോദ്യത്തിന് മറുപടിയുമായി നടി ലെന. എല്ലാവരുടെയും ജീവൻ ഒന്നാണെന്നും വിവിധ രൂപവും മനസ്സുമായി ജനിക്കുന്നതാണെന്നും ലെന പറയുന്നു. എല്ലാവരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്’’– തേന്മാവിൻ കൊമ്പത്ത് സിനിമയിലെ പപ്പുവിന്റെ ഡയലോഗ് കടമെടുത്ത് ‘ഞാൻ ആരാണെന്ന’ ചോദ്യത്തിന് മറുപടിയുമായി നടി ലെന. എല്ലാവരുടെയും ജീവൻ ഒന്നാണെന്നും വിവിധ രൂപവും മനസ്സുമായി ജനിക്കുന്നതാണെന്നും ലെന പറയുന്നു. എല്ലാവരുടെയും ഉള്ളിലിരിക്കുന്ന ജീവനെയാണ് താൻ ദൈവം എന്ന് വിളിക്കുന്നത്. ഒരു ചോദ്യം ചോദിക്കുമ്പോൾ അതിന് ഉത്തരം അറിയാത്തവർ പ്രകടിപ്പിക്കുന്ന വികാരമാണ് ഈഗോ, അതുകൊണ്ട് അറിയാത്ത കാര്യങ്ങൾ അറിയാൻ ശ്രമിക്കണമെന്ന് ലെന പറയുന്നു. ‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ ഡയലോഗ് തന്നെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടെന്നും നിങ്ങൾ ആരാണെന്ന് അറിയില്ലെങ്കിൽ തന്നെ സമീപിച്ചാൽ പറഞ്ഞു തരാമെന്നും ലെന പറയുന്നു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സംസാരിക്കുകയായിരുന്നു നടി.

‘‘എന്റെ ശരീരം, എന്റെ മനസ്സ് എന്ന് പറയുന്നത് ആരാണെന്ന് അറിയില്ലെങ്കിൽ നൂറു ശതമാനം സമാധാനം ആർക്കും ഉണ്ടാകില്ല. ‘താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്’ എന്ന തേന്മാവിൻ കൊമ്പത്തിലെ ഡയലോഗ് കേട്ടപ്പോള്‍ ഞാൻ ഇരുന്നു കാര്യമായി ചിന്തിച്ചു, ഇതിൽ എന്തോ കാര്യം ഉണ്ടല്ലോ എന്ന്. നമ്മൾ എല്ലാവരും നമ്മളെ ഞാൻ എന്നാണ് വിളിക്കുന്നത്. എന്റെ ശരീരം, എന്റെ മനസ്സ് എന്ന് പറയുന്നത് ആരാണെന്നു ചോദിച്ചാൽ നമ്മൾ പറയും ഞാൻ ആണെന്ന്. ഓരോ ശരീരത്തിനും ഉള്ളിൽ ഇരിക്കുന്നത് ആരാണോ അവരാണ് പറയുന്നത് ഇത് ഞാൻ ആണെന്ന്. ഈ ഒരൊറ്റ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ എല്ലാറ്റിനും ഉത്തരമായി. 

ADVERTISEMENT

അതാണ് ഇംഗ്ലിഷിൽ ‘ഐ’ എന്ന് അവകാശപ്പെടുന്നത്. ഞാൻ ആരാണെന്ന ചോദിക്കാൻ ആദ്യം നമ്മെ പഠിപ്പിച്ചത് രമണ മഹർഷിയാണ്. രമണ മഹർഷിയോട് ആര് എന്തു ചോദിച്ചാലും പുള്ളി ചോദിക്കും ആരാണ് ഇത് ചോദിക്കുന്നതെന്ന്. ഇതിനു ഉത്തരം കിട്ടാതെ കുറേപ്പേർ മരിച്ചുപോയിട്ടുണ്ട്. ഇത് ഒന്നുകൂടി ലളിതമാക്കാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചു, എന്നിട്ടാണ് എന്റെ പുസ്തകത്തിൽ അഞ്ച് ഡബ്ല്യു (who, what, when, where, why) ആക്കിയത്. നിങ്ങൾ ആരാണെന്നു ചോദിക്കുമ്പോൾ ഒരാളെ വ്യക്തിപരമായി ആക്രമിക്കുന്നതായിട്ടാണ് തോന്നുന്നത്. അത് മാറ്റി, എല്ലാം ഒരൊറ്റ ഞാൻ അല്ലേ എന്ന് ചോദിച്ചാൽ പ്രശ്നം തീർന്നു. 

നിങ്ങൾ ആരാണ് എന്ന ചോദ്യം മാറ്റി നിങ്ങൾ എന്താണ് എന്നാക്കാം. സ്വയം ചോദിക്കേണ്ടത് ഞാൻ ആരാണ് എന്നല്ല, ഞാൻ എന്താണ് എന്നാണ്. ‘‘ഞാൻ എന്ന വാക്ക് എന്താ’’ ആ ഒരു നിലപാട് എടുത്താൽ നമ്മൾ റിലാക്സ്ഡ് ആകും. ചോദ്യം വ്യക്തിപരവുമല്ലാതെയാകും. ചോദ്യം വ്യക്തിപരം ആകുമ്പോഴാണ് ഈഗോ ഉണ്ടാകുന്നത്. ഈഗോ അറിവില്ലായ്മ ആണ്. ഒരാൾക്ക് ഒരു കാര്യം അറിയില്ലെങ്കിൽ അയാൾ പ്രതിരോധത്തിലാകും. എന്നോട് ആ ചോദ്യം ചോദിക്കേണ്ട, എനിക്കിഷ്ടമല്ല എന്ന് പറയും. കാരണം ഉത്തരം അറിയില്ല. നമുക്ക് എന്തൊക്കെ കാര്യങ്ങൾ അറിയില്ല എന്നുണ്ടോ, അതൊക്കെ ചോദിക്കുമ്പോൾ ഈഗോ വരും. നമുക്ക് ഒരു കാര്യം അറിയില്ലെങ്കിൽ അത് മനസ്സിലാക്കാൻ ശ്രമിക്കണം. അപ്പോൾ നമ്മുടെ അറിവില്ലായ്മ കുറയും, നമ്മുടെ ഈഗോ കുറയും. 

ADVERTISEMENT

ഞാൻ എന്ന് പറഞ്ഞാൽ ജീവൻ. ഞാൻ ജീവനാകുന്നു. ഞാൻ തന്നെയാണ് എല്ലാ മനസ്സുകളെയും ശരീരത്തെയും ചലിപ്പിക്കുന്നത്. ഞാൻ ആ ശരീരത്തിൽനിന്ന് മാറിക്കഴിഞ്ഞാൽ ആ ശരീരത്തെ നശിപ്പിക്കേണ്ടി വരും. അപ്പോൾ നമ്മൾ നമ്മുടെ ശരീരമല്ല, നമ്മൾ നമ്മുടെ മനസ്സല്ല, നമ്മൾ ജീവനാണ്. നമ്മളെ നശിപ്പിക്കാൻ കഴിയില്ല. ഞാൻ ആ ജീവനെയാണ് ദൈവം എന്ന് വിളിക്കുന്നത്. നമ്മൾ എല്ലാവരും പല രൂപത്തിൽ ജീവനാണ്. ഒരു രൂപം മറ്റൊരു രൂപം പോലെയല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ഒന്നും ഒരുപോലെ അല്ല. കാരണം ജീവൻ ആവർത്തിക്കുന്നില്ല. ജീവന് പല തരത്തിലുള്ള രൂപവും മനസ്സുമാണ് ആവശ്യം. അതിനു വേണ്ടിയിട്ടാണ് ഇവിടെ രൂപമെടുക്കുന്നത്. 

എല്ലാവരും ഒരുപോലെ ആകാനല്ല, ആ രൂപത്തെപ്പോലെ ആകാൻ വേണ്ടിയാണ് രൂപമെടുക്കുന്നത്. ആ ജീവൻ ആയി ജീവിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ജീവന് ജീവൻ എന്തെന്ന് അറിയണമെങ്കിൽ ഒരു രൂപം വേണം അതിലൂടെ ജീവിക്കണം. നമ്മൾ എല്ലാവരും ജീവിക്കാൻ വേണ്ടി രൂപമെടുത്ത ജീവനാണ്. ഞാൻ അങ്ങനെയാണ് എന്നെ മനസ്സിലാക്കിയിട്ടുള്ളത്. ഇനി നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിങ്ങൾ എന്നോട് ചോദിക്ക് അപ്പൊ ഞാൻ ആരാണെന്നു പറഞ്ഞു തരുമ്പോൾ എല്ലാവർക്കും മനസ്സിലാകും നമ്മൾ എല്ലാവരും ഒരേ ഒരേ ജീവന്റെ പല രൂപങ്ങളാണെന്ന്.’’–ലെനയുടെ വാക്കുകൾ.

English Summary:

Lenaa at the Kerala Literature Festival,