അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ജയ് ശ്രീറാം വിളിക്കുന്ന ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ വിഡിയോ വൈറലാകുന്നു. ഇന്നു നടന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ഒരുദിവസം മുമ്പേ തന്നെ കങ്കണ അയോധ്യയിലെത്തിയിരുന്നു. ഞായറാഴ്ച അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലെത്തിയ താരം ചൂലെടുത്ത് ക്ഷേത്രത്തിന്‍റെ തറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ ജയ് ശ്രീറാം വിളിക്കുന്ന ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ വിഡിയോ വൈറലാകുന്നു.  ഇന്നു നടന്ന പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ഒരുദിവസം മുമ്പേ തന്നെ കങ്കണ അയോധ്യയിലെത്തിയിരുന്നു.  ഞായറാഴ്ച അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലെത്തിയ താരം ചൂലുമായി ക്ഷേത്രത്തിന്‍റെ തറ വൃത്തിയാക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.  അതിനു പിന്നാലെയാണ് വലിയ ആവേശത്തോടെ ജയ് ശ്രീറാം വിളിക്കുന്ന വിഡിയോ കങ്കണ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

ഓറഞ്ച് നിറത്തിലുള്ള ബ്ലൗസും ഓഫ് വൈറ്റ് പട്ടുസാരിയും കൂളിങ് ഗ്ളാസുമണിഞ്ഞാണ് കങ്കണ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയത്. കഴിഞ്ഞ ദിവസവും പട്ടുസാരിയും നിറയെ ആഭരണങ്ങളും കൂളിങ് ഗ്ലാസും ധരിച്ചാണ് ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ കങ്കണ ശുചീകരണം നടത്തിയത്.

ADVERTISEMENT

ഈ ശുചിത്വ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് മറ്റുള്ളവരെയും ഇതിന്‍റെ ഭാഗമാകുന്നതിന് പ്രേരിപ്പിക്കാൻ ആഗ്രഹിക്കുന്നെന്നും അയോധ്യയിലെ പ്രാണപ്രതിഷ്ഠ അടുക്കുന്തോറും നഗരത്തിൽ ഉത്സവാന്തരീക്ഷമാണെന്നും കങ്കണ പറഞ്ഞിരുന്നു. 

ബോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നും നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആയുഷ് മാൻ ഖുറാന, രാം ചരൺ, രൺദീപ് ഹൂഡ, പവൻ കല്യാൺ തുടങ്ങിയവര്‍  പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

English Summary:

Kangana Ranaut chants ‘Jai Shri Ram’ at Ram Mandir ceremony