അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അംബേദ്കറുടെ പ്രസം​ഗം പങ്കുവച്ച് നടൻ ഷെയ്ൻ നി​ഗം. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം നടന്ന ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് അംബേദ്കർ നടത്തിയ പ്രസം​ഗത്തിന്റെ ഒരു ഭാ​ഗമാണ് ഷെയ്ൻ പോസ്റ്റ് ചെയ്തത്. 'നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അംബേദ്കറുടെ പ്രസം​ഗം പങ്കുവച്ച് നടൻ ഷെയ്ൻ നി​ഗം. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കുശേഷം നടന്ന ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട് അംബേദ്കർ നടത്തിയ പ്രസം​ഗത്തിന്റെ ഒരു ഭാ​ഗമാണ് ഷെയ്ൻ പോസ്റ്റ് ചെയ്തത്. 'നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം’ എന്നാണ് പ്രസം​ഗശകലത്തിന് പത്രവാര്‍ത്തയിൽ നൽകിയിരിക്കുന്ന തലക്കെട്ട്.

‘‘ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉൽക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കൾ പുതിയ രൂപങ്ങളിൽ വരാം. ജാതിയുടെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ രാഷ്ട്രീയപാ ർടികൾ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയവിശ്വാസങ്ങളിൽ ഏറ്റുമുട്ടാൻ പോകുന്നു. അവരുടെ വിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളിൽ അവരുടെ വിശ്വാസത്തെ സ്ഥാപിക്കുമോ? എന്നാൽ, ഒരു കാര്യം ഞാൻ വ്യക്തതയോടെ പറയാം. നമ്മുടെ രാഷ്ട്രീയപാർടികൾ രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നന്നേക്കുമായി നഷ്ടപ്പെടും. ഇതു നമ്മൾ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നൽകി സ്വാതന്ത്ര്യത്തെ നാം കാത്തുസൂക്ഷിക്കണം.’’–എന്നാണ് ഷെയ്ൻ പങ്കുവെച്ച അംബേദ്കറുടെ പ്രസം​ഗത്തിലെ ഭാ​ഗം.

ADVERTISEMENT

അതേസമയം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി ആഷിഖ് അബു, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിലൂടെ എത്തിയിരുന്നു. ‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു ഇവർ പങ്കുവച്ചത്.

‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേർത്താണു പാർവതി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു.

English Summary:

Shane Nigam shared Ambedkar speech