വേർപാടിന്റെ 33 ാം വർഷം. ഇന്ന് ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്. പക്ഷേ എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങൾ ഉണ്ട്‌. അതിൽ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരൻ, സംവിധായകൻ പത്മരാജൻ സാറിന്റെ വേർപാട്. 1991 ജനുവരി

വേർപാടിന്റെ 33 ാം വർഷം. ഇന്ന് ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്. പക്ഷേ എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങൾ ഉണ്ട്‌. അതിൽ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരൻ, സംവിധായകൻ പത്മരാജൻ സാറിന്റെ വേർപാട്. 1991 ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേർപാടിന്റെ 33 ാം വർഷം. ഇന്ന് ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്. പക്ഷേ എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങൾ ഉണ്ട്‌. അതിൽ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരൻ, സംവിധായകൻ പത്മരാജൻ സാറിന്റെ വേർപാട്. 1991 ജനുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേർപാടിന്റെ 33 ാം വർഷം. ഇന്ന് ജനുവരി 24. നഷ്ടം നവംബറിന്റേതായാലും ജനുവരിയുടേതായാലും നഷ്ടം തന്നെയാണ്. അവനവന്റെ നഷ്ടങ്ങൾ എല്ലാവർക്കും വലുതാണ്. പക്ഷേ  എല്ലാവരും ഒരുപോലെ വലുതാണ് എന്നു കരുതുന്ന ചില നഷ്ടങ്ങൾ ഉണ്ട്‌. അതിൽ ഒന്നാണ് മലയാളികളുടെ പ്രിയ കഥാകാരൻ, സംവിധായകൻ പത്മരാജൻ സാറിന്റെ വേർപാട്.

1991 ജനുവരി ‘ഭരതം’ പടത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഞങ്ങൾ കോഴിക്കോടുണ്ട്‌. തിരക്കഥയിൽ  വന്ന ഒരു മാറ്റം കാരണം പറഞ്ഞ തിയതിക്ക് പടം തുടങ്ങാൻ കഴിഞ്ഞില്ല. ഒരാഴ്ച താമസിച്ചാണ് തുടങ്ങിയത്. ഷൂട്ടിങ്ങിനു റെഡിയായി വന്ന എല്ലാവരും മഹാറാണിയിൽ താമസിക്കുന്നു. ഒരു ദിവസം രാവിലെ സെവൻ ആർട്സ് വിജയകുമാർ സാർ എന്നെ വിളിച്ചു. ‘‘പെട്ടെന്ന് രണ്ടു കാർ വരാൻ പറയണം, സിദ്ധാർഥനും വരൂ’’, ഇതും പറഞ്ഞ് അദ്ദേഹം തിരക്കിട്ടു താഴേക്കു നടന്നു കൂടെ ഞാനും. താഴെ സിബിമലയിൽ സാറും ആനന്ദകുട്ടേട്ടനും റെഡി ആയി നിൽപുണ്ടായിരുന്നു. ഒരു കാർ ലാലേട്ടനു വേണ്ടി മഹാറാണിയിൽ നിർത്തിയിട്ടു. മറ്റൊന്നിൽ ഞങ്ങൾ പാരമൗണ്ട് ടൗറിലേക്കു പുറപ്പെട്ടു.

ADVERTISEMENT

ഹോട്ടലിൽ പത്മരാജൻ സാറിന്റെ മുറിയിലെത്തി. ബെഡിൽ പാതി അടഞ്ഞ മിഴികളുമായി ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു പത്മരാജൻ സാർ. ഞങ്ങൾ റൂമിൽ എത്തി അൽപസമയത്തിനുള്ളിൽ ലാലേട്ടൻ പിവിഎസ് ഹോസ്പിറ്റലിലെ ഡോക്ടറുമായി വന്നു. നിസ്സഹായരായിരുന്നു എല്ലാവരും.

പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാരും ശോകമൂകരായി. ഗുഡ് നൈറ്റ്‌ മോഹൻസർ, നിതീഷ് ഭരദ്വാജ്, ഗാന്ധിമതി ബാലേട്ടൻ എല്ലാരും വിങ്ങിപൊട്ടലിന്റെ വക്കത്തായിരുന്നു. ലാലേട്ടന്റെ നേതൃത്വത്തിൽ പിന്നീട് കാര്യങ്ങൾ വളരെ പെട്ടെന്നു നടന്നു. നിയമപരമായ കാര്യങ്ങൾക്കും മഹാറാണിയിലെ പൊതുദർശനത്തിനും ശേഷം നഗരം തങ്കളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരന് വിട നൽകി. ലാലേട്ടനടക്കം പ്രമുഖർ അനുഗമിച്ചു. ആംബുലൻസ് അകലെ മാഞ്ഞു പോകുമ്പോൾ പത്മരാജൻ സാറിന്റെ പല കഥാപാത്രങ്ങളും മനസ്സിൽ തെളിഞ്ഞു വന്നു ..

ADVERTISEMENT

തൂവാനതുമ്പികളിലെ  മണ്ണാർത്തോടി ജയകൃഷ്ണൻ, ക്ലാര, കൂടെവിടെയിലെക്യാപ്റ്റൻ തോമസ്, ഇതാ ഇവിടെവരെയിലെ വിശ്വനാഥൻ, പൈലി, അമ്മിണി, മൂന്നാംപക്കത്തിലെ അപ്പൂപ്പൻ, കവല, പെരുവഴിയമ്പലത്തിലെ രാമൻ, ദേശാടനക്കിളികരയാറില്ലയിലെ നിമ്മി, ശാലിനി എന്റെ കൂട്ടുകാരിയിലെ ശാലിനി, നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ  സോളമൻ, പോൾ പൈലോക്കാരൻ, സോഫിയ, അപരനിലെ വിശ്വനാഥൻ, കാണാമറയത്തിലെ റോയ് വർഗീസ്, കരിയിലകാറ്റുപോലെയിലെ അച്യുതൻകുട്ടി, ഹരികൃഷ്ണൻ, തകരയിലെ ചെല്ലപ്പനാശാരി,തകര, കള്ളൻ പവിത്രനിലെ പവിത്രൻ, സീസണിലെ ജീവൻ, രാപ്പാടികളുടെ ഗാഥയിലെ ഗാഥ, രതിനിർവേദത്തിലെ രതിച്ചേച്ചി അങ്ങനെ പലരും..

പ്രണയവും രതിയും പകയും പ്രതികാരവും ഇത്ര മനോഹരമായി സമന്വയിപ്പിച്ച തിരക്കഥാകൃത്തുക്കൾ നമുക്കധികം ഉണ്ടായിട്ടില്ല. ഭൂമിയിൽ താൻ വിട്ടു പോകുന്ന പ്രിയപ്പെട്ടവർക്കായി  ഒരു പാട് ബാക്കി വച്ചിട്ടാണ് ഈ നക്ഷതങ്ങളുടെ കാവൽക്കാരൻ പോയ്മറഞ്ഞത്. ചെറുകഥകൾ, നോവലുകൾ, തിരക്കഥകൾ, സിനിമകൾ... അങ്ങനെ ഒരുപാട്.

ADVERTISEMENT

‘ഞാൻ ഗന്ധർവൻ’ എന്റെ ഗുരുനാഥൻ മോഹനേട്ടൻ വർക്ക്‌ ചെയ്ത സിനിമയാണ്. ഞാനും കുറച്ചു ദിവസം അതിൽ വർക്ക്‌ ചെയ്തിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മോഹനേട്ടൻ എന്നെ മോഹനേട്ടന്റെ വേറൊരു പടത്തിനു അയച്ചു. ഗന്ധർവൻ സിനിമയുടെ പ്രമോഷൻ വർക്കുകളുടെ ഭാഗമായാണ് പത്മരാജൻ സാറും ടീമും കോഴിക്കോട് എത്തിയത്.

രാത്രിയിൽ നഗരത്തിലെ ഒരു തിയറ്ററിൽ ഗന്ധർവൻ പ്രത്യക്ഷപ്പെട്ടശേഷം റൂമിൽ വന്നു കിടന്നതായിരുന്നു എല്ലാരും. പിന്നീട് നടന്നതാണ് ഞാൻ ആദ്യം വിശദീകരിച്ചത്.

ഞാൻ ഗന്ധർവൻ സിനിമയുടെ അവസാന ഭാഗങ്ങളിൽ ഒരു അശരീരി ഉണ്ട്‌. ആ അശരീരി കേട്ടു കൊണ്ടായിരിക്കാം പത്മരാജൻ സാറും ടീമും തിയറ്റർ വിട്ടത്. ‘‘സൂര്യ സ്പർശമുള്ള പകലുകളിൽ ഇനി നീ ഇല്ല.പകലുകൾ നിന്നിൽ നിന്നും ചോർത്തി കളഞ്ഞിരിക്കുന്നു.ചന്ദ്രസ്പർശമുള്ള രാത്രികളിലും നിനക്കുള്ളത് ഇന്നത്തെ രാത്രി മാത്രം. ഈ രാത്രിയുടെ 17 ാമതെ കാറ്റു വീശുമ്പോൾ നീ ഭൂമിയിൽ നിന്ന് യാത്രയാകും ഒന്നിനും നിന്നെ തിരിച്ചു വിളിക്കാനാവില്ല’’.... രാധാലക്ഷ്മിചേച്ചിയുടെ പൊട്ടിക്കരച്ചിലിനോ.. അനന്തപദ്മനാഭന്റെ ഹൃദയഭേദകമായ  നിലവിളിക്കോ.. മകളുടെ നെഞ്ചുപൊട്ടിയുള്ള വിലാപത്തിനോ.. ഒന്നിനും.

English Summary:

Sidhu Panakkal remembering P Padmarajan