‘സദാനന്ദന്റെ സമയം’ എന്ന ചിത്രത്തിൽ കാവ്യ മാധവന്റെയും ദിലീപിന്റെയും മക്കളായി ഗോപിക അനിലും സഹോദരി കീർത്തനയും അഭിനയിച്ചിട്ടുണ്ടോ? പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിൽ നിന്നും പങ്കുവച്ചൊരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ സംശയങ്ങൾക്കിടവച്ചത്. കാവ്യയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സദാനന്ദന്റെ സമയം’ എന്ന ചിത്രത്തിൽ കാവ്യ മാധവന്റെയും ദിലീപിന്റെയും മക്കളായി ഗോപിക അനിലും സഹോദരി കീർത്തനയും അഭിനയിച്ചിട്ടുണ്ടോ? പ്രശസ്ത സിനിമാ ഫൊട്ടോഗ്രഫർ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിലെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ സംശയങ്ങൾക്കിടവച്ചത്. കാവ്യയ്ക്കും ദിലീപിനുമൊപ്പമിരിക്കുന്ന ഗോപികയെയും കീർത്തനയെയും ചിത്രത്തില്‍ കാണാം. ലൊക്കേഷൻ ‘സദാനന്ദന്റെ സമയം’ എന്ന സിനിമയുടെ സെറ്റ് ആണെന്നതും വ്യക്തം.

കീർത്തന അനിൽ ആണ് ദിലീപ്, കാവ്യാ മാധവൻ ദമ്പതികളുടെ മകളായി ‘സദാനന്ദന്റെ സമയം’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അക്കു അക്ബർ ആയിരുന്നു സംവിധായകൻ. അന്ന് ഗോപിക സെറ്റിൽ എത്തിയപ്പോൾ ജയപ്രകാശ് എടുത്ത ചിത്രമാണിത്.

ADVERTISEMENT

‘‘2003ൽ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്തൊരു ചിത്രമാണിത്. അന്നത്തെ ചിത്രങ്ങൾ തിരഞ്ഞപ്പോൾ, കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ ഗോപികയും സിനിമയിൽ കാവ്യ–ദിലീപിന്റെ മകളായി അഭിനയിച്ച കീർത്തനയും ഉള്ള ഒരു ഫോട്ടോ ആണ്. അന്ന് ലൊക്കേഷനിൽ വന്നപ്പോൾ കാവ്യയുടെയും ദിലീപിന്റെയും കൂടെ എടുത്തത്. എന്റെ ഫോട്ടോ ശേഖരത്തിൽ നിന്നും.’’–ജയപ്രകാശിന്റെ വാക്കുകള്‍.

‘ബാലേട്ടൻ’ എന്ന സിനിമയില്‍ മോഹൻലാലിന്റെയും ദേവയാനിയുടെയും മക്കളായി ഗോപികയും കീർത്തനയും വേഷമിട്ടിരുന്നു. ‘ബാലേട്ടൻ’ റിലീസ് ചെയ്ത അതേ വർഷം തന്നെയാണ് ‘സദാനന്ദന്റെ സമയവും’ തിയറ്ററിലെത്തിയത്. ഇതിൽ സൗമ്യ മോൾ എന്ന വേഷമായിരുന്നു കീർത്തനയുടേത്.

ADVERTISEMENT

അനിൽ കുമാർ, ബീന ദമ്പതികളുടെ മക്കളാണ് ഗോപികയും കീർത്തനയും. കീർത്തന സീരിയലിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മുതിർന്ന ശേഷം ചേച്ചി ഗോപികയാണ് സീരിയൽ രംഗത്തു നിറഞ്ഞുനിന്നത്. സാന്ത്വനം എന്ന സീരിയിലൂടെ ഗോപിക നിരവധി ആരാധകരെയും സ്വന്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഗോപികയുടെയും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം.

English Summary:

Gopika Anil, Keertha Anil throwback picture with Dileep and Kavya Madhavan