പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ ടീസർ എത്തി. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകിയാണ് ടീസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ ടീസർ എത്തി. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിർമാണം. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകിയാണ് ടീസർ എത്തിയിരിക്കുന്നത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ADVERTISEMENT

മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെ തിയറ്ററുകളിൽ എത്തിക്കുന്നത്. റെക്കോർഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിന്റെ മാർക്കറ്റിങ് പാർട്ണർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതസംവിധാനം അമൃത് രാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം, ആർട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്‌ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോഷ്യേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് ബിജിത്ത്, പർച്ചേസിങ് മാനേജർ ജയറാം രാമചന്ദ്രൻ, വരികൾ ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി വിപിൻ നായർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ.

ADVERTISEMENT

ത്രിൽസ് രവി ത്യാഗരാജൻ, കളറിസ്റ്റ് ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്സ്, ടൈറ്റിലർ ജെറി, സബ് ടൈറ്റിൽസ് വിവേക് രഞ്ജിത്ത്, പ്രമോ കട്സ് കട്‌സില്ല പി ആർ ഓ ആതിര ദിൽജിത്, ഓഡിയോ പാർട്ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാഴ്‌സ് ഫിലിം.