സൂപ്പർഹിറ്റ് സംവിധായകൻ എസ്.എസ്. രാജമൗലിയെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് നടൻ സംഗീത് പ്രതാപ്. സിനിമയില്‍ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് സംഗീത്. തെലുങ്കിലെത്തിയപ്പോൾ അമലിനു പകരം അമൂൽ എന്നായി. രാജമൗലിയെ വീട്ടിൽ വിളിച്ചിരുന്നത് അമൂൽ എന്നായിരുന്നുവെന്നും അതാണ് തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് സംവിധായകൻ എസ്.എസ്. രാജമൗലിയെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് സംഗീത് പ്രതാപും ശ്യാം മോഹനും. സിനിമയില്‍ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് സംഗീത്. തെലുങ്കിലെത്തിയപ്പോൾ അമലിനു പകരം അമൂൽ എന്നായി. ആ പേരുമായി തനിക്കൊരു ബന്ധമുണ്ടെന്ന് സിനിമയുടെ വിജയാഘോഷ വേളയിൽ രാജമൗലി വെളിപ്പെടുത്തി. ആദി എന്ന കഥാപാത്രത്തെയാണ് ശ്യാം മോഹൻ പ്രേമലുവിൽ അവതരിപ്പിച്ചത്. 
 
സിനിമയ്ക്ക് ഇത്രയും ആവേശകരമായ പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സംഗീത് പറയുന്നു. തെലുങ്കിൽ എന്റെ കഥാപാത്രത്തിന്റെ പേര് അമൂൽ ബേബി എന്നാണ്. രാജമൗലി സാറിന്റെ അങ്കിൾ അദ്ദേഹത്തെ അമൂൽ എന്നാണ് വിളിച്ചിരുന്നത്. സർ സ്റ്റേജിൽ 20 മിനിറ്റോളം നിന്ന് പ്രേമലുവിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും തമാശകളെക്കുറിച്ചും വിശദമായി സംസാരിച്ചു. വ്യക്തിപരമായി ഞങ്ങൾക്കെല്ലാവർക്കും ഒരു പ്രത്യേക അനുഭവമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രേക്ഷകരുടെ പ്രതികരണവുമെന്ന് സംഗീത് പ്രതാപ് പറയുന്നു. 

ADVERTISEMENT

"ബാഹുബലി കാണുമ്പോൾ, ആ സിനിമയിലെ പലരെയും നമുക്ക് ഏതെങ്കിലും സിനിമയിൽ കണ്ടു പരിചയമുള്ളവരായിരുന്നു. എന്നാൽ, പ്രേമലുവിലെ ആരെയും ഇവർക്ക് മുൻപരിചയമില്ല. എന്നിട്ടും, ഞങ്ങളുടെ പ്രകടനങ്ങളെ അവർ ഇഷ്ടപ്പെടുന്നു. അവർക്ക് ഞങ്ങളുടെ കഥാപാത്രങ്ങൾ കണക്ട് ആകുന്നു. ഞങ്ങളുടെ ചെറിയ തമാശകളിൽ ആർത്തു ചിരിക്കുന്നു. ഒരു സ്ഥലത്ത് പ്രേക്ഷകരോട് ആരെയാണ് അവർക്ക് സിനിമയിൽ ഏറെ ഇഷ്ടപ്പെട്ടതെന്നു ചോദിച്ചപ്പോൾ ഒരുപാടു പേർ ജെ.കെ എന്നു വിളിച്ചു പറഞ്ഞു. അപ്പോൾ തന്നെ, മറ്റൊരു വിഭാഗം ആർപ്പു വിളികളോടെ പറഞ്ഞു, അമൂൽ ബേബി! 'എന്റമ്മേ' എന്ന ഫീലായിരുന്നു എനിക്ക്. ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല," സംഗീത് പറ‍ഞ്ഞു. 

സംഗീതസംവിധായകൻ കീരവാണിക്ക് മുൻപിൽ മലയാളം പാട്ടു പാടിയാണ് ശ്യാം മോഹൻ വിജയാഹ്ലാദം പങ്കുവച്ചത്. സൂര്യമാനസം എന്ന സിനിമയിൽ കീരവാണി ഈണമിട്ട 'തരളിതരാവിൻ' എന്ന ഗാനം രാജമൗലിക്കും കീരവാണിക്കും മുൻപിൽ ശ്യാം ആലപിച്ചു. കരഘോഷങ്ങളോടെയാണ് സദസ് ശ്യാമിന്റെ പാട്ടിനെ സ്വീകരിച്ചത്. 

ADVERTISEMENT

‘പ്രേമലു’ തെലുങ്ക് പതിപ്പ് വിതരണത്തിനെടുത്തത് രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ്. കാർത്തികേയ ആദ്യമായി വിതരണത്തിനെടുത്ത ഒരു സിനിമ കൂടിയായിരുന്നു പ്രേമലു. തെലുങ്ക് പതിപ്പും വലിയ വിജയമാണ് നേടിയത്. ഇതിനോടനുബന്ധിച്ചു നടത്തിയ വിജയാഘോഷവേളയിലാണ് രാജമൗലി പ്രേമലു അണിയറ പ്രവർത്തകരെ പ്രശംസിച്ചെത്തിയത്.

പോസ്റ്റർ

തെലുങ്കിലേക്ക് മൊഴിമാറ്റം നടത്തി റിലീസ് ചെയ്തതിനു ശേഷം വലിയ സ്വീകരണമാണ് പ്രേമലുവിന് ഹൈദരാബാദിൽ ലഭിക്കുന്നത്. കേരളത്തിലെ തിയറ്ററുകളിൽ വലിയ ചിരി സൃഷ്ടിക്കാത്ത പല ഡയലോഗുകൾക്കും തെലുങ്കിൽ വൻ ചിരിയാണ് ഉയരുന്നത്. തിയറ്റർ സന്ദർശത്തിന് എത്തിയ പ്രേമലു ടീമിനെ ആരവങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

English Summary:

Sangeeth Prathap About SS Rajamouli