ഉണ്ണി മുകുന്ദൻ ഏഴു വർഷം തന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി നടി മഹിമ നമ്പ്യാർ. തിരക്കഥാകൃത്തായ ‘ഉദയകൃഷ്ണ’യാണ് സത്യത്തിൽ ഇതിനു കാരണം. ഉദയകൃഷ്ണയോട് ഏറെ സൗഹൃദം പുലർത്തുന്ന മഹിമ, ‘ഉദയൻ’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വളർത്തു നായകളുടെ ഒരുകാര്യവുമായി ബന്ധപ്പെട്ട സംശയം ചോദിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ണി മുകുന്ദൻ ഏഴു വർഷം തന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി നടി മഹിമ നമ്പ്യാർ. തിരക്കഥാകൃത്തായ ഉദയ്കൃഷ്ണയാണ് സത്യത്തിൽ ഇതിനു കാരണം. ഉദയ്കൃഷ്ണയുമായി സൗഹൃദമുള്ള മഹിമ, ‘ഉദയൻ’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വളർത്തു നായകളുടെ ഒരു കാര്യവുമായി ബന്ധപ്പെട്ട സംശയം ചോദിക്കാൻ ഉദയ്കൃഷ്ണയുടെ കയ്യിൽ നിന്നാണ് നടി ഉണ്ണി മുകുന്ദന്റെ നമ്പർ വാങ്ങിയത്. അങ്ങനെ ഉണ്ണിക്കു മഹിമ അയച്ച വോയ്സ് മെസേജില്‍ ഒന്ന് രണ്ടു തവണ ‘ഉദയന്‍’ എന്ന് പറഞ്ഞിരുന്നു. രണ്ടാമത്തെ മെസേജ് അയയ്ക്കും മുന്‍പേ മഹിമയെ ഉണ്ണി മുകുന്ദന്‍ ബ്ലോക് ചെയ്തു. ഉദയകൃഷ്ണയെ ഉദയന്‍ എന്ന് വിളിച്ചതോടെ മഹിമ അഹങ്കാരിയാണ് എന്ന് കരുതിയാണ് ഉണ്ണി ബ്ലോക് ചെയ്തത്. ഏഴു വർഷത്തോളം നീണ്ട ആ വാട്സാപ് ബ്ലോക്ക് നീങ്ങിയത്, ഉണ്ണിയും മഹിമയും ഒന്നിക്കുന്ന ‘ജയ് ഗണേഷ്’ തുടങ്ങുന്നതിനു തൊട്ടുമുൻപും.

‘‘ഉണ്ണി മുകുന്ദൻ എന്നെ ഏഴു വർഷം വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ‘മാസ്റ്റർപീസ്’ എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിൽ ഉണ്ണി വില്ലൻ ആയിരുന്നു. ആ സിനിമയിൽ ഞാനുമൊരു കഥാപാത്രം ചെയ്തിരുന്നു. ഉണ്ണി ആ സമയത്ത് ഭയങ്കര ചൂടൻ ആയിരുന്നു. എന്നോട് പേര് ചോദിക്കുകയോ മറ്റോ ചെയ്തിട്ടുണ്ട്, അത്രേ ഉള്ളൂ. എനിക്ക് വളർത്തുനായ്ക്കകളെ വലിയ ഇഷ്ടമാണ്, ഞാൻ വീട്ടിൽ വളർത്താറുണ്ട്. ഉണ്ണിക്കും നായ്ക്കകളെ ഇഷ്ടമാണ്. എന്റെ നായയുടെ ട്രെയിനർ റോട്ട്‌വീലറിനെ ബ്രീഡ് ചെയ്യുന്നുണ്ട്. ഉണ്ണിമുകുന്ദന് ഒരു റോട്ട്‌വീലറിനെ ഗിഫ്റ്റ് കൊടുക്കാൻ താൽപര്യം ഉണ്ടെന്ന് അവർ എന്നോട് പറഞ്ഞു. പക്ഷേ എന്റെ കയ്യിൽ ഉണ്ണിയുടെ നമ്പർ ഇല്ല. 

ജയ് ഗണേശ് സിനിമയിൽ ഉണ്ണി മുകുന്ദനൊപ്പം മഹിമ നമ്പ്യാർ
ADVERTISEMENT

അപ്പോൾ ഞാൻ ഉദയേട്ടനെ വിളിച്ചു. ഉദയേട്ടൻ എന്നാൽ ഉദയ്കൃഷ്ണ. അദ്ദേഹമാണ് എന്റെ ഗോഡ്ഫാദർ. ഉദയേട്ടൻ എന്റെ എല്ലാമെല്ലാമാണ്. ഞാൻ ഉദയേട്ടനെ ഉദയൻ എന്ന് പേരു പറഞ്ഞാണ് വിളിക്കുക. ഞാൻ ഉദയേട്ടനോട് കാര്യം പറഞ്ഞ് ഉണ്ണി മുകുന്ദന്റെ നമ്പർ വാങ്ങി. എന്നിട്ട് ഉണ്ണിക്ക് വാട്സാപ്പിൽ ഒരു വോയ്‌സ് മെസ്സേജ് അയച്ചു. ‘‘ഉണ്ണി, ഞാൻ മഹിമ ആണ്. എന്നെ പരിചയം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഉദയൻ ആണ് എനിക്ക് ഉണ്ണിയുടെ നമ്പർ തന്നത്. ഇങ്ങനെ ഒരു കാര്യമുണ്ട്. ഉദയൻ പറഞ്ഞു, ഉണ്ണിയോട് നേരിട്ട് പറയാൻ. അങ്ങനെയാണ് വോയ്‌സ് അയക്കുന്നത്’’ എന്ന്. ഞാൻ ഈ പറയുന്നതിന് ഇടയിൽ ഉദയൻ, ഉദയൻ എന്ന് രണ്ടുമൂന്നു തവണ പറയുന്നുണ്ട്. ഉണ്ണി വോയ്സ്മെസേജ് കേട്ടു. രണ്ടാമത്തെ മെസേജ് അയയ്ക്കാൻ നോക്കുമ്പോൾ ഉണ്ണി എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു. 

ജയ് ഗണേശ് സിനിമയിൽ മഹിമ നമ്പ്യാർ

എനിക്ക് കാര്യം മനസ്സിലായില്ല. അതുകഴിഞ്ഞ് ഉദയൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, ‘‘നീ ഉണ്ണിയോട് ഉദയൻ എന്ന് പറഞ്ഞോ ?’’ ഞാൻ പറഞ്ഞു പറഞ്ഞു, അറിയാതെ വന്നുപോയി. ഉണ്ണി, ഉദയനെ വിളിച്ചിട്ടു പറഞ്ഞത്രേ ‘‘അവൾ എന്തൊരു അഹങ്കാരിയാണ്, അവൾ ഉദയേട്ടനെ ഉദയാ എന്ന് വിളിക്കുന്നു. മുതിർന്നവരെ ഇങ്ങനെയാണോ വിളിക്കേണ്ടത്’’എന്ന്. ഇതു കേട്ട് ചൂടായിട്ടാണ് എന്നെ ഉണ്ണി ബ്ലോക്ക് ചെയ്യുന്നത്. പിന്നെ ആ ബ്ലോക്ക് ഏഴുവർഷം അങ്ങനെ കിടന്നു’’.– മഹിമ നമ്പ്യാരുടെ വാക്കുകൾ.

ജയ് ഗണേശ് സിനിമയിൽ ഉണ്ണി മുകുന്ദനൊപ്പം മഹിമ നമ്പ്യാർ
ADVERTISEMENT

‘‘ഞാൻ മഹിമയെ ബ്ലോക്ക് ചെയ്ത ശേഷം പിന്നീട് ഈ സംഭവമേ മറന്നു. പിന്നെ വർഷങ്ങൾക്കു ശേഷം ഞാൻ കാണുന്നത് പുള്ളിക്കാരി ആർഡിഎക്‌സിൽ അഭിനയിച്ച് ഹിറ്റ് ആയി നിൽക്കുന്നതാണ്. അതിനു ശേഷം രഞ്ജിത് ശങ്കർ എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞു. മഹിമയാണ് നായിക എന്നും പറഞ്ഞപ്പോൾ ബ്ലോക്കിന്റെ കാര്യം ഓർമ വന്നു. ഉടനെ അൺബ്ലോക്ക് ചെയ്ത് മഹിമയ്ക്ക് മെസേജ് അയച്ചു. ‘‘ഞാൻ ഉണ്ണിയാണ്. ഈ സിനിമയിൽ മഹിമ അഭിനയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’’ എന്നൊക്കെ. ഞാൻ ജയ് ഗണേഷിന്റെ കോ പ്രൊഡ്യൂസർ കൂടി ആണല്ലോ, നമുക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതല്ലോ. മാസ്റ്റർപീസ് കഴിഞ്ഞപ്പോൾ ബ്ലോക്ക് ചെയ്തതാണ്. പിന്നെ ഇപ്പോഴാണ് ബ്ലോക്ക് മാറ്റുന്നത്. അപ്പോഴത്തെ ദേഷ്യത്തിൽ മഹിമയെ ബ്ലോക്ക് ചെയ്തതാണ്. പിന്നെ അതൊക്കെ മറന്നു.’’–ഉണ്ണി മുകുന്ദൻ പറയുന്നു.

English Summary:

Unni Mukundan had blocked his ‘Jai Ganesh’ co-star Mahima Nambiar for nearly seven years?